അമ്പടാ കേമാ സാംസങേ; അടപടലം ഫീച്ചറുകളുമായി ഉഗ്രൻ മോഡൽ, ഈ ഫോൺ ഒക്കെ മറ്റ് കമ്പനികൾ താങ്ങുമോ?
ഇപ്പോഴത്തെ കുട്ടികൾക്ക് പറഞ്ഞാൽ അറിയണമെന്നില്ല, ഒരു കാലത്ത് സ്‍മാർട്ട് ഫോൺ വിപണിയിൽ സാംസങ് ഉണ്ടാക്കിയ ഓളം അത് വേറെ തന്നെയായിരുന്നു. സാങ്കേതിക വിദ്യ വികസിച്ചു വരുന്ന ആ കാലത്ത് തങ്ങളുടെ പുത്തൻ മോഡലുകളിലൂടെ വിപണി പിടിച്ച, നമ്മളിൽ പലരുടെയും കൗമാരവും യവ്വനവും ഒക്കെ വർണാഭമാക്കിയ ആ പഴയ സാംസങിന്റെ വെറും വാശിയും ഒന്നും കൈമോശം വന്നിട്ടില്ല.
ആപ്പിൾ ആയാലും വൺ പ്ലസ് ആയാലും നേർക്കുനേർ വന്നാൽ മുട്ടാൻ സാംസങ് തയ്യാറാവുന്നതും ഈ കാരണം കൊണ്ടാണ്. ഇനിയിപ്പോ പഴയ ചരിത്രം പറയുന്നതിൽ കാര്യമില്ല, ഇപ്പോൾ സാംസങിന്റെ കൈയിൽ എന്തുണ്ട് എന്നായിരിക്കും നിങ്ങളുടെ ചോദ്യം? അങ്ങനെ എഴുതി തള്ളാൻ വരട്ടെ മിഡ് ബജറ്റ് ശ്രേണിയിൽ പലരെയും സൈഡാക്കാൻ സാംസങിന്റെ ഒരു പുത്തൻ അവതാരം വരികയാണ്.

മറ്റാരുമല്ല ഏറെ നാളായി ഉപഭോക്താക്കൾ കാത്തിരിക്കുന്ന സാംസങ് എം55 തന്നെയാണ് ഈ മോഡൽ. ഇന്നിതാ ഈ ഫോണിന്റെ ലോഞ്ച് നടന്നിരിക്കുകയാണ്. ഫീച്ചറുകൾ കൊണ്ട് സ്പെസിഫിക്കേഷനുകൾ കൊണ്ടും എല്ലാവരെയും ഞെട്ടിക്കാൻ തയ്യാറായി തന്നെയാണ് സാംസങ് തങ്ങളുടെ തന്റെ കുടുംബത്തിലെ ഏറ്റവും പുതിയ അതിഥിയെ എല്ലാവർക്ക് മുൻപിലും കൊണ്ട് വന്നിരിക്കുന്നത്.
സാംസങ് എം55 5ജി
നേരത്തെ പറഞ്ഞത് പോലെ മിഡ് ബജറ്റ് സെഗ്‌മെന്റ് ലക്ഷ്യമിട്ടാണ് കമ്പനി ഈ ഫോണിനെ രംഗത്തിറക്കുന്നത്. ഒക്റ്റാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ ചിപ്‌സെറ്റാണ് ഈ ഫോണിന് ശക്തി നൽകുന്നത്. മൂന്ന് വേരിയന്റുകളിലായി റാം + സ്‌റ്റോറേജ് കോൺഫിഗറേഷനുകളിലും ഒപ്പം രണ്ട് കളർ ഓപ്ഷനുകളിലും ഫോൺ എത്തും. ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റോട് കൂടിയാണ് സാംസങ് എം55 നിങ്ങൾക്ക് മുൻപിലേക്ക് വരുന്നത്.
ഈ ഫോണിന്റെ 6.7-ഇഞ്ച് ഫുൾ-എച്ച്‌ഡി+ സൂപ്പർ അമോലെഡ് പ്ലസ് ഡിസ്‌പ്ലേ മറ്റേത് മോഡലുകളെക്കാളും മികച്ച ദൃശ്യാനുഭവം നൽകാൻ കെൽപ്പുള്ളതാണ്. 12 ജിബി വരെ റാമും 256 ജിബി വരെ ഓൺബോർഡ് സ്‌റ്റോറേജും ഉള്ള സ്‌നാപ്ഡ്രാഗൺ 7 ജെൻ 1 SoC ചിപ്സെറ്റ് ആണ് ഫോണിന്റെ നട്ടെല്ല്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള വൺ യുഐ ഇതിൽ ഉണ്ടാവുക.
ക്യാമറയുടെ കാര്യത്തിലും ഫോൺ ഒട്ടും പിന്നിലല്ല. ഒപ്റ്റിക്കൽ ഇമേജ് സ്‌റ്റെബിലൈസേഷൻ പിന്തുണയുള്ള 50-മെഗാപിക്‌സൽ പ്രൈമറി സെൻസറും വൈഡ് ആംഗിൾ ലെൻസും, ഇതിന് പുറമെ 8-മെഗാപിക്‌സൽ സെൻസറും 2-മെഗാപിക്‌സൽ മാക്രോ ഷൂട്ടറും ഇതിൽ സാംസങ് നിങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. ഫോണിന് ശക്തി നൽകുന്നത് 5000 mAh ബാറ്ററിയാണ്, ഇത് 45W ഫാസ്‌റ്റ് ചാർജിനെ പിന്തുണയ്ക്കും.
ഫോണിന്റെ വില
ആമസോണിലും സാംസങ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ഈ ഫോൺ വാങ്ങാനുള്ള അവസരം ഉണ്ടാവും. മോഡലിന്റെ അടിസ്ഥാന വേരിയന്റായ 8ജിബി + 128ജിബി ഓപ്ഷന്റെ ഇന്ത്യയിലെ വില ഏകദേശം 26,999 രൂപയാണ്. 8ജിബി + 256ജിബി, 12ജിബി + 256ജിബി വേരിയന്റുകൾ യഥാക്രമം 29,999 രൂപയും 32,999 രൂപയും വിലയോടെയാവും വിൽക്കപ്പെടുക.












Click it and Unblock the Notifications