സാംസങ്ങ് ചുമ്മാ വന്നതല്ല, ഗ്യാലക്‌സി സെഡ് ഫോള്‍ഡ് സിക്‌സിന് മെഗാ ഡിസ്‌കൗണ്ട്: വിലക്കുറവ് ഇത്ര
ന്യൂഡല്‍ഹി: ആപ്പിള്‍ അവരുടെ വമ്പന്‍ ഡിസ്‌കൗണ്ടുകള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ സാംസങ്ങും വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുകയാണ്. സാംസങ്ങ് അവരുടെ ഫ്‌ളാഗ്ഷിപ്പ് ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണുകളുടെ വിലയാണ് കുറഞ്ഞിരിക്കുന്നത്. ഗ്യാലക്‌സി സെഡ് ഫോള്‍ഡ് 6, ഗ്യാലക്‌സി സെഡ് ഫ്‌ളിപ്പ് 6, എന്നീ മോഡലുകള്‍ക്കാണ് വില കുറഞ്ഞിരിക്കുന്നത്. 12500 രൂപ വരെയാണ് കുറഞ്ഞിരിക്കുന്നത്.
സാംസങ്ങിന്റെ ഫെസ്റ്റിവല്‍ ഓഫറിന്റെ ഭാഗമായിട്ടാണ് ഈ ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കുറഞ്ഞ കാലയളവിലേക്ക് മാത്രം നിലനില്‍ക്കുന്ന ഡിസ്‌കൗണ്ടുകളാണ് ഇപ്പോള്‍ സാംസങ്ങ് പ്രഖ്യാപിച്ചിരിക്കുന്നത്.

സാംസങ്ങിന്റെ ഡിസ്‌കൗണ്ട് ഫെസ്റ്റിവില്‍ ആരംഭിച്ചിരിക്കുന്നത് ഒക്ടോബര്‍ നാലിനാണ്. അവരുടെ ജനപ്രിയ ഫ്‌ളാഗ്ഷിപ്പ് മോഡലുകളുടെ വില നേരത്തെ തന്നെ കുറച്ചിരുന്നു സാംസങ്ങ്. ഗ്യാലക്‌സി എസ്24 അള്‍ട്ര, ഗ്യാലക്‌സി എസ്24 എന്നിവയ്ക്ക് 20000 രൂപ വരെയാണ് കുറച്ചിരിക്കുന്നത്. ജൂലായ് മാസത്തില്‍ മാത്രം ലോഞ്ച് ചെയ്ത ഫോണാണിത്. മാസങ്ങള്‍ക്കുള്ളിലാണ് വലിയ ഡിസ്‌കൗണ്ട് കൊണ്ടുവന്നിരിക്കുന്നത്.
ആപ്പിളിന്റെ ഐഫോണ്‍ 16 സീരീസ് വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് സാംസങ്ങിന്റെ ഈ മോഡലുകള്‍ വാങ്ങാന്‍ സാധിക്കും. ഫ്‌ളിപ്പ്കാര്‍ട്ടില്‍ അടക്കം മികച്ച ഡിസ്‌കൗണ്ട് ഇപ്പോള്‍ ലഭ്യമാണ്. നിരവധി പുതിയ ഫീച്ചറുകളും എസ്24ല്‍ അടക്കമുണ്ട്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ അടക്കം എസ്24ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്യാലക്‌സി സെഡ് ഫോള്‍ഡ് സിക്‌സിന് ഇപ്പോള്‍ 12500 രൂപയുടെ ഡിസ്‌കൗണ്ടാണ് നല്‍കുന്നത്. സാംസങ്ങിന്റെ ലിമിറ്റഡ് പിരീഡ് ഫെസ്റ്റിവലിന്റെ ഭാഗമായിട്ടാണ് ഡിസ്‌കൗണ്ട് നല്‍കുന്നത്. രണ്ട് തരത്തിലാണ് ഇവ ഉപയോക്താക്കള്‍ക്ക് ലഭിക്കുക. ബാങ്ക് ക്യാഷ്ബാക്കിന്റെ രൂപത്തിലോ അപ്‌ഗ്രേഡ് ബോണസോ ആയിട്ടായിരിക്കും ഡിസ്‌കൗണ്ടുകള്‍ ലഭിക്കുക.
ഗ്യാലക്‌സി സെഡ് ഫ്‌ളിപ്പ് ആറിന് 11000 രൂപയാണ് ഡിസ്‌കൗണ്ട്. ഈ മോഡലിനും അപ്‌ഗ്രേഡ് ബോണസായോ ബാങ്ക് ക്യാഷ് ബാക്കപ്പായിട്ടോ ആണ് ഡിസ്‌കൗണ്ട് ലഭിക്കും. കുറഞ്ഞ വിലയ്ക്ക് ഇപ്പോള്‍ ഫോള്‍ഡബിള്‍ ഫോണുകള്‍ ഇതിനാല്‍ വാങ്ങാന്‍ സാധിക്കും.
ഗ്യാലക്‌സി സെഡ് ഫോള്‍ഡ് ആറിന് ഗ്യാലക്‌സി സെഡ് അഷുറന്‍സും ലഭ്യമാവും. ഇതിനായി 999 രൂപ അടയ്ക്കണം. നേരത്തെ ഈ സേവനത്തിന് 1499 രൂപ നല്‍കണമായിരുന്നു. ഒരുവര്‍ഷം സമ്പൂര്‍ണ ഡിവൈസ് സംരക്ഷണവും ഇതോടൊപ്പം ലഭ്യമാവും. മികച്ച ഇഎംഐ സേവനവും ഇതോടൊപ്പം ലഭ്യമാവും. 24 മാസം വരെയുള്ള വായ്പകള്‍ക്ക് പലിശരഹിതമാണ്. മാസം 3056 രൂപ എന്ന നിരക്കിലാണ് ഇഎംഐ നല്‍കേണ്ടത്.
സെഡ് ഫോള്‍ഡ് 6ന് 256 ജിബി സ്റ്റോറേജും, 12 ജിബി റാമും വരുന്ന മോഡലിന് 1,64999 രൂപയാണ് വില. ഗ്യാലക്‌സി സെഡ് ഫോള്‍ ആറിന് 1,76999 രൂപയാണ് വില. ഇത് 512 ജിബി സ്റ്റോറേജും 12 ജിബി റാമും സെഡ് ഫോള്‍ഡ് ആറില്‍ ലഭ്യമാവും.












Click it and Unblock the Notifications