സാംസങ്ങ് എസ്23 ആപ്പിളിന് തുല്യനാണ്, വേഗം വാങ്ങിയാല്‍ നല്ല ഡിസ്‌കൗണ്ടും കിട്ടും; വില ഇങ്ങനെ
സാംസങ്ങ് പുതിയ രണ്ട് വാര്‍ത്തകളുമായിട്ടാണ് യൂസര്‍മാരിലേക്ക് എത്താന്‍ പോകുന്നത്. അവരുടെ രണ്ട് പ്രീമിയം ഫോണുകളെ കുറിച്ചുള്ളതാണ് ഈ വാര്‍ത്തകള്‍. ആദ്യത്തേത് ഗ്യാലക്‌സി എസ്23യുടെ കിടിലന്‍ ഡിസ്‌കൗണ്ടാണ്. അതുപോലെ രണ്ടാമത്തേത് എസ്24ന്റെ പുത്തനൊരു വേരിയന്റ് വരുന്നു എന്നതാണ്.
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന രണ്ട് പ്രഖ്യാപനങ്ങളാണ് വന്നിരിക്കുന്നത്. എസ്24 വാങ്ങിയാല്‍ പോക്കറ്റ് കീറുമെന്ന് ധരിക്കുന്ന സാംസങ്ങ് പ്രേമികള്‍ ഉണ്ട്. അവര്‍ക്ക് എസ്23 കിടിലന്‍ ഓപ്ഷനാണ്. കാരണം ഇപ്പോള്‍ എഐ ഫീച്ചറുകളെല്ലാം സാംസങ്ങ് എസ്23 സീരീസിലും ലഭ്യമാക്കുന്നുണ്ട്. അതുകൊണ്ട് എസ്24 ഇല്ലെങ്കിലും ഈ ഫോണ്‍ വാങ്ങിയാല്‍ നിരാശപ്പെടേണ്ടി വരില്ല.

നിലവില്‍ എസ്23യ്ക്ക് 20000 രൂപയുടെ വിലക്കുറവാണ് ഫ്‌ളിപ്പ്കാര്‍ട്ടില്‍ ലഭിക്കുക. ബിഗ് സേവിംഗ്‌സ് ഡേയ്‌സ് സെയില്‍ ആരംഭിക്കാന്‍ പോവുകയാണ് ഫ്‌ളിപ്പ്കാര്‍ട്ടില്‍. ഡിസ്‌കൗണ്ടില്ലാതെ ഈ ഫോണ്‍ 64999 രരൂപയ്ക്ക് ലഭ്യമാവും. ഡിസ്‌കൗണ്ട് വരുന്നതോടെ 44999 രൂപയ്ക്ക് ഈ ഫ്‌ളാഗ്ഷിപ്പ് വാങ്ങാന്‍ സാധിക്കും.
ബാങ്ക് ക്യാഷ്ബാക്ക് ഓഫറായി രണ്ടായിരം രൂപയുടെ ഡിസ്‌കൗണ്ടും ഇതില്‍ വരും. മെയ് മൂന്നിനാണ് ബിഗ് സേവിംഗ്‌സ് ഡേയ്‌സ് സെയില്‍ ആരംഭിക്കുന്നത്. എന്നാല്‍ മെയ് രണ്ട് മുതല്‍ തന്നെ ഈ ഓഫര്‍ ലഭ്യമായി തുടങ്ങും. ഒരേസമയം ഫ്‌ളിപ്പ്കാര്‍ട്ടിലും സാംസങ്ങിന്റെ വെബ്‌സൈറ്റിലും ഈ ഓഫര്‍ ലഭ്യമായിരിക്കും.
എഐ ഫീച്ചര്‍ അടക്കം വരുന്നതിനാല്‍ എസ്23 ഇപ്പോള്‍ കൂടുതല്‍ മികവുറ്റ ഫോണായി മാറിയിരിക്കുകയാണ്. എസ്24 സ്മാര്‍ട്ട്‌ഫോണുമായി മത്സരിക്കാന്‍ എല്ലാ കഴിവും ഈ ഫോണിനുണ്ട്. ഒക്ട കോര്‍ ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 ചിപ്‌സെറ്റും അതിലുണ്ട്. കിടിലന്‍ ക്യാമറയാണ് മറ്റൊരു പ്രധാന ആകര്‍ഷണം.
മെയിന്‍ ക്യാമറയായി 50 മെഗാപിക്‌സലാണ് ഉണ്ടാവുക. 12 മെഗാ പിക്‌സല്‍ അള്‍ട്രാ വൈഡ് ക്യാമറയും, 10 എംപി ടെലിഫോട്ടോ ക്യാമറയും ഇതിനുണ്ട്. 3എക്‌സാണ് ഒപ്ടിക്കല്‍ സൂം. 12 എംപി ഫ്രണ്ട് ക്യാമറയും ഇതിന് കൂടുതല്‍ മികവ് നല്‍കുന്നു. എച്ച്ഡിആര്‍ ടെക്‌നോളജിയും ഈ ക്യാമറയ്ക്കുണ്ട്. രാത്രിയിലെ വീഡിയോ എടുക്കുന്നത് അതുകൊണ്ട് ഗംഭീര എക്‌സ്പീരിയന്‍സായിരിക്കും.
അതേസമയം തീര്‍ത്തും സര്‍പ്രൈസായിട്ടാണ് ഗ്യാലക്‌സി എസ്24ന് പുതിയ വേരിയന്റ് എത്തുന്നത്. ടിപ്സ്റ്റര്‍ അഭിഷേക് യാദവാണ് ഈ വിവരം പങ്കുവെച്ചത്. സാംസങ്ങ് ഔദ്യോഗികമായി ഇവ പ്രഖ്യാപിച്ചിട്ടില്ല. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റാണ് പുറത്തിറങ്ങുകയെന്ന് അഭിഷേക് യാദവ് പറയുന്നു.
74999 രൂപയായിരിക്കും ഇതിന്റെ വില. 256 ജിബിക്ക് 79999 രൂപയും, 512 ജിബിക്ക് 89999 രൂപയുമാണ് വില. 6.2 ഇഞ്ച് ഡിസ്‌പ്ലേയില്‍ കിടിലന്‍ പെര്‍ഫോമന്‍സാണ് ഈ ഫോണ്‍ യൂസര്‍മാര്‍ക്ക് നല്‍കുക.












Click it and Unblock the Notifications