ഡബിൾ ഡോസുമായി സാംസങ് വിപണിയിലേക്ക്; ഗ്യാലക്‌സി എ15, എ25 എന്നിവ ഒരുമിച്ചിറക്കും, ഇത് പൊളിക്കും..
അനുദിനം വളർന്നു കൊണ്ടിരിക്കുന്ന സ്‍മാർട്ട്ഫോൺ വിപണിയിൽ കരുത്ത് കാട്ടാൻ കമ്പനികൾ പരസ്‌പരം മത്സരിക്കുകയാണ്. ചെറുതും വലുതുമായി നിരവധി കമ്പനികൾ വിപണിയിലേക്ക് സ്വാധീനം വ്യാപിപ്പിക്കാൻ ഒരുങ്ങി രംഗത്തെത്തുന്നു. എങ്കിലും എന്നും ഇന്ത്യക്കാർക്ക് ഏറ്റവും പ്രിയങ്കരമായ ആൻഡ്രോയിഡ് കമ്പനികളിൽ സാംസങ് തന്നെയാവും മുൻപന്തിയിൽ.
വിപണിയിൽ ആപ്പിൾ എന്ന മഹാരഥനൊപ്പം പിടിച്ചു നിൽക്കാൻ സാംസങ് വളരെയധികം നൂതനമായ ആശയങ്ങളുമായി ഇടയ്ക്കിടെ രംഗത്ത് വരാറുണ്ട്. സാംസങിന്റെ ഏറ്റവും സ്ട്രോങ്ങ് സോണായ മീഡിയം ബജറ്റ് ഫോണുകളുടെ പുതിയ നിര തന്നെ അവർ അവതരിപ്പിക്കുന്നുണ്ട്. ഗ്യാലക്‌സി എസ് സീരിസിലെ വമ്പൻ പേരുകൾ മാത്രമല്ല, അത്യാവശ്യം സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്ന പ്രൈസ് റേഞ്ചിലുള്ള ഫോണുകളും സാംസങിന്റെ കൈവശമുണ്ടെന്ന് മറക്കരുത്.

സാംസങ് അവരുടെ ഏറ്റവും പുതിയ ഗ്യാലക്‌സി എ15 5ജി, ഗ്യാലക്‌സി എ25 5ജി സ്‌മാർട്ട്‌ഫോണുകൾ വിപണിയിൽ എത്തിക്കാനാണ് അവർ ഒരുങ്ങുന്നത്. ഈ ഫോണുകൾ ഡിസംബർ 26ന് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. കമ്പനി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതിനൊപ്പം ഈ മിഡ് റേഞ്ച് ഫോണുകളുടെ ചില പ്രധാന സവിശേഷതകളും വെളിപ്പെടുത്തി.
നിലവിൽ ഈ സാംസങ് 5ജി ഫോണുകൾ വിയറ്റ്നാമിൽ ലഭ്യമാക്കിയതിനാൽ സവിശേഷതകൾ ഏറെക്കുറെ പുറത്തായിട്ടുണ്ട്. അതിനാൽ തന്നെ ഇന്ത്യയിൽ വരാനിരിക്കുന്ന സാംസങ് ഗാലക്‌സി എ സീരീസ് ഫോണുകളെക്കുറിച്ച് നമുക്ക് കൂടുതൽ പരിശോധിക്കാം.
വരാനിരിക്കുന്ന ഗ്യാലക്‌സി എ25 5ജി സ്‌മാർട്ട്‌ഫോണിൽ വിസൺ ബൂസ്‌റ്റർ സാങ്കേതികവിദ്യയുള്ള 120Hz സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ ഉൾപ്പെടുത്തുമെന്ന് സാംസങ് തന്നെ അറിയിച്ചിട്ടുണ്ട്. ഇതിനൊപ്പം ഫോണിൽ 50-മെഗാപിക്‌സൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും ഇതിനൊപ്പം അവതരിപ്പിക്കും, ഇത് ഷേക്ക്-ഫ്രീ ഫോട്ടോകൾക്കും വീഡിയോകൾക്കും ഏറെ സഹായകരമാണ്. 25W ഫാസ്‌റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഫോണിലുണ്ടാവും.
സാംസങ് ഗ്യാലക്‌സി എ15 5ജിയിൽ ഗ്യാലക്‌സി എ25 5 ജി സ്‌മാർട്ട്‌ഫോണിന്റെ അതേ പിൻ ക്യാമറ സജ്ജീകരണം ഉണ്ടായിരിക്കും. രണ്ട് സാംസങ് ഗ്യാലക്‌സി എ സീരീസ് ഫോണുകളും നോക്‌സ് സെക്യൂരിറ്റി പ്ലാറ്റ്‌ഫോമിനൊപ്പം വരും. കൂടാതെ ഓട്ടോ ബ്ലോക്കർ, സെക്യൂർ ഫോൾഡർ, പ്രൈവസി ഡാഷ്‌ബോർഡ്, സാംസങ് പാസ്‌കീ എന്നിവ ഉൾപ്പെടെ ഉപയോക്താക്കൾക്ക് അവരുടെ ഡാറ്റയുടെ പൂർണ്ണ നിയന്ത്രണം ഉണ്ടായിരിക്കും.












Click it and Unblock the Notifications