Get Updates
Get notified of breaking news, exclusive insights, and must-see stories!

മടക്കി ഒതുക്കി കീശയിൽ വെക്കാം; സാംസങ് പുതിയ ഫോൾഡബിൾ ഫോണിന്റെ പിന്നിൽ, വന്നാൽ കളറാകും

രാജ്യത്തെ മുൻനിര മൊബൈൽഫോൺ നിർമാതാവ് ആണെങ്കിലും പല സെഗ്‌മെന്റുകളിലും സാംസങ് കടുത്ത വെല്ലുവിളികൾ നേരിടുന്നുണ്ട്. പ്രീമിയം വിഭാഗത്തിൽ ആപ്പിളിനോട് ഏറ്റുമുട്ടിയാണ് വിപണിയിൽ അവർ പിടിച്ചു നിൽക്കുന്നത്. മിഡ് ബജറ്റ് സെഗ്‌മെന്റിൽ കണക്കില്ലാത്ത മോഡലുകൾ അവരെ കാത്തിരിക്കുന്നു. എന്നാൽ ഒരിടത്ത് മാത്രം അവർക്ക് എതിരാളികളില്ല, അതാണ് ഫോൾഡബിൾ ഫോൺ വിഭാഗം.

സാംസങ് സമ്പൂർണ ആധിപത്യം പുലർത്തുന്ന ഒരു മേഖലയാണത് എന്ന് വേണമെങ്കിൽ പറയാം. കഴിഞ്ഞ കുറച്ച് നാളുകളായി വൺ പ്ലസ് ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികളും സാംസങിന് വെല്ലുവിളിയായി വിപണിയിൽ തങ്ങളുടെ മോഡലുകൾ അവതരിപ്പിക്കുന്നുണ്ട്. എങ്കിലും ഇപ്പോഴിതാ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ് അവർ.

flip6

തങ്ങളുടെ വരാനിരിക്കുന്ന ഏറ്റവും പുതിയ ഫോൾഡബിൾ ഫോണായ സാംസങ് ഗ്യാലക്‌സി ഫ്ലിപ് 6 പരമാവധി പുറംലോകത്ത് നിന്ന് മറച്ചുപിടിച്ചാണ് അവർ മുന്നോട്ട് പോവുന്നതെങ്കിലും, അതിൽ പൂർണമായി വിജയിക്കാൻ സാംസങിന് കഴിഞ്ഞിട്ടില്ലെന്ന് വേണം പറയാം. കാരണം ഈ ഫോണുമായി ബന്ധപ്പെട്ട ചില നിർണായക വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

സാംസങ് ഗ്യാലക്‌സി ഇസെഡ് ഫ്ലിപ് 6

കമ്പനിയുടെ മറ്റൊരു പുതിയ മോഡലായ സാംസങ് ഗ്യാലക്‌സി ഇസെഡ് ഫോൾഡ് 6നൊപ്പം ആയിരിക്കും ഈ മോഡലും എത്തുകയെന്നാണ് കരുതപ്പെടുന്നത്. ഈ വർഷത്തിന്റെ രണ്ടാം പകുതിയോടെ ആയിരിക്കും ഈ ഫോൺ വിപണിയിൽ എത്തുക. വരാനിരിക്കുന്ന ഫോണിൽ ഡിസ്പ്ലേ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വലിയ മാറ്റം ഉണ്ടായേക്കുമെന്നാണ് ലീക്കുകൾ സൂചിപ്പിക്കുന്നത്. പുറം ഡിസ്പ്ലേ കൂടുതൽ വലുപ്പമേറിയതാവാനാണ് സാധ്യത.

ഫോണിന്റെ സവിശേഷതകൾ

ഈ ഫോൺ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 SoCയുടെ ട്വീക്ക് ചെയ്‌ത പതിപ്പിനൊപ്പമാവും സാംസങ് വിപണിയിൽ അവതരിപ്പിക്കുക എന്നാണ് പല മാധ്യമങ്ങളും ചൂണ്ടിക്കാണിക്കുന്നത്. ഇതിൽ അന്തിമ സ്ഥിരീകരണം നൽകേണ്ടത് സാംസങ് തന്നെയാണ്. ഫോണിൽ 3.9 ഇഞ്ച് പുറം സ്‌ക്രീനും 6.7 ഇഞ്ച് ഇന്നർ സ്ക്രീനും ഉണ്ടാകുമെന്ന് കരുതപ്പെടുന്നു. ഇത് ഫോണിന്റെ മുൻ മോഡലിൽ നിന്ന് കൂടുതൽ വലുതാവും എന്ന സൂചന നൽകുന്ന വാർത്തയാണ്.

മറ്റ് വിവരങ്ങൾ

12 ജിബി വരെ റാമും 4000 എംഎഎച്ച് ബാറ്ററിയും ഈ ഫോണിൽ ഉണ്ടാകുമെന്നാണ് സൂചന. മുൻ ഫ്ലിപ്പ് ഫോണിൽ 8 ജിബി റാമും 3,700 എംഎഎച്ച് ബാറ്ററിയും നൽകിയ സ്ഥാനത്താണ് ശ്രദ്ധേയമായ ഈ മാറ്റം സാംസങ് കൊണ്ട് വരുന്നത്. ഇളം നീല, ഇളം പച്ച, സിൽവർ, മഞ്ഞ എന്നീ നിറങ്ങളിലാവും ഫോൺ വിപണിയിൽ എത്തുക. വിലയുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ നിലവിൽ ലഭ്യമല്ല. നിലവിലെ സാഹചര്യത്തിൽ ഇതിന്റെ വില ഒരു ലക്ഷത്തിന് മുകളിൽ ആയിരിക്കുമെന്നാണ് കരുതപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+