Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊടുക്കുന്ന പണത്തിന് ചത്ത് പണിയെടുത്തോളും; 2023ലെ ഏറ്റവും മികച്ച ബജറ്റ് ഫോണുകൾ ഇവയൊക്കെ...

ബജറ്റ് ഫോണുകൾ പലപ്പോഴും ഒരു അനുഗ്രഹമാണ്. കുറഞ്ഞ ചിലവിൽ അത്യവശ്യം ഫീച്ചറുകൾ ഒക്കെ ലഭിക്കാൻ സാധാരണക്കാരന് ഇതിലും നല്ലൊരു ഓപ്‌ഷനില്ല. എന്നാൽ ബജറ്റ് ഫോൺ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് പലപ്പോഴും ആളുകൾ തെറ്റായി വ്യാഖ്യാനിക്കാറുണ്ട്. ബജറ്റ് ഫോണുകൾ എന്നാൽ വളരെ വിലകുറഞ്ഞ കാര്യമായ സവിശേഷതകളോ, മറ്റ് ഫീച്ചറുകളോ ഒന്നുമില്ലാത്ത ഫോൺ എന്നാണ് ചിലരുടെ ഒക്കെ ധാരണ.

motog84

എന്നാൽ ഒരിക്കലും അങ്ങനെയല്ല.ബജറ്റ് ഫോണുകൾ എന്നാൽ പ്രീമിയം ഫോണുകളുടെ ഒരു പരിച്ഛേദമാണെന്ന യാഥാർഥ്യം പലർക്കും അറിയില്ല. എല്ലാ ഫീച്ചറുകളുടെയും എൻട്രി ലെവൽ സാധ്യതകൾ ഉപയോക്താക്കളിലേക്ക് എത്തിക്കാൻ ഇത്തരം ബജറ്റ് ഫോണുകൾക്ക് എപ്പോഴും കഴിയാറുണ്ട്. അത്തരത്തിൽ ഈ വർഷം വിപണിയിൽ എത്തിയ മികച്ച ബജറ്റ് സ്‍മാർട്ട്ഫോണുകൾ ഏതൊക്കെയെന്ന് നമുക്ക് പരിശോധിക്കാം.

ലാവ അഗ്നി 2

ഏകദേശം 20,000 രൂപ വില വരുന്ന ഈ സ്‍മാർട്ട്ഫോൺ 2023ലെ ഏറ്റവും മികച്ച ഫോണുകളിൽ ഒന്നാണെന്ന് നിസ്സംശയം പറയാം. ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്തെന്നാൽ ഫോണിന്റെ വിലയേക്കാൾ ഇരട്ടിയോ മൂന്നിരട്ടിയോ വിലയുള്ള ഉയർന്ന നിലവാരമുള്ള സ്‌മാർട്ട്‌ഫോണുകളുമായി ഇത് മത്സരിക്കുന്നു എന്നതാണ്. കൂടാതെ സൗജന്യ ഹോം ഡെലിവറിയുമായി എത്തുന്നതിനാൽ അഗ്നി 2 വേറിട്ടുനിൽക്കുന്നു. ഈ ഫോണിന്റെ പ്രൈമറി ക്യാമറയുടെ പ്രകടനം വളരെ മികച്ചതാണ്.

ഇൻഫിനിക്‌സ് ജിടി 10 പ്രോ

ഒരു ഗെയിമിംഗ് സ്‌മാർട്ട്‌ഫോണായി പൊതുവെ വിലയിരുത്തപ്പെടുന്ന ഇൻഫിനിക്‌സ് ജിടി 10 പ്രോ ഈ സെഗ്‌മെന്റിലെ മറ്റൊരു മുതൽക്കൂട്ടാണ്. ഉയർന്ന പ്രകടന ശേഷിയുള്ള മീഡിയടെക് ചിപ്പ് ഉപയോഗിച്ച് മിക്ക ഗെയിമുകളും മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ ഫോൺ ഉപയോക്താക്കളെ പ്രാപ്‌തമാക്കുന്നു. 120Hz റിഫ്രഷ് റേറ്റ് ഉള്ള അതിന്റെ ഒഎൽഇഡി സ്‌ക്രീനും പിന്നിലെ ലൈറ്റിംഗും ഇതിനെ വേറിട്ട് നിർത്തുന്നു.

സാംസങ് ഗ്യാലക്‌സി എം34

ഫുൾ എച്ച്ഡി+ റെസല്യൂഷനോടുകൂടിയ 6.5-ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഈ ഫോണിലുള്ളത്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 ഇതിന്റെ സ്‌ക്രീനിന് ഇരട്ടി സംരക്ഷണം നൽകുന്നു. 50എംപി പ്രൈമറി ക്യാമറയും 6000mAh ബാറ്ററിയും ഇതിൽ സാംസങ് ഉൾപ്പെടുത്തിയിട്ടുണ്ട്. സാംസങ്ങിന്റെ എക്‌സിനോസ് 1280 ഒക്റ്റാ കോർ ചിപ്‌സെറ്റാണ് എം34 മോഡലിൽ നൽകിയിരിക്കുന്നത്. 21,999 രൂപയാണ് ഈ ഫോണിന്റെ വില.

മോട്ടോ ജി84

പണത്തിന് മികച്ച മൂല്യം വാഗ്‌ദാനം ചെയ്യുന്ന മോട്ടോ ജി84 IP54 റേറ്റിംഗ് വാഗ്ദാനം ചെയ്യുന്ന ഈ സെഗ്‌മെന്റിലെ ചുരുക്കം ചില ഫോണുകളിൽ ഒന്നാണ്. മനോഹരമായ പാന്റോൺ വിവ മജന്ത കളർ ഓപ്ഷനിൽ ഇത് ലഭ്യമാണ്. സ്‌നാപ്ഡ്രാഗൺ 695 ആണ് ഇതിൽ ഫീച്ചർ ചെയ്യുന്നത്, ഈ സെഗ്‌മെന്റിലെ മറ്റ് സ്‌മാർട്ട്‌ഫോണുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ദൈനംദിന ഉപയോഗത്തിന് സുഗമമായ പ്രകടനം നൽകുന്ന ഒരു ഓപ്‌ഷനാണ് ഇത്.

വൺപ്ലസ് നോർഡ് സിഇ 2

പെർഫോമൻസിലും ക്യാമറയ്ക്കും പുറമെ 65W സൂപ്പർവുക്ക് ചാർജിംഗ് ആണ് ഈ ഫോണിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ ഒന്ന്. ഇതിൽ മീഡിയടെക് ഡൈമെൻസിറ്റി 900 ചിപ്‌സെറ്റാണ് നൽകിയിരിക്കുന്നത്. 6.43-ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്‌പ്ലേ ഫോണിന് മികവേറ്റുന്നു. 24,999 രൂപയാണ് ഈ ഫോണിന്റെ വില.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+