Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്24 തല്‍ക്കാലം മറക്കൂ, എസ്23 വാങ്ങിയാലോ? എന്തൊരു വിലക്കുറവാണ് ഇപ്പോള്‍; ഈ തുകയ്ക്ക് കിട്ടും

സാംസങ്ങ് ഗ്യാലക്‌സി എസ്24 ഇപ്പോള്‍ വില്‍പ്പനയില്‍ റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ്. ഈ വര്‍ഷം സാംസങ്ങ് ഫോണുകളില്‍ ഏറ്റവും വില്‍പ്പനയും ഗ്യാലക്‌സി എസ്24നാണ്. എന്നാല്‍ ഇതൊരല്‍പ്പം വിലയേറിയതാണെന്ന് പൊതുവേ അഭിപ്രായമുണ്ട്. അതുകൊണ്ട് എല്ലാവര്‍ക്കും വാങ്ങാന്‍ ബുദ്ധിമുട്ടുണ്ട്. എങ്കില്‍ എസ്23 അള്‍ട്ര വാങ്ങാന്‍ തയ്യാറായിക്കോളൂ.

എസ്24 ഫോണുമായി അധികമൊന്നും മാറ്റം ഈ ഫ്‌ളാഗ്ഷിപ്പ് ഫോണിനില്ല. അതുകൊണ്ട് തന്നെ നിലവില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ സാംസങ്ങ് ഫോണാണിത്. ഫ്‌ളിപ്പ്കാര്‍ട്ടിലാണ് ഇപ്പോള്‍ എസ്23ക്ക് ഡിസ്‌കൗണ്ടുള്ളത്. ഇതോടൊപ്പം തന്നെ ആമസോണിലും ഈ ഫോണിനുണ്ട് വിലക്കുറവ്.

samsung-galaxy-s23-discount

ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഈ ഫോണിന് 42 ശതമാനമാണ് ഡിസ്‌കൗണ്ട് ലഭ്യമായിരിക്കുന്നത്. അതായത് 42000 രൂപയുടെ ഡിസ്‌കൗണ്ട് ഗ്യാലക്‌സി എസ്23 അള്‍ട്രയ്ക്ക് ഇപ്പോള്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ ലഭ്യമാക്കും. നിങ്ങള്‍ക്ക് ഈ പ്രീമിയം ഫ്‌ളാഗ്ഷിപ്പ് ഫോണ്‍ 89999 രൂപയ്ക്ക് വാങ്ങാന്‍ സാധിക്കും.

തീര്‍ച്ചയായും ഈ വിലയ്ക്ക് വാങ്ങാന്‍ സാധിക്കുന്ന മികച്ച ഫീച്ചറുള്ള സ്മാര്‍ട്ട്ഫണ്‍ തന്നെയാണിത്. മികച്ച ക്യാമറയും ബാറ്ററി ബാക്കപ്പും ഒരുപോലെ ലഭ്യമാണ് ഈ ഫോണില്‍. ഇതിന് പുറമേ വേറെയും ഡിസ്‌കൗണ്ടുകള്‍ നിങ്ങള്‍ക്ക് ലഭിക്കും. സാംസങ്ങ് ആക്‌സിസ് ബാങ്ക് ഇന്‍ഫിനിറ്റി കാര്‍ഡ് ഉപയോഗിച്ചാല്‍ അയ്യായിരം രൂപയുടെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും ലഭിക്കും.

ഇന്‍ഫിനിറ്റി കാര്‍ഡ് ഡിസ്‌കൗണ്ട് കൂടി വരുന്നതോടെ 84999 രൂപയ്ക്ക് ഈ ഫോണ്‍ വാങ്ങാനാവും. ആമസോണിലും ഈ ഫോണിന് ഡിസ്‌കൗണ്ട്. 92769 രൂപയ്ക്കാണ് ഈ ഫോണ്‍ ആമസോണിന്റെ ലിസ്റ്റിലുള്ളത്. 4678 രൂപയുടെ ക്യാഷ്ബാക്കും ഇതോടൊപ്പം സാംസങ്ങ് ഓഫര്‍ ചെയ്യുന്നുണ്ട്. ആമസോണ്‍ പേ ഐസിഐസി ബാങ്ക് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കാണ് ഈ ഡിസ്‌കൗണ്ട് ലഭിക്കുക.

എന്തുകൊണ്ട് ധൃതിപിടിച്ച് സാംസങ്ങ് എസ്24 അള്‍ട്ര വാങ്ങേണ്ടതില്ല എന്ന് ഇതിന്റെ ഫീച്ചര്‍ നോക്കുമ്പോള്‍ മനസ്സിലാവും. കാരണം എസ്24 അള്‍ട്രയും എസ്23 അള്‍ട്രയും തമ്മില്‍ ഫീച്ചറുകളുടെ കാര്യത്തില്‍ വലിയ വ്യത്യാസമില്ല. അപ്പോള്‍ കൂടുതല്‍ പണം എന്തിന് നല്‍കണം എന്ന് ചിന്തിക്കേണ്ടത് നിങ്ങളാണ്.

ഗ്യാലക്‌സി എസ്24 അള്‍ട്ര പോലെ തന്നെ ഫ്‌ളാഗ്ഷിപ്പ് ഫീച്ചറുകളില്‍ മുമ്പില്‍ തന്നെയാണ് എസ്23യുടെ സ്ഥാനം. സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 ചിപ്‌സെറ്റ്, 12 ജിബി റാം, 256 ജിബി സ്റ്റോറേജ്, 200 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ, 5000 എംഎച്ച് ബാറ്ററി എന്നിവ എസ്23യുടെ സവിശേഷതയാണ്.

പുത്തന്‍ അപ്‌ഡേറ്റും എസ്23യില്‍ ലഭ്യമാണ്. അതായത് ഗ്യാലക്‌സി എഐ ഫീച്ചറുകള്‍ ഈ ഫോണിലും ലഭ്യമാകും. എസ്24ലെ എല്ലാ എഐ ഫീച്ചറുകളും ഇതിലുണ്ട്. വിലകുറഞ്ഞ സ്ഥിതി എസ്23 തന്നെ തിരഞ്ഞെടുക്കുന്നതാണ് യൂസര്‍മാര്‍ക്ക് ലാഭകരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+