വമ്പൻ മേക്കോവറുമായി ഗ്യാലക്‌സി എ സീരീസ്; ഈ ഫോണിന്റെ ഫീച്ചറുകൾ ഞെട്ടിക്കും, വിലയും കുറവ്
സ്‍മാർട്ട് ഫോൺ വിപണിയിലെ കിരീടം വയ്ക്കാത്ത രാജാക്കന്മാർ തന്നെയാണ് സാംസങ്. അത്രയധികം മോഡലുകളുമായി വിപണിയിൽ കാലങ്ങളായി തങ്ങളുടെ മികവ് തെളിയിച്ചവരാണ് അവർ. എങ്കിലും പുതിയ മോഡലുകൾ അവതരിപ്പിക്കുമ്പോൾ അത്രയേറെ സൂക്ഷ്‌മതയും ശ്രദ്ധയും അവർ വച്ചുപുലർത്താറുണ്ട്. എന്നാൽ ചിലപ്പോൾ അതിനെയൊക്കെ മറികടന്നും ഫോണിന്റെ വിശദാംശങ്ങൾ ലീക്കാവുന്ന സംഭവങ്ങൾ പതിവായിരിക്കുകയാണ്.
ഇപ്പോഴിതാ സാംസങ് ഗ്യാലക്‌സിയുടെ എ സീരീസിലെ ഒരു ഫോണിന്റെ വിശദാംശങ്ങൾ ഇത്തരത്തിൽ ഓൺലൈനിൽ ലീക്കായിരിക്കുകയാണ്. അതും ലൈവ് ചിത്രങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. സാംസങ് ഗ്യാലക്‌സി എ35 എന്ന മോഡലാണ് ഏറ്റവും പുതിയ ലീക്കിന് ഇരയായ ഫോൺ. കമ്പനി ഔദ്യോഗികമായി പ്രഖ്യാപിക്കാത്ത ഒരു മോഡൽ കൂടിയാണിത്.

എന്നാൽ കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി ഇതുമായി ബന്ധപ്പെട്ട ചില അപ്ഡേറ്റുകളും വിശദാംശങ്ങളും വിവിധ ഓൺലൈൻ മാധ്യമങ്ങളും മറ്റും പുറത്തുവിടുന്നുണ്ട്. അതിന്റെ ഏറ്റവും അവസാന പടിയെന്നോണമാണ് ഇപ്പോൾ ഫോണിന്റെ ചിത്രവും ഡിസൈനും ഒക്കെ പ്രചരിക്കുന്നത്. ഇതോടെ ഉപഭോക്താക്കൾ ഈ ഫോണിനെ ഏറ്റെടുത്ത് കഴിഞ്ഞു.
സാംസങ് ഗ്യാലക്‌സി എ34 5ജി കഴിഞ്ഞ വർഷം മാർച്ചിൽ അവതരിപ്പിച്ചിരുന്നു. ഇതിൽ കൂടുതൽ അപ്‌ഡേഷനുകളും ഡിസൈൻ മാറ്റങ്ങളും ഒക്കെ വരുത്തിയാവും പുതിയ മോഡൽ വരിക എന്നാണ് സൂചന. ഹാൻഡ്‌സെറ്റിന്റെ ഡിസൈൻ റെൻഡറുകൾ മുമ്പ് ഓൺലൈനിൽ ചോർന്നിരുന്നു. ഇതിന്റെ ചില പ്രധാന സവിശേഷതകളും ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്.
കൊറിയയിലെ റേഡിയോ റിസർച്ച് ഏജൻസി വെബ്‌സൈറ്റിലാണ് സാംസങ് ഗ്യാലക്‌സി എ35ന്റെ ഒരു തത്സമയ ചിത്രം പ്രത്യക്ഷപ്പെട്ടത്. എസ്എം-എ356എൻ എന്ന മോഡൽ നമ്പറുള്ള ഫോൺ നേവി ബ്ലൂ കളർ ഓപ്ഷനിൽ ട്രിപ്പിൾ റിയർ ക്യാമറ സിസ്‌റ്റത്തിനൊപ്പം എൽഇഡി ഫ്ലാഷ് യൂണിറ്റുമായി ആണ് പ്രത്യക്ഷപ്പെട്ടത്. ഗ്യാലക്‌സി എ25, എ15 എന്നിവയ്ക്ക് സമാനമായ വോളിയം റോക്കറും പവർ ബട്ടണും ഉൾക്കൊള്ളുന്നതാണ് വലതുവശം.
ഹാൻഡ്‌സെറ്റിന്റെ ബട്ടണുകൾക്കായുള്ള പ്രധാന ഭാഗം കാട്ടിയ സാംസങ് ഗാലക്‌സി എ 35ന്റെ മുൻ ലീക്ക്ഡ് ചിത്രങ്ങളിലെ ഡിസൈൻ റെൻഡറുകളുമായി ഇത് ചേർന്നുപോവുന്നു. ഫോൺ മൂന്ന് കളർ ഓപ്ഷനുകളിൽ ലഭ്യമാവുമെന്നാണ് ചിത്രങ്ങൾ സൂചിപ്പിക്കുന്നത്, ഐസ്ബ്ലൂ, ലിലാക്ക്, നേവി എന്നിങ്ങനെയുള്ള നിറങ്ങളിൽ വിപണിയിൽ എത്തുമെന്നാണ് ലഭ്യമായ വിവരം.












Click it and Unblock the Notifications