Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇങ്ങനെയൊക്കെ ചെയ്യാമോ സംസങേ? ഈ എസ് സീരീസ്‌ മോഡലിന് വമ്പൻ ഡിസ്‌കൗണ്ട്, ആപ്പിൾ ഒക്കെ സൈഡാവും

ഇന്ത്യൻ വിപണിയിൽ സാംസങ് എന്ന ബ്രാൻഡിന് മാത്രമായിട്ട് ഒരു ഇരിപ്പിടമുണ്ട്, വേണമെങ്കിൽ അതിനെ സിംഹാസനം എന്ന് വിളിക്കാം. ആൻഡ്രോയിഡ് ഫോണുകളിൽ കിരീടം വയ്ക്കാത്ത രാജാക്കന്മാരായി അവർ വിലസാൻ തുടങ്ങിയിട്ട് കാലം കുറേ ആയി. എന്നിട്ടും പലപ്പോഴും ചില മോഡലുകളുടെ കാര്യത്തിൽ അവരെ പിന്നോട്ട് വലിക്കുന്നത് അതിന്റെ വലിയ വിലയാണ്.

പ്രീമിയം ഫോണുകളുടെ കാര്യത്തിൽ സാംസങ് പലപ്പോഴും കുറച്ചധികം ശ്രദ്ധ കൊടുക്കാറുള്ള ബ്രാൻഡാണ്. അവരുടെ പ്രീമിയം മോഡലുകൾ അടുത്ത കാലത്തായി എസ് സീരീസിലാണ് കൂടുതലായി വരുന്നത്. ഏറ്റവും ഒടുവിൽ അത് സാംസങ് ഗ്യാലക്‌സി എസ് 24 വരെ എത്തി നിൽക്കുകയാണ് എന്നതാണ് സ്ഥിതി വിശേഷം.

s22

എങ്കിലും എസ് സീരീസിലെ മുൻ തലമുറ ഫോണുകൾക്ക് ഇപ്പോഴും ആവശ്യക്കാരുണ്ട്. അതിൽ പ്രധാനപ്പെട്ട ഒരു മോഡലാണ് സാംസങ് എസ്22 എന്ന പ്രീമിയം സ്‍മാർട്ട്ഫോൺ. ഇപ്പോഴിതാ ഈ ഫോണിന് ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ വിലയാണ് ഫ്ലിപ്പ്കാർട്ടിൽ ഏർപ്പെടുത്തിയിരിക്കുന്നത്. അതിൻ്റെ ഏറ്റവും കുറഞ്ഞ വിലയായ 36,999 രൂപയ്ക്കാണ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഈ ഫോൺ വിൽക്കുന്നത്.

2022ൽ ഇറങ്ങിയ ഈ മോഡൽ നിരവധി തവണ വില കുറയ്ക്കലിന് വിധേയമായിരുന്നു. അതിനൊടുവിലാണ് ഇപ്പോൾ ഒരു വമ്പൻ ഓഫർ കൂടി ലഭ്യമാവുന്നത്.ഇറങ്ങിയിട്ട് രണ്ട് വർഷമായെങ്കിലും ഈ സ്‌മാർട്ട്‌ഫോൺ നിലവിൽ ഏറ്റവും പുതിയ ആൻഡ്രോയിഡ് 14 ഓപ്പറേറ്റിംഗ് സിസ്‌റ്റത്തെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്.

ഐപി68 പൊടി, ജല പ്രതിരോധം, സെൽഫി ക്യാമറ ഉപയോഗിച്ച് 4കെ വീഡിയോ ഷൂട്ട് ചെയ്യാനുള്ള ഫീച്ചർ എന്നിവയുൾപ്പെടെ നിരവധി പ്രീമിയം സവിശേഷതകൾ എസ്‌22 മോഡലിന് മാറ്റ് കൂട്ടുന്നുണ്ട്. ഭാവിയിലെ അപ്‌ഡേറ്റിനൊപ്പം ഗ്യാലക്‌സി എസ് 22ൽ സാംസങ് ചില എഐ സവിശേഷതകൾ കൂടി കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.

3700 എംഎഎച്ച് ബാറ്ററിയുമായാണ് ഈ ഫോൺ വരുന്നത്. 6.1 ഇഞ്ച് ഫുൾ എച്ച്‌ഡി+ അമോലെഡ് സ്‌ക്രീനായിരിക്കും സ്‍മാർട്ട്ഫോണിൽ ഉണ്ടാവുക. കൂടാതെ ശക്തമായ ക്വാൽകോം Sസ്‌നാപ്പ്ഡ്രാഗൺ 8 ജെൻ 1 പ്രോസസറിനൊപ്പം ആയിരിക്കും ഈ ഫോൺ എത്തുക. സാംസങ് ഗാലക്‌സി എസ് 22 പിൻ ഭാഗത്ത് ട്രിപ്പിൾ ക്യാമറ സജ്ജീകരണം അവതരിപ്പിക്കുന്നു.

ഇതിൽ 12എംപി അൾട്രാവൈഡ് സെൻസറുമായി ചേർത്ത 50എംപി മെയിൻ സെൻസറും 3x സൂമോടുകൂടിയ 10എംപി ടെലിഫോട്ടോ സെൻസറും കമ്പനി നൽകിയിരിക്കുന്നു. സാംസങ് പുറത്തിറക്കിയ മികച്ച പ്രീമിയം ഫോണുകളിൽ ഒന്ന് തന്നെയാണ് ഇത്. അതുകൊണ്ടാണ് രണ്ട് വർഷത്തിന് ശേഷവും ധാരാളം ആവശ്യക്കാർ ഈ ഫോൺ തേടി എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+