Get Updates
Get notified of breaking news, exclusive insights, and must-see stories!

സാംസങിന് താഴെയാടാ മറ്റ് പല ഫോണുകളും; സംശയം ഉണ്ടേൽ ഈ മോഡൽ ഒന്ന് നോക്ക്, അത്രയ്ക്കും ഫീച്ചറുകൾ

സ്‍മാർട്ട്ഫോൺ വിപണിയിൽ മത്സരം മുറുകുകയാണ്. പല മോഡലുകളും നിരനിരയായി ഉപഭോക്താക്കൾക്ക് മുൻപിലേക്ക് എത്തുന്ന കാഴ്‌ചയാണ് നമുക്ക് കാണാൻ കഴിയുക. അതിൽ മുൻനിര ബ്രാൻഡുകൾക്കൊപ്പം താരതമ്യേന ചെറിയ ബ്രാൻഡുകളും ഒരുപോലെ നിൽക്കുന്നു. എന്നാൽ ഏത് മോഡൽ ഇറക്കിയാലും, ഏത് സെഗ്‌മെന്റിൽ വന്നാലും ഒരുപോലെ ശോഭിക്കുന്ന ചുരുക്കം ചില കമ്പനികളെ നമ്മുടെ നാട്ടിൽ ഉള്ളൂ.

അത്തരത്തിൽ സ്‍മാർട്ട് ഫോൺ വിപണിയിൽ അധികം എതിരാളികൾ ഇല്ലാതെ മുന്നേറുന്ന ബ്രാൻഡുകളിൽ ഒന്നാണ് സാംസങ്. ഒരേസമയം ആപ്പിൾ ഐഫോണിനൊപ്പവും റിയൽമി, ഷവോമി കമ്പനികളുടെ ബജറ്റ് ഫോണുകൾക്ക് ഒപ്പവും മത്സരിക്കാനുള്ള സാംസങിന്റെ ശേഷിയാണ് അതിനെ ഉപഭോക്താക്കളോട് ചേർത്ത് നിർത്തുന്നത്.

galaxym35launch

ഇപ്പോഴിതാ സാംസങ് തങ്ങളുടെ ഏറ്റവും മികച്ച സെഗ്‌മെന്റുകളിൽ ഒന്നായ മിഡ് ബജറ്റ് മേഖലയിലേക്ക് പുതിയൊരു അതിഥിയെയും കൊണ്ട് രംഗത്ത് വരികയാണ്. മറ്റാരുമല്ല സാംസങ് എം35 ആണ് ഈ വരുന്ന കൊമ്പൻ. ഈ മോഡലിന്റെ വരവിനായി ധാരാളം പേരാണ് കാത്തിരിക്കുന്നത്. ഫോൺ അധികം വൈകാതെ തന്നെ ലോഞ്ച് ചെയ്യുമെന്നാണ് ലഭ്യമായ വിവരം.

സാംസങ് ഇന്ത്യ വെബ്‌സൈറ്റിൽ മേൽപറഞ്ഞ സ്‌മാർട്ട്‌ഫോണിനായുള്ള ഒരു സപ്പോർട്ട് പേജ് ദൃശ്യമായിരുന്നു. ഇതോടെയാണ് ഇതിന്റെ വരവിനെ കുറിച്ചുള്ള വാർത്തകൾ വീണ്ടും പ്രചരിക്കുന്നത്. കൃത്യമായ ഡേറ്റ് ലൈൻ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അധികം വൈകില്ലെന്ന് തന്നെയാണ് ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത്.

25W ചാർജിംഗ് അഡാപ്റ്ററിനൊപ്പം ഫോൺ എത്തുമെന്ന് പറയപ്പെടുന്നു, ഇത് അതിവേഗ ചാർജിംഗ് രീതിയെ പിന്തുണയ്ക്കുന്നതാണ്. 6,000 എംഎഎച്ച് സാധാരണ ബാറ്ററിയായി ഈ ഫോൺ വിപണിയിലെത്തും. 6 ജിബി റാമുമായി ബന്ധിപ്പിക്കുന്ന ഇൻ-ഹൗസ് എക്‌സിനോസ് 1380 എസ്ഒസി ഉപയോഗിച്ച് സാംസങ് ഗ്യാലക്‌സി എം35നെ കരുത്തുറ്റതാക്കുമെന്നാണ് പല വാർത്തകളും വ്യക്തമാക്കുന്നത്. ഇത് ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 6 ഉപയോഗിച്ച് ആവും എത്തുക.

ഈ വർഷം മാർച്ചിൽ രാജ്യത്ത് അവതരിപ്പിച്ച ഗ്യാലക്‌സി എ35 മോഡലിന്റെ റീബാഡ്‌ജ്‌ ചെയ്‌ത പതിപ്പാണ് സാംസങ് ഗ്യാലക്‌സി എം35 എന്നാണ് സൂചന. മേൽപറഞ്ഞ ബാറ്ററി, പ്രൊസസർ സവിശേഷതകൾക്ക് പുറമെ 50 മഎംപി ട്രിപ്പിൾ റിയർ ക്യാമറ സിസ്‌റ്റം, 13 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ സംവിധാനം, 6.6 ഇഞ്ച് ഫുൾ എച്ച്ഡി+ സൂപ്പർ അമോലെഡ് ഡിസ്പ്ലേ എന്നിവയാണ് പ്രധാനമായും ഈ ഫോണിലുള്ളത്. ഇതേ ഫീച്ചറുകളാവും ഗ്യാലക്‌സി എം35 മോഡലിലും ഉണ്ടാവുക എന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+