Get Updates
Get notified of breaking news, exclusive insights, and must-see stories!

സാംസങിന്റെ മണവാളൻ ഇതാ വരുന്നേ..; മിഡ് ബജറ്റിലെ രാജാവ്, ഇനി ഷവോമിയും റിയൽമിയും നിന്ന് കരയും

രാജ്യത്തെ സ്‍മാർട്ട് ഫോൺ വിപണിയിൽ തങ്ങളുടെ അധീശത്വം ഊട്ടിയുറപ്പിക്കാൻ ഏതറ്റം വരെയും പോയ ചരിത്രമാണ് സാംസങ് എന്ന കമ്പനിക്കുള്ളത്. നിലവിൽ എതിരാളികൾ വർധിച്ചു വരുന്നത് കൊണ്ട് തന്നെ സാംസങിനെ സംബന്ധിച്ചിടത്തോളം കൂടുതൽ ഫോണുകൾ വിപണിയിൽ ഇറക്കാൻ സമയം എടുത്തുകൂടാ എന്നതാണ് ന്യൂനത. ഈ സമയക്കുറവിന്റെ പ്രശ്‌നങ്ങളിൽ നിന്ന് രക്ഷനേടാൻ സാംസങിന് മാത്രമേ അറിയുകയുള്ളൂ.

എന്തെന്നാൽ ചെറിയ ഇടവേളകളിൽ പോലും സാംസങ് പുത്തൻ ഫോണുകൾ ഇറക്കുന്നത് കാണുമ്പോൾ ആരായാലും ഒന്ന് സംശയിച്ചു പോവും ഇതെങ്ങനെ സാധിക്കുമെന്ന കാര്യത്തിൽ. അതിനെ സാധൂകരിക്കുന്ന ഒരു കിടിലൻ മോഡലുമായാണ് ഇപ്പോൾ മൂപ്പരുടെ വരവ്. സാംസങിന്റെ ഏറ്റവും പുതിയ മിഡ് ബജറ്റ് മൊബൈൽ ഫോൺ എഫ്55 ആണ് അത്തരത്തിൽ സാംസങ് വിപണിയിൽ കൊണ്ട് വരുന്നത്.

f55phone

ശ്രദ്ധേയമായ ഫീച്ചറുകൾ കൊണ്ടും ഞെട്ടിക്കുന്ന ചില മാറ്റങ്ങൾ കൊണ്ടുമൊക്കെ വേറിട്ട് നിൽക്കുന്ന ഈ മോഡൽ പലപ്പോഴും നിങ്ങളുടെ മനം കവരുമെന്ന് ഉറപ്പാണ്. ഇനി കേവലം ഒരാഴ്‌ച കൊണ്ട് അതായത് മെയ് 17ന് ഈ ഫോൺ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം സാംസങ് തന്നെ നടത്തി കഴിഞ്ഞു.

സാംസങ് ഗ്യാലക്‌സി എഫ്55 ഫീച്ചറുകൾ

കഴിഞ്ഞ മാസം ചൈനയിൽ പുറത്തിറക്കിയ സാംസങ് ഗ്യാലക്‌സി സി55 മോഡലിന്റെ റീബ്രാൻഡ് ചെയ്‌ത പതിപ്പാണ് ഇതെന്നാണ് കരുതപ്പെടുന്നത്. രണ്ട് കളർ ഓപ്ഷനുകളിൽ ഇത് ഫ്ലിപ്പ്കാർട്ടിലൂടെ ലഭ്യമാകും. ഇതിന്റെ വില 30,000 രൂപയിൽ താഴെയാണെന്ന് കമ്പനി തന്നെ സ്ഥിരീകരിച്ചു കഴിഞ്ഞു. ഫ്ലിപ്‌കാർട്ട്, സാംസങ് ഔദ്യോഗിക സൈറ്റ് വഴിയും തിരഞ്ഞെടുത്ത റീട്ടെയിൽ സ്‌റ്റോറുകളിലുടനീളം ഹാൻഡ്‌സെറ്റ് വിൽപ്പനയ്‌ക്കെത്തും.

ഗ്യാലക്‌സി എഫ് 55ന്റെ വില 26,999 രൂപയായിരിക്കുമെന്ന് അടുത്തിടെ പുറത്തുവന്ന ഒരു റിപ്പോർട്ടിൽ പറയുന്നുണ്ട്. 8 ജിബി റാം + 128 ജിബി സ്‌റ്റോറേജ്‌ പതിപ്പിന്റെ വിലയാണിത്. 8 ജിബി റാം + 256 ജിബി സ്‌റ്റോറേജ് മോഡലിന് 29,999 രൂപയും, 12 ജിബി റാം + 256 ജിബി സ്‌റ്റോറേജ് വേരിയന്റിന് 32,999 രൂപയുമാണ് വില.

കൂടുതൽ ഫീച്ചറുകളുടെ വിവരം ഒന്നും ലഭ്യമല്ല. എങ്കിലും ഗ്യാലക്‌സി എഫ് 55 മോഡലിന് ഗ്യാലക്‌സി സി55 ന് സമാനമായ സവിശേഷതകൾ ഉണ്ടാവും. അതുപ്രകാരം നമുക്ക് എഫ്55 മോഡലിന് എന്തൊക്കെ ഫീച്ചറുകൾ വരുമെന്ന കാര്യത്തിൽ ചില റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

പ്രധാന ഫീച്ചറുകളിൽ ഒന്നായ 6.7-ഇഞ്ച് ഫുൾ-എച്ച്‌ഡി+ സൂപ്പർ അമോലെഡ് പ്ലസ് ഡിസ്‌പ്ലേ,ഒപ്പം പ്രോസസറായി സ്‌നാപ്ഡ്രാഗൺ 7 Gen 1 SoC-ൽ പ്രവർത്തിക്കുന്നതുമാണ്. ഇതിന് ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് ഉണ്ടാവാനാണ് സാധ്യത. 50 എംപി പ്രൈമറി സെൻസർ, 50 എംപി സെൽഫി ക്യാമറ മുന്നിലയുമുണ്ട്, ഒപ്പം 45W വയർഡ് ഫാസ്‌റ്റ് ചാർജിംഗുള്ള 5,000 എംഎഎച്ച് ബാറ്ററിയും അതിലുണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+