ഗ്യാലക്‌സി എസ്23ക്ക് വില 89999, എസ്24ന് വില അതിലും താഴെ; ഈ തുകയ്ക്ക് ഫ്‌ളാഗ്ഷിപ്പ് വാങ്ങാം
സാംസങ്ങ് ഇപ്പോള്‍ ഗ്യാലക്‌സി എസ്24 പുറത്തിറക്കിയതിന്റെ ആവേശത്തിലാണ്. എന്നാല്‍ അതുകൊണ്ട് എസ്23യെ കൈവിടാനും സാംസങ്ങ് തയ്യാറല്ല. കിടിലന്‍ ഓഫറുകളാണ് അവര്‍ നല്‍കുന്നത്. എന്നാല്‍ എസ്24 ഇതിലൂം കുറഞ്ഞ വിലയ്ക്ക് നിങ്ങള്‍ക്ക് വാങ്ങാനാവും. പക്ഷേ അത് ബേസ് മോഡലാണെന്ന് മാത്രം ഓര്‍ക്കണം.
എസ്23യില്‍ നിന്ന് തന്നെ ഡിസ്‌കൗണ്ട് തുടങ്ങിയിരിക്കുകയാണ് സാംസങ്ങ്. 6.1 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ ഈ ഫോണിനുണ്ട്. ട്രിപ്പില്‍ ക്യാമറയാണ് ഇതിനുള്ളത്. 50 എംപി മെഗാപിക്‌സല്‍, 12 എംപി, 10 എംപി ക്യാമറകളും ഇതിനുണ്ട്. ഇതിന്റെ വില 89999 രൂപയാണ്. എന്നാല്‍ 28 ശതമാനം ഇപ്പോള്‍ സാംസങ്ങ് വിലക്കുറവ് നല്‍കുന്നുണ്ട്. 64999 രൂപയ്ക്ക് ഇവ വാങ്ങാം.

അതേസമയം എസ്23യുടെ ഡിസ്‌കൗണ്ടില്ലാത്ത വില നോക്കുമ്പോള്‍ വളരെയധികം കുറവ് എസ്24നുണ്ട്. ബേസ് മോഡലിന് 79999 രൂപയാണ് വില. പതിനായിരം രൂപയോളമാണ് കുറവ്. എട്ട് ജിബി റാമും 256 ജിബി സ്‌റ്റോറേജും ഈ മോഡലിനുണ്ട്. അതേസമയം 8 ജിബി റാം 512 ജിബി സ്‌റ്റോറേജിന് 89999 രൂപയാണ് വില. ഈ രണ്ട് വേരിയന്റ് എടുത്താലും എസ്23യേക്കാള്‍ മികച്ച ഫ്‌ളാഗ്ഷിപ്പ് ഫോണ്‍ തന്നെ നിങ്ങള്‍ക്ക് ലഭിക്കും.
എസ്23 അള്‍ട്രയ്ക്കും അതുപോലെ ഓഫറുണ്ട്. പക്ഷേ എസ്24 അള്‍ട്രയ്ക്ക് മികച്ച ഒാഫര്‍ അടക്കം നല്‍കുന്നതിനാല്‍ അത് വാങ്ങുന്നതായിരിക്കും കൂടുതല്‍ നല്ലത്. 1,49999 രൂപയാണ് എസ്23 അള്‍ട്രയുടെ യഥാര്‍ത്ഥ വില. എന്നാല്‍ മുപ്പത് ശതമാനം ഡിസ്‌കൗണ്ട് നല്‍കുന്നതിനാല്‍ 104998 ലക്ഷം രൂപയ്ക്ക് ഈ ഫോണ്‍ വാങ്ങാന്‍ സാധിക്കും. 200 മെഗാ പിക്‌സല്‍ ക്യാമറ അടക്കം ഇതിലുണ്ട്.
അതേസമയം ഗ്യാലക്‌സി എസ്24 അള്‍ട്രയ്ക്ക് ഇന്ത്യയില്‍ 1,39999 രൂപയാണ് വില. ഇത് എസ്23 അള്‍ട്രയുടെ യഥാര്‍ഥ വിലയേക്കാള്‍ കുറവാണ്. ബാങ്ക് ഓഫറുകളും, ഡിസ്‌കൗണ്ടും, എക്‌സ്‌ചേഞ്ചുമെല്ലാം വരുമ്പോള്‍ ഇതിലും കുറഞ്ഞ വിലയ്ക്ക് എസ്24 അള്‍ട്ര വാങ്ങാനാവും. 12 ജിബി റാമും, 512 ജിബി സ്‌റ്റോറേജുമാണ് ഇതിനുള്ളത്.
അതുപോലെ എസ്24 അള്‍ട്രയുടെ 12 ജിബി റാം, 256 ജിബി സ്‌റ്റോറേജിന് 129999 രൂപയാണ് വില. 12 ജിബി റാം, 1ടിബി സ്റ്റോറേജില്‍ 1,59999 രൂപയുമാണ് വില. പുത്തന്‍ സാങ്കേതിക വിദ്യയും, അതോടൊപ്പം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സേവനവുമുള്ള എസ്24 സീരീസ് ഇത്ര കുറഞ്ഞ വിലയില്‍ വാങ്ങുന്നതാണ് ഏറ്റവും നല്ല ഓപ്ഷന്‍. എന്നാല്‍ എസ്23 വേണ്ടവര്‍ക്ക് അതും പരിഗണിക്കാം.
ഇനി എസ്24 പ്ലസിന് എന്താണ് വിലയെന്ന് നോക്കാം. 99999 രൂപയാണ് ഇതിന്റെ വില. 256 ജിബി സ്റ്റോറേജും, 12 ജിബി റാമും ഇതിലുണ്ട്. അതേസമയം 12 ജിബി റാമും 512 സ്‌റ്റോറേജുമുള്ള മറ്റൊരു വേരിയന്റിന് 109999 രൂപയാണ് വില. സാംസങ്ങ് ഗ്യാലക്‌സ് എസ്23 എഫ്ഇയ്ക്കും ഇപ്പോള്‍ വില കുറഞ്ഞിട്ടുണ്ട്. 79999 രൂപയാണ് ഇതിന്റെ യഥാര്‍ത്ഥ വില.
എന്നാല്‍ 36 ശതമാനം ഡിസ്‌കൗണ്ടില്‍ ഇപ്പോഴത് വാങ്ങാം. 50995 രൂപ മാത്രം എസ്23എഫ്ഇയ്ക്കായി മുടക്കിയാല്‍ മതി. 50 മെഗാപിക്‌സല്‍ വൈഡ് ക്യാമറ, 12 എംപി അള്‍ട്രാ വൈഡ് ക്യാമറ, 8 എംപി ടെലിഫോട്ടോ ക്യാമറ, 10 എംപി സെല്‍ഫി ഷൂട്ടര്‍ എന്നിവയെല്ലം ഈ ഫ്‌ളാഗ്ഷിപ്പില്‍ അടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications