ജിയോയുടെ പണി തീര്‍ന്നോ? നെറ്റ്‌വര്‍ക്ക് എവിടെയും കിട്ടാനില്ല; ടെലികോം കമ്പനിയുടെ മറുപടി ഇങ്ങനെ
മുംബൈ: റിലയന്‍സ് ജിയോയുടെ സേവനങ്ങള്‍ രാജ്യമെമ്പാടും തടസ്സപ്പെട്ടു. ഇന്ന് രാവിലെ മുതലാണ് നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടത്. നിരവധി പേര്‍ പരാതികളുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. രാജ്യമെമ്പാടും സേവനങ്ങള്‍ തടസ്സപ്പെട്ടതായും, നെറ്റ്‌വര്‍ക്ക് പ്രശ്‌നമാണ് കാരണമെന്നും ജിയോ സ്ഥിരീകരിച്ചതായി ഡൗണ്‍ ഡിറ്റക്ടര്‍ റിപ്പോര്‍ട്ട് ചെയ്തു.
എക്‌സില്‍ നിരവധി പേരാണ് സിഗ്നല്‍ ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ടിരിക്കുന്നത്. അതേസമയം ഒരു വിഭാഗം ജിയോ കണക്ഷനില്‍ മൊബൈല്‍ ഡാറ്റ ഉപയോഗിക്കാനാവുന്നില്ലെന്നാണ്. ഇന്ന് ഉച്ചയ്ക്ക് 12 മണി വരെ 10369 പേര്‍ നെറ്റ്‌വര്‍ക്ക് പ്രശ്‌നത്തെ കുറിച്ച് പരാതിപ്പെട്ടതായി ഡൗണ്‍ ഡിറ്റക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലോകത്താകെയുള്ള മൊബൈല്‍ കണക്ഷന്‍ തകരാറുകളെ കുറിച്ച് ട്രാക്ക് ചെയ്യുന്ന പ്ലാറ്റ്‌ഫോമാണ് ഡൗണ്‍ ഡിറ്റക്ടര്‍.

അതേസമയം പരാതികളില്‍ 62 ശതമാനവും സിഗ്നല്‍ ലഭ്യമാവുന്നില്ലെന്നാണ് പറയുന്നത്. ഇരുപത് ശതമാനം ഇന്റര്‍നെറ്റ് കണക്ടിവിറ്റി പ്രശ്‌നങ്ങളാണ് ഉന്നയിച്ചത്. ചിലര്‍ ജിയോ ഫൈബറിനും പ്രശ്‌നങ്ങളുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ജിയോയുടെ ബ്രോഡ്ബാന്‍ഡ് സര്‍വീസാണ് ജിയോ ഫൈബര്‍ ജിയോ.കോം എന്ന് വെബ് ബ്രൗസറില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ എറര്‍ ടൈംഡ് ഔട്ട് എന്നാണ് കാണിക്കുന്നത്. ഈ സൈറ്റ് ഇപ്പോള്‍ ലഭ്യമല്ല എന്നും എഴുതി കാണിക്കുന്നുണ്ട്. ഉപയോക്താക്കള്‍ നേരിട്ട പ്രശ്‌നങ്ങള്‍ക്ക് ക്ഷമ ചോദിക്കുന്നു, നിലവില്‍ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചു. എല്ലാവര്‍ക്കും ജിയോ സര്‍വീസുകള്‍ ഇപ്പോള്‍ ലഭ്യമാകുമെന്നും റിലയന്‍സ് അറിയിച്ചു.
നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ നെറ്റ്‌വര്‍ക്ക് പ്രശ്‌നത്തെ തുടര്‍ന്ന് എക്‌സ് പ്ലാറ്റ്‌ഫോമില്‍ അതൃപ്തി അറിയിച്ചിരുന്നു. ജിയോ ടിവിക്കും പ്രശ്‌നങ്ങള്‍ നേരിട്ടതായി ചിലര്‍ ചൂണ്ടിക്കാണിച്ചു. മൈ ജിയോ ആപ്പും ഇപ്പോള്‍ തടസ്സങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ജിയോ വെബ്‌സൈറ്റ് ഇപ്പോഴും ലഭ്യമല്ല.
അതേസമയം റിലയന്‍സ് ജിയോ ഡാറ്റ സെന്ററില്‍ തീപ്പിടുത്തമുണ്ടായതാണ് രാജ്യത്താകെയുള്ള നെറ്റ്‌വര്‍ക്ക് തടസ്സപ്പെടാന്‍ കാരണമായതെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. തീയണച്ചതായും, വൈകാതെ തന്നെ സെര്‍വറുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നും റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം മുകേഷ് അംബാനിയെ വരെ ജിയോയുടെ നെറ്റ്‌വര്‍ക്ക് തടസ്സപ്പെട്ടതില്‍ ട്രോളിയവര്‍ ഉണ്ട്.
ജിയോയെയും എയര്‍ടെല്ലിനെയും വിയെയും താരതമ്യം ചെയ്ത് നിരവധി പേര്‍ ട്രോള്‍ ചെയ്തിട്ടുണ്ട്. മുംബൈയില്‍ നിന്നാണ് സേവനങ്ങള്‍ തടസ്സപ്പെട്ടതായി പരാതികള്‍ വന്നത്. മുംബൈക്ക് പുറമേ ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, പൂനെ, കൊല്‍ക്കത്ത, ഹൈദരാബാദ്, അഹമ്മദാബാദ്, പോലുള്ള പ്രധാന നഗരങ്ങളിലെല്ലാം ജിയോ നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങളുള്ളതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. മറ്റ് കണക്ഷനുകളിലൊന്നും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല. അതുകൊണ്ട് സേവനങ്ങള്‍ തടസ്സമില്ലാതെ ലഭിക്കുന്നുണ്ട്.












Click it and Unblock the Notifications