സാംസങ് ഒന്ന് തട്ടി, ആപ്പിൾ ഞെട്ടി; ഗ്യാലക്‌സി എസ്23 അൾട്രയ്ക്ക് കൊടൂര ഡിസ്‌കൗണ്ട്, പകുതി കുറയും, വില എത്ര?
ഇന്ത്യൻ സ്‍മാർട്ട്ഫോൺ വിപണിയിൽ ഏറ്റവുമധികം മത്സരം നടക്കുന്നത് രണ്ട് പ്രമുഖ ബ്രാൻഡുകൾ തമ്മിലാണ്. അതിലൊന്നാണ് സാംസങ്, മറ്റൊന്ന് ആപ്പിളാണ്. ഇരു ബ്രാൻഡുകളും തമ്മിൽ പ്രീമിയം ഫ്ലാഗ്ഷിപ്പ് മോഡലുകളുടെ കാര്യത്തിൽ വലിയ മത്സരം തന്നെയാണ് നടക്കുന്നത്. ഇരുകമ്പനികളും പരസ്യങ്ങളിലും മറ്റ് കാപ്‌ഷനുകളിലും പോലും പരസ്‌പരം കളിയാക്കുമ്പോൾ ഇത് ഉപയോഗിക്കുന്നവർ തമ്മിലും മത്സരം നിലനിൽക്കുന്നുണ്ട്.
അടുത്തകാലത്തായി ആപ്പിൾ ഇന്ത്യയിലും ആഗോള തലത്തിലും അവതരിപ്പിച്ച സ്‍മാർട്ട് ഫോൺ ആയ ഐഫോൺ 16 സീരീസിന് കിട്ടിയ സ്വീകരണം നമ്മൾ എല്ലാവരും കണ്ടതാണ്. ഇത് മറികടന്നു കൊണ്ടാണ് ആൻഡ്രോയിഡ് ആധിപത്യം സ്ഥാപിക്കാനുള്ള നീക്കത്തിലാണ് സാംസങ്. അടുത്ത മാസം അവരുടെ സാംസങ് ഗ്യാലക്‌സി എസ്25 സീരീസ് വിപണിയിൽ എത്തുമെന്നാണ് കരുതുന്നത്.

ഈ സീരീസിൽ വേറെയുമുണ്ട് ജഗജാല കില്ലാടികൾ. അതിൽ പ്രധാനിയാണ് രണ്ട് വർഷം മുൻപ് അവതരിപ്പിച്ച എസ്23 സീരീസ്. സാംസങ് ഇതുവരെ വിപണിയിൽ കൊണ്ടുവന്ന മോഡലുകളിൽ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ പ്രീമിയം മോഡൽ ഏതെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഗ്യാലക്‌സി എസ്23 അൾട്രാ. അത്രയധികം ആഴത്തിൽ ജനങ്ങൾക്ക് ഇടയിൽ ഈ ഫോൺ ചെന്നിറങ്ങിയിട്ടുണ്ട്.
നിങ്ങൾ ആൻഡ്രോയിഡിന്റെ മികച്ചൊരു മോഡൽ, അതും അത്യാധുനിക സൗകര്യങ്ങളോട് കൂടിയത് വാങ്ങണം എന്ന് ആഗ്രഹമുണ്ടെങ്കിൽ ഏറ്റവും മികച്ച അവസരമാണ് എസ്23 അൾട്ര. അതും ആമസോൺ നൽകുന്ന ഗംഭീര ഓഫറിന്റെ അകമ്പടിയോടെ നിങ്ങൾക്ക് ഈ പ്രീമിയം ഫോൺ സ്വന്തമാക്കാനുള്ള അവസരമാണ് വരുന്നത്.
സാംസങ് ഗ്യാലക്‌സി എസ്23 അൾട്രാ ഓഫറുകൾ ഇങ്ങനെ
തുടക്കത്തിൽ ഇന്ത്യയിൽ 1,49,999 രൂപയ്ക്ക് ലോഞ്ച് ഗ്യാലക്‌സി എസ് 23 അൾട്രാ നിലവിൽ ആമസോണിൽ വെറും 74,999 രൂപയ്ക്കാണ് ലിസ്‌റ്റ് ചെയ്‌തിരിക്കുന്നത്. എന്നാൽ അതുകൊണ്ടൊന്നും ഓഫർ തീരുകയില്ല. നിങ്ങൾ ഇത് വാങ്ങുകയാണെങ്കിൽ 10 ശതമാനം ഇൻസ്‌റ്റന്റ് ബാങ്ക് കിഴിവും ലഭ്യമാണ്. വിവിധ ബാങ്കുകൾക്ക് അനുസരിച്ചിരിക്കും ഇതിന്റെ തോത്. എങ്കിലും ക്രെഡിറ്റ് കാർഡുകൾ ഉൾപ്പെടെയുള്ളവർക്ക് നല്ല ഓഫറുകൾ തന്നെ ലഭിക്കും.
ഇതിന് നിങ്ങൾക്ക് ആമസോൺ വഴി തന്നെ ഈഎംഐ സൗകര്യവും ലഭ്യമാകും. പ്രതിമാസ പേയ്‌മെന്റുകൾ 3,636 രൂപയിൽ ആരംഭിക്കുന്ന ഇഎംഐ പ്ലാനും നിങ്ങൾക്ക് ആമസോണിൽ നിന്ന് തിരഞ്ഞെടുക്കാം. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എന്തെന്നാൽ ഈ മുൻനിര ഫോൺ മൂന്ന് ആകർഷകമായ നിറങ്ങളിൽ ലഭ്യമാണ്: ക്രീം, പച്ച, ഫാന്റം ബ്ലാക്ക് എന്നിങ്ങനെയാണവ.
എസ്23 അൾട്രാ ഫീച്ചറുകൾ
വലിയ 6.81 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിൽ നൽകിയിരിക്കുന്നത്. 12 ജിബി റാമിനൊപ്പം മികച്ച ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 പ്രോസസറും ഫോണിന് കരുത്ത് പകരുന്നു. ഇത് വളരെ വേഗതയേറിയതും കാര്യക്ഷമവുമായ പ്രവർത്തനം വാഗ്‌ദാനം നൽകുന്നു. വ്യത്യസ്‌ത ഫോട്ടോഗ്രാഫി ആവശ്യങ്ങൾക്കായി മൂന്ന് അധിക ക്യാമറകൾക്കൊപ്പം 200 എംപിയുടെ ഒരു പ്രധാന ക്യാമറയും ഫോണിലുണ്ട്. 12 എംപി ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications