സാംസങ്ങ് എസ്24ന് വന്‍ വിലക്കുറവ്, ഇന്ത്യയില്‍ അല്ല, യുഎഇയില്‍ കുറവ് ഇത്ര; ഈ വിലയ്ക്ക് വാങ്ങാം
സാംസങ്ങിന്റെ എസ്24 കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഇതിനോടകം ലോകത്താകെയുള്ള മാര്‍ക്കറ്റുകളില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ തരംഗമായി കഴിഞ്ഞു. ഇതിനോടകം വന്‍ ഡിസ്‌കൗണ്ട് ഗള്‍ഫില്‍ ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ ഈ ഫോണിന്റെ പ്രീസെയില്‍ ഓര്‍ഡര്‍ മാത്രമാണ് ആരംഭിച്ചിരിക്കുന്നത്. എസ്24ന് ഏറ്റവും വിലയുള്ള രാജ്യങ്ങളിലൊന്നായിരിക്കും ഇന്ത്യ.
അതേസമയം യുഎഇയിലാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൂടി ചേര്‍ന്ന എസ്24ന് വന്‍ ഡിസ്‌കൗണ്ട് വന്നിരിക്കുന്നത്. ജനുവരി പതിനേഴിനാണ് ഈ ഫ്‌ളാഗ്ഷിപ്പ് ഭീമനെ സാംസങ്ങ് യുഎഇയില്‍ പുറത്തിറക്കിയത്. മൂന്ന് വേരിയന്റുകളില്‍ ഇവ ലഭ്യമാവും. പത്ത് മുതല്‍ 38 ശതമാനം വരെയാണ് ഇളവ്. ജനുവരി 31നുള്ളില്‍ എസ്24 ഉപയോക്താക്കള്‍ക്ക് ലഭിച്ച് തുടങ്ങുമെന്നാണ് റീട്ടെല്‍ വ്യാപാരികള്‍ പറയുന്നത്.

അടുത്തയാഴ്ച്ചയോടെയാണ് യുഎഇ മാര്‍ക്കറ്റുകളില്‍ എസ്23 സീരീസ് എത്തി തുടങ്ങുക. അതിവേഗം തന്നെ എല്ലാവരിലേക്കും ഈ സ്മാര്‍ട്ട്‌ഫോണ്‍ എത്തി തുടങ്ങും. ആപ്പിള്‍ ഫോണുകളെ അപേക്ഷിച്ച് കൂടുതല്‍ സ്വാധീനം ചെലുത്താന്‍ സാംസങ്ങ് ഫോണുകള്‍ക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഫ്‌ളാഗ്ഷിപ്പ് മോഡലുകള്‍ക്ക് വില കുറയുന്നത് തീര്‍ച്ചയായും ഇന്ത്യന്‍ പ്രവാസികള്‍ക്ക് അടക്കം ഗുണം ചെയ്യും.
300 മുതല്‍ 400 ദിര്‍ഹം വരെയാണ് എസ്24ന് വില കുറയുകയെന്നാണ് കരുതുന്നത്. എസ്23യേക്കാള്‍ മികവുറ്റ ഫീച്ചറുകളുമായിട്ടാണ് എസ്23 ലോഞ്ച് ചെയ്തിരിക്കുന്നത്. ഐഫോണ്‍ കില്ലര്‍ എന്ന പേരും ഈ ഫോണിനുണ്ട്. പഴയ മോഡലുകള്‍ക്കും വില കുറയുമെന്ന പ്രതീക്ഷ സാംസങ്ങ് ഉപയോക്താക്കള്‍ക്കുണ്ട്.
ഗ്യാലക്‌സി സീരീസിലെ മറ്റ് ഫോണുകള്‍ക്ക് പത്ത് ശതമാനം വരെ വിലക്കുറവാണ് പല റീട്ടെയിലര്‍മാരും പ്രതീക്ഷിക്കുന്നത്. അതേസമയം കുറഞ്ഞ അളവിലായിരിക്കും വിലകുറയുകയെന്നാണ് ഉപയോക്താക്കള്‍ കരുതുന്നത്. പ്രധാന കാരണം എസ് സീരീസിലെ ഓരോ സ്മാര്‍ട്ട്‌ഫോണിനും പ്രത്യേകം ആരാധകരുണ്ട്. അതുകൊണ്ട് വിലകുറയ്ക്കുന്നത് അനുയോജ്യമാവില്ല.
3199 ദിര്‍ഹം മുതല്‍ 3499 ദിര്‍ഹം വരെയാണ് ബേസ് മോഡലുകളുടെ വില. അതായത് വില 72399 രൂപയിലായിരിക്കും ആരംഭിക്കുക. 79189 രൂപ വരെ ഇത് നീളും. എസ്24 പ്ലസിന് അതുപോലെ 3899 ദിര്‍ഹത്തിനും 4399നും ഇടയിലാണ് വില. എസ്24 അള്‍ട്രയ്ക്ക് 5099 ദിര്‍ഹത്തിനും 6599 ദിര്‍ഹത്തിനും ഇടയിലാണ് വില വരിക.
9000 രൂപ വരെയാണ് ഈ മോഡലുകള്‍ക്ക് വില കുറയുക. അതേസമയം 68000 രൂപയോളം മുടക്കി ഇപ്പോള്‍ യുഎഇയില്‍ നിന്ന് ബേസ് മോഡലുകള്‍ ഉപയോക്താക്കള്‍ക്ക് വാങ്ങാനാവും. ഇന്ത്യയില്‍ ഒരു ലക്ഷത്തിന് മുകളിലാണ് എസ്24 ബേസ് മോഡലിന് വില വരിക. ഡിസ്‌കൗണ്ട് വരുമ്പോള്‍ കുറയാന്‍ സാധ്യതയുണ്ട്.












Click it and Unblock the Notifications