Get Updates
Get notified of breaking news, exclusive insights, and must-see stories!

സാംസങിന് ഇതെന്ത് പറ്റി? അൾട്രാ ഡേയ്‌സ് സെയിലിൽ വമ്പൻ ഓഫർ, എസ്24ന് കുറയുന്നത് 17000 രൂപ വരെ..!

ഇന്ത്യൻ സ്‍മാർട്ട് ഫോൺ വിപണിയിൽ പല മേഖലകളിലും അപ്രമാദിത്വം തുടരുന്ന കമ്പനിയാണ് സാംസങ്. മറ്റ് മോഡലുകളെ പോലെ ഏതെങ്കിലും ഒരു വിഭാഗം ഫോണുകൾ മാത്രം നിർമിച്ചു കൊണ്ട് പിടിച്ചുനിൽക്കുന്ന കമ്പനിയല്ല സാംസങ്. ബജറ്റ് ഫോണുകൾ മുതൽ മിഡ് ബജറ്റ്, പ്രീമിയം-ഫ്ലാഗ്ഷിപ്പ് ഫോണുകൾ വരെ ഒരു നീണ്ട നിര തന്നെ സാംസങിന് സ്വന്തമായുണ്ട് എന്ന കാര്യം മറക്കരുത്. ഉപഭോക്താക്കളെ എന്നും പരിഗണിക്കാനും കമ്പനി ശ്രമിക്കാറുണ്ട്.

ഇപ്പോഴിതാ ഇന്ത്യയിലെ സാംസങ് ഉപഭോക്താക്കൾക്ക്, പുതുതായി സാംസങ് കുടുംബത്തിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് ഗുണകരമാവുന്ന ഒരു തീരുമാനവുമായി രംഗത്ത് വന്നിരിക്കുകയാണ് കമ്പനി. സാംസങ് ഗ്യാലക്‌സി അൾട്രാ ഡേയ്‌സ് എന്ന പേരിൽ അറിയപ്പെടുന്ന ഒരു ഓഫറാണ് അവർ ഇപ്പോൾ ലോഞ്ച് ചെയ്‌തിരിക്കുന്നത്‌.

samsunggalaxyultradays

ഗ്യാലക്‌സി അൾട്രാ മോഡലുകളുടെ നിലവിലെ വില

ഇന്ത്യയിൽ, ഗ്യാലക്‌സി എസ് 24 അൾട്രാ മോഡലിന്റെ വില ആരംഭിക്കുന്നത് അടിസ്ഥാന 12ജിബി + 256ജിബി വേരിയന്റിന് 1,29,999 രൂപയും 12ജിബി + 512ജിബി, 12ജിബി + 1ടിബി മോഡലുകളുടെ വില യഥാക്രമം1,39,999 രൂപയും 1,59,999 രൂപയുമാണ്. ഗ്യാലക്‌സി എസ് 23 അൾട്രാ മോഡലുകളുടെ വിലയാവട്ടെ 12ജിബി + 256ജിബി ഓപ്ഷന് 1,09,999 രൂപയും 12ജിബി + 512ജിബി, 12ജിബി + 1ടിബി വേരിയന്റുകൾക്ക് യഥാക്രമം 1,19,999 രൂപയും 1,39,999 രൂപയുമാണ്.

ഗ്യാലക്‌സി അൾട്രാ ഡേയ്‌സ് ഓഫർ

മാർച്ച് 12നും മാർച്ച് 22 നും ഇടയിൽ, സാംസങ് റീട്ടെയിൽ സ്‌റ്റോറുകൾ, Samsung.com, മറ്റ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ എന്നിവയിലൂടെ ഉപഭോക്താക്കൾക്ക് ഗ്യാലക്‌സി അൾട്രാ ഡേയ്‌സ് ഓഫർ ലഭിക്കും. ഗ്യാലക്‌സി എസ്20 സീരീസ് മോഡലുകളിൽ നിന്ന് ആരംഭിക്കുന്ന നിലവിലുള്ള എസ്‌-സീരീസ് ഉപഭോക്താക്കൾക്ക് ഗ്യാലക്‌സി എസ്24 അൾട്രായിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ തിരഞ്ഞെടുക്കുമ്പോൾ 17,000 രൂപ കിഴിവ് ലഭിക്കും. അതേസമയം ഗ്യാലക്‌സി എസ്‌23 അൾട്രായിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് 13,000 കിഴിവും ലഭിക്കും.

മറ്റ് ഉപഭോക്താക്കൾക്ക് ഗ്യാലക്‌സി എസ്24 അൾട്രാ, ഗ്യാലക്‌സി എസ്23 അൾട്രാ എന്നിവ വാങ്ങുമ്പോൾ യഥാക്രമം 12,000 രൂപയും 10,000 രൂപയുടെയും കിഴിവ് കിട്ടും. ഗ്യാലക്‌സി എസ്‌24 അൾട്രാ വാങ്ങുമ്പോൾ അപ്‌ഗ്രേഡ് ബോണസായാണ് 12,000 കിഴിവ് ലഭിക്കുക. വേണമെങ്കിൽ 6,000 അപ്‌ഗ്രേഡ് ബോണസ് + രൂപ. 6,000 ബാങ്ക് ക്യാഷ്ബാക്ക് എന്നീ ഓപ്‌ഷനും തിരഞ്ഞെടുക്കാം.

അതേസമയം, സാംസങ് ഗ്യാലക്‌സി S23 അൾട്രാ ഉപഭോക്താക്കൾക്ക് സാധാരണയായി 7,500 അപ്‌ഗ്രേഡ് ബോണസ് ലഭിക്കും. ഗ്യാലക്‌സി എസ് 23 അൾട്രായ്‌ക്ക് 5,000 അപ്‌ഗ്രേഡ് ബോണസ് + രൂപ. 5,000 ബാങ്ക് ക്യാഷ്ബാക്ക് എന്നീ ഓഫറും തിരഞ്ഞെടുക്കാമെന്ന് കുറിപ്പിൽ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+