Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസ്സില്‍ ഒരു ലക്ഷം രൂപയില്‍ താഴെ മാത്രം വില, ഇന്ത്യയില്‍ ഗ്യാലക്‌സി എസ്24ന് വില ഇത്ര

സാംസങ്ങ് ഇതുവരെ പുറത്തിറക്കിയതില്‍ വെച്ച് ഏറ്റവും അഡ്വാന്‍സായ സ്മാര്‍ട്ട്‌ഫോണ്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഗ്യാലക്‌സി എസ്24 അള്‍ട്ര ഫ്‌ളാഗ്ഷിപ്പ് കില്ലറായിട്ടാണ് ടെക് ലോകത്ത് വിശേഷിപ്പിക്കപ്പെടുന്നത്. ഇതിന്റെ വിലയെ ചൊല്ലി ഇതിനോടകം അഭ്യൂഹങ്ങള്‍ പരന്നിട്ടുണ്ട്. യുഎസ്സിലും ഇന്ത്യയിലും വ്യത്യസ്ത വിലയിലായിരിക്കും ഇവ ലഭ്യമായിരിക്കും.

പോക്കറ്റ് കീറുന്ന ഫോണായിരിക്കും ഇതെന്ന തരത്തിലും അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ ഇതിന്റെ ഫീച്ചറുകള്‍ ആപ്പിള്‍ പതിനഞ്ച് സീരീസിന് മുകളില്‍ നില്‍ക്കും. എന്നാല്‍ ആപ്പിള്‍ പതിനഞ്ച് പ്രൊ മാക്‌സിന്റെ വിലയില്ല ഈ മോഡലുകള്‍ക്ക് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ ചിപ്‌സെറ്റാണ് ഈ കിടിലന്‍ ഫോണിനുള്ളത്.

samsung-galaxy-s24

ഇന്ത്യയില്‍ ഇതിനോടകം പ്രീസെയിലും എസ്24 ആരംഭിച്ചിട്ടുണ്ട്. ബേസ് വേരിയന്റിന്റെ വില 1,29999 രൂപയാണ്. പറഞ്ഞ് കേട്ടത് പോലെ യുഎസ് അടക്കമുള്ള വിപണികളില്‍ ഈ ഫോണിന് വില കുറവാണ്. എന്നാല്‍ ആപ്പിള്‍ പതിനഞ്ച് സീരീസിനേക്കാള്‍ കുറവ് തന്നെയാണ് വില. ഇന്ത്യക്ക് പുറത്ത് നിന്നാണെങ്കില്‍ കുറഞ്ഞ വിലയ്ക്ക് ഗ്യാലക്‌സി എസ്24 അള്‍ട്ര വാങ്ങാവുന്നതാണ്.

യുഎസ്, ബ്രിട്ടന്‍, കാനഡ, ദുബായ് എന്നിവിടങ്ങളിലൊക്കെ കുറവുണ്ട്. എന്നാല്‍ ിഇത് 12 ജിബി റാമും. 256 ജിബി ഇന്റേണല്‍ സ്റ്റോറേജുമെല്ലാം വരുന്ന ബേസ് മോഡലാണ്. തീര്‍ച്ചയായും ഇതിന് കൂടുതല്‍ ഡിസ്‌കൗണ്ടുകളും ഇന്ത്യയില്‍ ലഭിക്കും. 22000 രൂപ വരെ ഡിസ്‌കൗണ്ടും വരും.ഇന്ത്യയേക്കാള്‍ 20000 രൂപ കുറവാണ് യുഎസ്, ഹോങ്കോംഗ്, കാനഡ, തായ്‌ലന്‍ഡ് എന്നീ മാര്‍ക്കറ്റുകളില്‍.

എന്നാല്‍ ഐഫോണ്‍ പതിനഞ്ചിന്റെ അത്ര വ്യത്യാസം ഇവിടെയില്ല. പല രാജ്യങ്ങളിലും ഐഫോണ്‍ പതിനഞ്ച് പ്രൊ ഇന്ത്യയേക്കാള്‍ 40000 രൂപ കുറവാണ്. അതേസമയം യുഎസ്സില്‍ നിന്നാണ് നിങ്ങള്‍ ഗ്യാലക്‌സി എസ്24 അള്‍ട്ര വാങ്ങുന്നതെങ്കില്‍ അധികമായി സംസ്ഥാന നികുതി നല്‍കേണ്ടി വരും.

കാലിഫോര്‍ണിയ പോലുള്ള സംസ്ഥാനങ്ങളില്‍ ഈ നികുതി പത്ത് ശതമാനത്തോളം വരും. അതുകൊണ്ട് കുറഞ്ഞ തുകയ്ക്ക് മറ്റേതെങ്കിലും രാജ്യത്ത് നിന്ന് വാങ്ങുന്നത് വലിയ ഗുണമൊന്നും ചെയ്യില്ല. ഇന്ത്യയില്‍ നിന്ന് തന്നെ വാങ്ങുന്നതാണ് ഏറ്റവും നല്ലത്. ബാങ്ക് ഓഫറുകള്‍ ഡിസ്‌കൗണ്ടുകളും എല്ലാം ചേരുമ്പോള്‍ ഇന്ത്യയില്‍ നിന്ന് 512 ജിബി വേരിയന്റ് 1,17999 രൂപയ്ക്ക് സ്വന്തമാക്കാനാവും.

യുഎസ്സില്‍ ഗ്യാലക്‌സി എസ്24 അള്‍ട്രയ്ക്ക് 1300 ഡോളറാണ് വില. 1,08079 ലക്ഷം രൂപ വരുമിത്. അതേസമയം ബ്രിട്ടനില്‍ 1249 യൂറോ വരും. 1.31668 രൂപ വരുമിത്. ദുബായില്‍ പക്ഷേ വില കുറവുണ്ട്. 5099 ദിര്‍ഹമാണ് വില. 1,15418 രൂപ വരുമിത്. ചൈനയില്‍ 10199 യുവാന്‍ വരുമിത്. 1.19 ലക്ഷത്തിന് മുകളില്‍ വരുമിത്. അതസമയം ഹോങ്കോംഗില്‍ ഇവയ്ക്ക് വില താരതമ്യേന കുറവാണ്. 9898 ഹോങ്കോംഗ് രൂപയാണ് വില. 1.05 ലക്ഷത്തില്‍ അധികം വരും വില.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+