ഇഷ്ടം പോലെ 5ജി ഡാറ്റ, ഫ്രീ ഹോട്ട്‌സ്റ്റാര്‍; ജിയോയുടെ ഈ റീച്ചാര്‍ജ് പ്ലാനിന് മുടക്കേണ്ടത് ഇത്ര
ജിയോയുടെ റീച്ചാര്‍ജുകള്‍ എപ്പോഴും യൂസര്‍ ഫ്രണ്ട്‌ലി ആയിരിക്കും. ഇഷ്ടം പോലെ ഡാറ്റയും കോളുമെല്ലാം ഇവയില്‍ ലഭ്യമാകാറുണ്ട്. എന്നാല്‍ ജിയോ പുതിയതായി അവതരിപ്പിച്ച പ്ലാനില്‍ ഇതിനേക്കാളും ഏറെ കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒടിടിയില്‍ സീരീസും സിനിമകളുമെല്ലാം നിങ്ങള്‍ കാണാറില്ലേ?
നിങ്ങള്‍ അത്തരം കാര്യങ്ങളുടെ ഒരു ആരാധകന്‍ തന്നെയായിരിക്കും അല്ലേ. എന്നാല്‍ വെറും കുറഞ്ഞ നിരക്കില്‍ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിന്റെ സേവനങ്ങള്‍ അടക്കമാണ് ജിയോ നിങ്ങള്‍ക്കായി നല്‍കുന്നത്. സൗജന്യ ഒടിടി ഡെയ്‌ലി ഡാറ്റ പ്ലാനായിട്ടാണ് ഇവയെ ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. 400 രൂപയില്‍ താഴെ മാത്രം നിങ്ങള്‍ മുടക്കിയാല്‍ മതി.

ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷന്‍ എടുത്താല്‍ എന്തൊക്കെയാണ് നേട്ടങ്ങള്‍ എന്നറിയുമോ? ധാരാളം കാര്യങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും എന്ന് ആദ്യമേ പറഞ്ഞ് തരാം. കോഫി വിത്ത് കരണ്‍ മുതല്‍ മാര്‍വെല്ലിന്റെ സൂപ്പര്‍ ഹീറോ ചിത്രങ്ങള്‍ വരെ ഹോട്ട്‌സ്റ്റാറില്‍ നിങ്ങള്‍ക്ക് ലഭ്യമാവും. അതും സൗജന്യമായി വീട്ടിരുന്ന് ഇവയെല്ലാം കാണാം.
ജിയോ യൂസര്‍മാര്‍ക്ക് ഈ സേവനങ്ങള്‍ക്കായി പ്രത്യേകം റീചാര്‍ജും ചെയ്യേണ്ടതില്ല. ജിയോ പ്രഖ്യാപിച്ച പുതിയ പ്ലാനില്‍ ഇവയെല്ലാം അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ പോക്കറ്റ് കീറാതെ തന്നെ മികച്ച സേവനങ്ങള്‍ ലഭ്യമാക്കാം. ഈ പ്ലാന്‍ മൂന്ന് മാസത്തേക്ക് ഉള്ളത്. ചെലവ് വളരെ കുറവാണ് എന്നത് ഈ പ്ലാനിനെ ആകര്‍ഷകമാകുന്നു.
റിലയന്‍സ് ജിയോയുടെ ഈ പ്ലാനിനായി നിങ്ങള്‍ മുടക്കേണ്ടത് വെറും 388 രൂപയാണ്. സൗജന്യ ഒടിടിയും ഇതില്‍ ലഭിക്കും. ഏറ്റവും കുറഞ്ഞ ഈ പ്ലാനിന്റെ വാലിഡിറ്റി 28 ദിവസമാണ്. ഇതില്‍ നിത്യേന രണ്ട് ജിബി ഡാറ്റ നിത്യേന ലഭിക്കും. മൊത്തം 56 ജിബി ഡാറ്റയാണ് നിങ്ങള്‍ക്ക് ലഭിക്കുക. അണ്‍ലിമിറ്റഡ് കോള്‍ ഏത് നെറ്റ് വര്‍ക്കിലേക്ക് വേണമെങ്കിലും വിളിക്കാം.
100 എസ്എംഎസ്സുകള്‍ നിത്യേന ലഭിക്കും. ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നിവയുടെ സൗജന്യ സേവനങ്ങളും ലഭിക്കും. അത് മാത്രമല്ല ഈ പ്ലാന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് മൂന്ന് മാസത്തേക്ക് ഹോട്ട്‌സ്റ്റാറിന്റെ മൊബൈല്‍ സബ്‌സ്‌ക്രിപ്ഷനും ലഭിക്കും. എന്തുകൊണ്ടും ലാഭകരമായ റീച്ചാര്‍ജാണിത്.
അതേസമയം റീച്ചാര്‍ജിന് ശേഷം ഹോട്ട്‌സ്റ്റാര്‍ ആപ്പ് തുറക്കുക. തുടര്‍ന്ന് നിങ്ങള്‍ റീച്ചാര്‍ജ് ചെയ്ത നമ്പര്‍ ഉപയോഗിച്ച് ഇതിലും റീച്ചാര്‍ജ് ചെയ്യുക. പ്രത്യേക പേമെന്റുകള്‍ ഒന്നുമില്ലാതെ തന്നെ കണ്ടന്റുകള്‍ കാണാന്‍ നിങ്ങള്‍ക്ക് സാധിക്കും. അണ്‍ലിമിറ്റഡ് 5ജി സേവനങ്ങളും നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ മേഖലയില്‍ 5ജി സര്‍വീസ് ഉണ്ടെന്ന് മാത്രം ഉറപ്പിക്കുക. 239 രൂപയുടെ റീച്ചാര്‍ജ് മുതല്‍ എല്ലാ പ്ലാനിലും സൗജന്യ അണ്‍ലിമിറ്റഡ് 5ജി സേവനങ്ങള്‍ ജിയോ നല്‍കുന്നുണ്ട്.












Click it and Unblock the Notifications