സാംസങ് എ25 ഉടൻ വരുന്നു; ഇത് എല്ലാം തികഞ്ഞ സ്‍മാർട്ട്ഫോണോ? അറിയാം വിലയും ഫീച്ചറുകളും
പുതിയ സ്‍മാർട്ട് ഫോണുകൾ അവതരിപ്പിക്കുന്നതിൽ ഒട്ടും പിശുക്ക് കാണിക്കാത്ത കമ്പനിയാണ് സാംസങ്. കമ്പനിയുടേതായി നിരവധി മോഡലുകളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഗ്യാലക്‌സി എ25 5ജി ഫോണാണ് ഇത്തരത്തിൽ ഇനി വരാനിരിക്കുന്ന കമ്പനിയുടെ വമ്പൻ ഫോണുകളിൽ ഒന്ന്.
ഫോണിന്റെ ലോഞ്ച് തീയതി കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ വിവിധ ഓൺലൈൻ വെബ്‌സൈറ്റുകളിൽ ഫോണിന്റെ ലീക്ക്ഡ് ചിത്രങ്ങളും സവിശേഷതകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഫോണുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഏറ്റവും പുതിയ ലീക്ക്ഡ് ചിത്രങ്ങളും മറ്റ് വാർത്തകളും. മൈസ്‍മാർട്ട്പ്രൈസ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് ഗ്യാലക്‌സി എ25 5ജിയുടെ ഔദ്യോഗിക ലോഞ്ചിങ് 2024ൽ നടക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന.
കൂടുതൽ വിവരങ്ങളൊന്നും അവർ പങ്കുവെച്ചിട്ടില്ല. ചില ചിത്രങ്ങളും അവർ ഇതുമായി ബന്ധപ്പെട്ട് പങ്കുവച്ചിരുന്നു. കറുപ്പ്, നീല, ഇളം നീല, മഞ്ഞ എന്നീ നാല് കളർ ഓപ്ഷനുകളിൽ മോഡൽ ലഭ്യമാവുമെന്നാണ് അവർ പറയുന്നത്.
ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തോട് കൂടിയാണ് ഫോൺ എത്തുക. 6.5-ഇഞ്ച് ഫുൾ എച്ച്ഡി അമോഎൽഇഡി ഡിസ്‌പ്ലേ നൽകുമെന്നും പറയപ്പെടുന്നു. 25W ഫാസ്‌റ്റ് ചാർജിംഗ് പിന്തുണയോട് കൂടിയ 5,000mAh ബാറ്ററിയാണ് ഫോണിലുണ്ടാവുക.
6GB + 128GB, 8GB + 256GB എന്നിങ്ങനെയുള്ള വകഭേദങ്ങളിലാവും ഫോൺ ഇന്ത്യയിലെത്തുക ഏകദേശം 26,800 രൂപ മുതൽ 35,700 രൂപ വരെയായിരിക്കും ഫോണിന്റെ വില. ഈ സെഗ്‌മെന്റിൽ കമ്പനിയുടെ സ്വാധീനം ഊട്ടിയുറപ്പിക്കാൻ ലക്ഷ്യമിട്ടാണ് സാംസങ് പുത്തൻ ഫോൺ അവതരിപ്പിക്കുന്നത്.
അടുത്തിടെ സാംസങ്ങിന്റെ എസ്23 എഫ്ഇ പുറത്തിറങ്ങിയിരുന്നു. 128, 256 ജിബി വേരിയന്റുകളിൽ ഇത് ലഭ്യമാകും. 50 മെഗാപിക്‌സല്‍ ക്യാമറയാണ് ഇതിലുള്ളത്. ഒപ്പം എട്ട് എംപിയുടെ ടെലിഫോട്ടോ ലെന്‍സും, 12 എംപിയുടെ അള്‍ട്രാ വൈഡ് ലെന്‍സ് എന്നിവയും ഉണ്ടാവും. ട്രിപ്പിള്‍ ക്യാമറയില്‍ തരംഗം തീര്‍ക്കാനുള്ള ഒരുക്കത്തിലാണ് സാംസങ്. ഒപ്പം സെല്‍ഫിക്കായി പത്ത് എംപി മെഗാപിക്‌സൽ ക്യാമറയുമുണ്ടാവും.












Click it and Unblock the Notifications