Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏതെങ്കിലും ഫോൺ എന്തിന് വാങ്ങണം; ഗ്യാലക്‌സി എസ്23 അൾട്ര തന്നെ ആയിക്കോട്ടെ, വെറും 69,999 രൂപയ്ക്ക്?

ഇന്ത്യയിൽ ഉത്സവകാലം ആരംഭിക്കുകയാണ്, വരാനിരിക്കുന്നത് ദീപാവലിയും നവമിയും ഒക്കെയാണ്. അതും സ്‍മാർട്ട്ഫോൺ വിപണിയുമായി എന്താണ് ബന്ധമെന്ന് ചോദിച്ചാൽ ഒറ്റവാക്കിൽ ഉത്തരം പറയാൻ കഴിയില്ല. ഏറ്റവും ലളിതമായി പറഞ്ഞാൽ ഈ സീസണിലാണ് ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വിലയിൽ നിങ്ങൾക്ക് സ്‍മാർട്ട്ഫോണുകൾ വാങ്ങിക്കാൻ കഴിയുക. അത് തെളിയിക്കുന്നതാണ് ഏറ്റവും പുതിയ ഓഫറുകളും.

ആൻഡ്രോയിഡ് ഫോണുകൾ നെഞ്ചോട് ചേർക്കുന്നവർക്ക് എന്നും പ്രിയപ്പെട്ട ബ്രാൻഡ് ആണല്ലോ സാംസങ്, അത്തരക്കാർക്ക് ഇതിലും നല്ല ഓഫർ ഇനി കിട്ടാനില്ലെന്ന് തന്നെ പറയാം. സാംസങ് ഗ്യാലക്‌സി എസ്23 അൾട്രാ എന്ന പ്രീമിയം ഫോൺ കുറഞ്ഞ വിലയിൽ കിട്ടിയാൽ ആരെങ്കിലും വേണ്ടെന്ന് പറയുമോ? ഒരിക്കലും ഇല്ല. അതാണ് ഇക്കുറി ഉത്സവ സീസണിൽ ഈ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരെ കാത്തിരിക്കുന്ന സന്തോഷ വാർത്ത.

s23ultra

ആമസോൺ ഒരുക്കുന്ന ഗ്രേറ്റ് ഇന്ത്യൻ ഫെസ്‌റ്റിവൽ സമയത്താണ് ഈ ഓഫർ ലഭ്യമാവുക. ഈ സമയത്ത് സാംസങ് ഗ്യാലക്‌സി എസ്23 അൾട്ര നിങ്ങൾക്ക് വെറും 69,999 രൂപയ്ക്ക് സ്വന്തമാക്കാൻ കഴിയുമെന്നതാണ് പ്രത്യേകത. നിലവിൽ ഈ ഫോണിന് ലഭിക്കാവുന്ന മികച്ചൊരു ഓഫർ തന്നെയാണ് ആമസോൺ നിങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ചിരിക്കുന്നത്.

വരാനിരിക്കുന്ന ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്‌റ്റിവലിന്റെ ബാനറിൽ തന്നെ ഇക്കാര്യം വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. നേരത്തെ 1,49,999 രൂപ പ്രാരംഭ വിലയിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച മോഡൽ കൂടിയാണ് ഇതെന്ന് പ്രത്യേകം ഓർക്കണം. അതിനാണ് ഇപ്പോൾ 69,999 രൂപ മാത്രമായി നിജപ്പെടുത്തിയത്. ആമസോൺ കൂപ്പൺ ഡിസ്‌കൗണ്ടും ബാങ്ക് ഡിസ്‌കൗണ്ടും ഉൾപ്പെടെയാണ് ഈ വില കണക്കാക്കുന്നതെന്നാണ് ലഭ്യമായ വിവരം.

ക്രീം, ഗ്രീൻ, ഫാന്റം ബ്ലാക്ക് കളർ വേരിയന്റുകളിലാണ് ഈ ഫോൺ വിപണിയിൽ ഇപ്പോഴുള്ളത്. ഈ ഓഫറിൽ പത്ത് ശതമാനത്തോളം ആമസോൺ ബാങ്ക് കാർഡുകൾക്ക് നൽകുന്ന ഡിസ്‌കൗണ്ട് ആയിരിക്കും എന്നാണ് സൂചന. സെപ്റ്റംബർ 27നാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്‌റ്റിവൽ ആരംഭിക്കുന്നത്. എങ്കിലും നാളെ മുതൽ തന്നെ പ്ലസ് മെമ്പർമാർക്ക് ഓഫർ ലഭ്യമായി തുടങ്ങും.

സാംസങ് ഗ്യാലക്‌സി എസ്23 അൾട്ര: ഓഫർ

രണ്ട് വർഷം പോലും തികച്ചിട്ടില്ലാത്ത ഈ പ്രീമിയം ഫോണിനാണ് ആമസോൺ ഈ വില നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ഈ ഫോൺ വിപണിയിൽ എത്തിയത്. വമ്പൻ വിൽപ്പന കണക്കുകൾ ഈ ഫോണിനെ മുകളിലേക്ക് ഉയർത്തിയെങ്കിലും ഈ വർഷം ഇതിന്റെ പിൻഗാമിയായ ഗ്യാലക്‌സി എസ്24 അൾട്ര വന്നതോടെയാണ് ഇതിന്റെ മാർക്കറ്റ് ഇടിഞ്ഞത്.

എങ്കിലും ഇപ്പോഴും ഈ ഫോണിന് ആവശ്യക്കാർ ഏറെയാണ്. സാംസങിന്റെ ഒട്ടേറെ മികച്ച ഫീച്ചറുകൾ ഉൾപ്പെട്ടിട്ടുള്ള ഈ ഫോൺ വാങ്ങുന്നതിന് മുൻപ് നിങ്ങൾ മനസിൽ ഉറപ്പിക്കേണ്ട കാര്യം ഈ സീരീസിലെ മുമ്പനാവേണ്ട ഗ്യാലക്‌സി എസ്25 അൾട്ര അണിയറയിൽ ഒരുങ്ങുന്നുണ്ട്. മൂന്ന് മാസത്തിനുള്ളിൽ തന്നെ ഇത് വിപണിയിൽ എത്തും.

അപ്പോൾ ഒരുപക്ഷേ ഇപ്പോഴത്തെ ഫ്ലാഗ്ഷിപ്പ് ഫോണായ എസ്24 അൾട്രയ്ക്കും വമ്പൻ വിലക്കുറവ് ഉണ്ടാവാനുള്ള സാധ്യതയുണ്ട്. അതുവരെ കാത്തിരിക്കാൻ താൽപര്യമില്ലെങ്കിൽ ഇത് തന്നെയാണ് മികച്ച സമയം. ഇത് കൂടാതെ സീരിസിലെ തന്നെ മറ്റ് ഫോണുകൾക്കും വമ്പൻ ഡിസ്‌കൗണ്ട് ആണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മറക്കണ്ട.

നേരത്തെ 54,999 രൂപ വിലയുണ്ടായിരുന്ന ഗ്യാലക്‌സി എസ്23 എഫ്ഇ ഇപ്പോൾ 27,999 രൂപയ്ക്ക് ലഭ്യമാണ്, എന്ന് വച്ചാൽ അൻപത് ശതമാനം ഡിസ്‌കൗണ്ട്. കൂടാതെ 74,999 രൂപയ്ക്ക് പുറത്തിറക്കിയഗ്യാലക്‌സി എസ്23 ബേസിക് വേരിയന്റ് 37,999 രൂപയ്ക്ക് വാങ്ങാൻ അവസരമുണ്ട്. കൂടാതെ മറ്റ് കമ്പനികളുടെ ഫോണുകൾക്കും സമാനമായ ഓഫറുൽ ലഭ്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+