വരുന്നു സാംസങിന്റെ ഡബിൾ ബാരൽ ഗൺ; ഒന്നല്ല ഇവർ രണ്ട് ഫോണുകൾ, എം സീരീസിലെ വമ്പന്മാർ വൈകില്ല
ബജറ്റ് ഫോൺ സെഗ്‌മെന്റ് കൂടുതൽ മത്സരാധിഷ്‌ഠിത കാലഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നു പോവുന്നത്. വിവിധ മോഡലുകൾ വിപണിയെ വിറപ്പിച്ചു കൊണ്ട് കടന്നുവരുന്നുണ്ട്. ചെറിയ വിലയിൽ സാധാരണക്കാർക്ക് പോലും താങ്ങാവുന്ന തരത്തിൽ ലഭ്യമാവുന്ന ഇത്തരം ഫോണുകൾ പക്ഷേ ഫീച്ചറുകളുടെ കാര്യത്തിൽ ഒട്ടും പുറകിൽ അല്ലെന്ന് കൂടി ഓർക്കണം.
അത്തരം ഫോണുകൾ അവതരിപ്പിക്കുന്നതിൽ സാംസങും ഒട്ടും പിന്നിലല്ല. ഏത് വിഭാഗത്തിലായാലും ഒരു ശക്തനായ മത്സരാർത്ഥിയായി സാംസങ് കൂടെയുണ്ടാകും എന്നതാണ് സത്യം. ഇപ്പോഴിതാ സാംസങിന്റെ ഏറ്റവും പുതിയ മോഡലുകളായ എം55യും എം15യും വൈകാതെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് ഇപ്പോൾ ലഭ്യമായ വിവരം.

സാംസങ് ഗ്യാലക്‌സി എം55 ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. ഗ്യാലക്‌സി എം15 5ജിയ്‌ക്കൊപ്പം ഈ മോഡൽ അടുത്തിടെ ബ്രസീലിൽ അവതരിപ്പിച്ചിരുന്നു. ഗ്യാലക്‌സി എം55 5ജിയിൽ ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 7 ജെൻ 1 ചിപ്‌സെറ്റാണ് നൽകുക എന്നതാണ് സൂചന. അതേസമയം ഗ്യാലക്‌സി എം15 5ജിയിൽ ഒക്റ്റാകോർ മീഡിയടെക് ഡൈമൻസിറ്റി 6100+ SoC ഉണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഈ രണ്ട് ഹാൻഡ്സെറ്റുകളും ഇന്ത്യൻ വിപണിയിൽ എത്താൻ ഒരുങ്ങുകയാണ് . ഇന്ത്യൻ വകഭേദങ്ങൾ അവയുടെ ആഗോള മോഡലുകൾക്ക് സമാനമായിരിക്കാൻ സാധ്യതയുണ്ടെങ്കിലും പൂർണമായും ആ ഡിസൈനും ഫീച്ചറുകളും ഉൾക്കൊള്ളുന്ന ആവണമെന്നില്ല. അതേസമയം, ഇന്ത്യയിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ഈ രണ്ട ഹാൻഡ്‌സെറ്റുകളുടെയും വില വിവരങ്ങൾ ഉൾപ്പെടെ ചോർന്നിരുന്നു.
ഗ്യാലക്‌സി എം55 5ജി, ഗ്യാലക്‌സി എം15 5ജി എന്നിവയുടെ വരവ് കാണിക്കുന്ന ആമസോൺ ഇന്ത്യ ബാനറുകൾ ഹാൻഡ്‌സെറ്റുകളുടെ വരാനിരിക്കുന്ന ഇന്ത്യൻ ലോഞ്ച് സ്ഥിരീകരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ട്. രണ്ട് ഫോണുകളുടെയും ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.എം55 സ്‌നാപ്ഡ്രാഗൺ 7 ജെൻ 1 SoC-യുമായി വരുമെന്ന് ബാനറുകളിലൊന്ന് സൂചിപ്പിക്കുന്നു. മറ്റൊരു ബാനർ സൂചിപ്പിക്കുന്നത് ഗ്യാലക്‌സി എം15 കേന്ദ്രീകൃത വാട്ടർ ഡ്രോപ്പ് നോച്ചും 6,000 എംഎഎച്ച് ബാറ്ററിയും ഉള്ള എസ് അമോലെഡ് ഡിസ്‌പ്ലേ അവതരിപ്പിക്കുമെന്നാണ്.
ഗ്യാലക്‌സി എം55യുടെ ഇന്ത്യയിലെ വില ആരംഭിക്കുന്നത് 8 ജിബി + 128 ജിബി ഓപ്ഷന് 26,999 രൂപയും, 8 ജിബി + 256 ജിബി, 12 ജിബി + 256 ജിബി വേരിയന്റുകൾക്ക് യഥാക്രമം 29,999 രൂപയും, 32,999 രൂപയുമാണ്.
ഗ്യാലക്‌സി എം15 5ജി ഇന്ത്യയിൽ 4ജിബി + 128ജിബി, 6ജിബി + 128ജിബി ഓപ്ഷനുകൾക്ക് യഥാക്രമം 13,499 രൂപയും, 14,999 രൂപയും ആയിരിക്കുമെന്നും ചില മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.












Click it and Unblock the Notifications