Get Updates
Get notified of breaking news, exclusive insights, and must-see stories!

സാംസങ്ങിന്റെ കിംഗ് ഓഫ് ടെക്; ഗ്യാലക്‌സി സീരീസിലെ തൊട്ടപ്പന്‍ വരുന്നു; ആപ്പിളിനെ ഗോദയില്‍ ഇടിച്ചിടും

സാംസങ്ങ് ടെക് ലോകത്തെ പുതിയ കിംഗാണ്. ആപ്പിള്‍ അടക്കി ഭരിച്ചിരുന്ന ആ ലോകം ഇന്ന് പിടിച്ചടക്കിയിരിക്കുകയാണ് അവര്‍. പ്രീമിയം-ബജറ്റ് ഫോണുകളിലെല്ലാം ഒരേസമയം തരംഗമാകുന്ന സീരീസുകളാണ് അവര്‍ പുറത്തിറക്കുന്നത്. ഇന്ത്യയില്‍ ഇതിനോടകം ആപ്പിളിനെ മറികടന്ന് വന്‍ കുതിപ്പാണ് സാംസങ്ങിന്റെ ഗ്യാലക്‌സി സീരീസും, ഫോള്‍ഡബിള്‍ ഫോണുമെല്ലാം നടത്തുന്നത്. നിരവധി ഓഫറുകള്‍ കമ്പനി ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാല്‍ സാംസങ്ങിന്റെ ഗ്യാലക്‌സി സീരീസിലെ പുതിയ ഫ്‌ളാഗ്ഷിപ്പ് ഫോണിന്റെ വിവരങ്ങളാണ് ഇപ്പോള്‍ എല്ലായിടത്തും ചര്‍ച്ചയായിരിക്കുന്നത്. ഗ്യാലക്‌സി എസ്23 എഫ്ഇയാണ് ഈ ഫോണ്‍. ഇതിന്റെ സ്‌പെസിഫിക്കേഷന്‍സാണ് ചോര്‍ന്നിരിക്കുന്നത്. സെപ്റ്റംബറില്‍ ഗ്യാലക്‌സ് എസ്23എഫ്ഇ സാംസങ്ങ് ലോഞ്ച് ചെയ്യുമെന്നാണ് സൂചന. ആരാധകര്‍ പ്രതീക്ഷയോടെ ഇതിന്റെ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ലോഞ്ചിന്റെ കാര്യങ്ങള്‍ ഔദ്യോഗികമായി കമ്പനി സ്ഥിരീകരിച്ചിട്ടില്ല.

samsung-apple

ഫാന്‍ എഡിഷന്‍ എന്നാണ് എഫ്ഇ കൊണ്ട് സാംസങ്ങ് അര്‍ഥമാക്കുന്നത്. സാംസങ്ങിന്റെ മറ്റ് ഫ്‌ളാഗ്ഷിപ്പ് സീരീസുകളെ അപേക്ഷിച്ച് ഇതിന് വില കുറവായിരിക്കും. ഗ്യാലക്‌സി എസ്23യേക്കാള്‍ വില കുറവായിരിക്കുമെന്നാണ് പ്രതീക്ഷ. 6.4 ഇഞ്ച് ഫുള്‍ എച്ച്പ്ലസ് ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേയാണ് എഫ്ഇയ്ക്കായി തയ്യാറാക്കിയിരിക്കുന്നത്. 120 ആണ് റിഫ്രഷ് റേറ്റ്. എസ്23യുടെ സ്‌ക്രീനിനേക്കാള്‍ വലുതായിരിക്കും എഫ്ഇയ്ക്കുണ്ടാവുക.

ബിള്‍ഡ് ക്വാളിറ്റിയില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും സാംസങ്ങ് തയ്യാറല്ലെന്നാണ് ഇത് തെളിയിക്കുന്നത്. എസ്23-എസ്23 പ്ലസ് എന്നിവയ്ക്ക് മധ്യത്തിലുള്ള ഫീച്ചറുകളായിരിക്കും എസ്ഇയില്‍ സാംസങ്ങ് ഒരുക്കിയിട്ടുള്ളതെന്നാണ് സൂചന. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ പ്രൊസസറാണ് ഒരുക്കിയിട്ടുള്ളത്. ചിലയിടത്ത് എക്‌സിനോസ് 2200എസ്ഒസിയുമാണ് ലഭ്യമാവുക.

ഇത് ഏത് മേഖലയിലാണ് നിങ്ങള്‍ താമസിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും. ക്വാല്‍കോം ചിപ്‌സെറ്റ് നേരത്തെ യുഎസ്-ജപ്പാന്‍ മാര്‍ക്കറ്റുകളില്‍ മാത്രമായിരുന്നു. ഇന്ത്യ അടക്കമുള്ള ഇടങ്ങളില്‍ എക്‌സിനോസായിരുന്നു നല്‍കിയിരുന്നത്. എഫ്ഇയില്‍ പ്രൈമറി റിയര്‍ ക്യാമറ 50 മെഗാപിക്‌സലാണ്. 8 എംപി അള്‍ട്രാ വൈഡ് ക്യാമറയും, 12 മെഗാപിക്‌സല്‍ ക്യാമറയും ലഭിക്കും. മൊത്തം ട്രിപ്പിള്‍ ക്യാമറയാണ്.

ഫ്രണ്ട് ക്യാമറയും ഒട്ടും മോശമല്ല. പത്ത് മെഗാപിക്‌സലിന്റെ സെല്‍ഫി സ്‌നാപ്പറും എഫ്ഇയിലുണ്ട്. ആന്‍ഡ്രോയിഡ് 13 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. മികച്ച ബാറ്ററിയും എഫ്ഇ നല്‍കുന്നുണ്ട്. 4500 എംഎഎച്ചാണ് ബാറ്ററി. 25 വാട്ട് ഫാസ്റ്റ് ചാര്‍ജിംഗും ഇതോടൊപ്പമുണ്ട്. നാല് വര്‍ഷത്തോളം ആന്‍ഡ്രോയിഡ് ഒഎസ് അപ്‌ഗ്രേഡ് ലഭ്യമാകും. വയര്‍ലെസ് ചാര്‍ജിംഗ് സൗകര്യവുമുണ്ട്. ഡസ്റ്റ്-വാട്ടര്‍ റെസിസ്റ്റെന്‍സും ഇതോടൊപ്പമുണ്ട്.

അതേസമയം ആരാധകര്‍ക്കുള്ള സങ്കടവാര്‍ത്ത എന്തെന്നാല്‍ ഇത് ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമോ എന്ന കാര്യത്തിലും സ്ഥിരീകരണമില്ല എന്നതാണ്. നേരത്തെ എസ്21 എഫ്ഇ പുതിയ മോഡലില്‍ ഇന്ത്യയില്‍ ഇറക്കിയിരുന്നു. 50000 രൂപയ്ക്കും 60000നും ഇടയിലായിരിക്കും എഫ്ഇയുടെ ഇന്ത്യയിലെ വില എന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+