സാംസങ് രണ്ടും കൽപിച്ച് തന്നെ; ഗ്യാലക്‌സി എസ്24ന് നൽകിയ ഓഫർ കണ്ടാൽ ആരും ഞെട്ടും! 33,500 രൂപ കുറയും?
സാംസങ്ങിന്റെ ഗ്യാലക്‌സി എസ്24 സീരീസ് ഇന്ത്യയിലെ പ്രീമിയം സ്‌മാട്ട്‌ഫോൺ വിപണിയെ മാറ്റിമറിച്ച മോഡലുകളിൽ ഒന്നാണ്. ഇറങ്ങിയ സമയത്തെ റെക്കോർഡ് മുൻകൂർ ബുക്കിംഗുകളും, വർധിച്ച ഉത്സവകാല വിൽപ്പനയും, ഉയർന്ന വില ശ്രേണിയിൽ ആപ്പിളിനെ മറികടന്നതും ഈ മാറ്റത്തിന് സഹായിച്ചു. യുവാക്കൾക്കിടയിൽ മികച്ച പ്രകടനത്തിന് പ്രധാന കാരണങ്ങൾ ഗ്യാലക്‌സി എഐ ഫീച്ചറുകളും ശക്തമായ പ്രാദേശിക ഉത്പാദനവുമാണ്.
2024 ജനുവരി 18-ന് ബുക്കിംഗുകൾ ആരംഭിച്ച് മൂന്ന് ദിവസത്തിനുള്ളിൽ 2.5 ലക്ഷത്തിലധികം എസ്24 ഫോണുകൾ ഇന്ത്യയിൽ പ്രീ-ബുക്ക് ചെയ്യപ്പെട്ടു. ഈ നേട്ടം കൈവരിക്കാൻ ഗ്യാലക്‌സി എസ്23 സീരീസിന് മൂന്നാഴ്‌ച വേണ്ടിവന്നിരുന്നു. പുതിയ ഫ്ലാഗ്ഷിപ്പ് മോഡലിനുള്ള ശക്തമായ പ്രാരംഭ ഡിമാൻഡാണ് ഇത് എടുത്തു കാട്ടിയത്.

വിപണിയിലെത്തിച്ച ശേഷവും ഈ മുന്നേറ്റം തുടർന്നുവെന്ന് സാംസങ് എക്‌സിക്യൂട്ടീവുകൾ പറയുന്നു. പ്രീമിയം അനുഭവങ്ങൾ കൂടുതൽ ജനകീയമാക്കാനുള്ള ശ്രമങ്ങൾ ഫലം കണ്ടു. ഗ്യാലക്‌സി എസ്24 ഇന്ത്യയിൽ ഫ്ലാഗ്ഷിപ്പ് വിൽപ്പനയിൽ റെക്കോർഡ് തകർത്തുവെന്നാണ് വിപണിയിൽ നിന്ന് വ്യക്തമാവുന്നത്. ഇന്ത്യയിലെ സ്‌മാർട്ട്‌ഫോൺ വിപണിയിലെ "പ്രീമിയമൈസേഷൻ" എന്ന പ്രവണതയുമായി ഈ വിജയത്തെ കമ്പനി ബന്ധിപ്പിക്കുന്നു.
ഗ്യാലക്‌സി എസ്24 സീരീസ് എഐ സേവനങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്നുണ്ട്. ലൈവ് ട്രാൻസ്ലേറ്റ്, ഇന്റർപ്രെട്ടർ, ചാറ്റ് അസിസ്‌റ്റ്, നോട്ട് അസിസ്‌റ്റ്, ട്രാൻസ്ക്രിപ്റ്റ് അസിസ്‌റ്റ് തുടങ്ങിയ ഫീച്ചറുകൾ ദൈനംദിന ആശയവിനിമയങ്ങളെ കൂടുതൽ എളുപ്പമാക്കുന്നു. സാധാരണ ഫോണുകളിൽ നിന്ന് ഉയർന്ന വിലയുള്ള പ്രീമിയം സ്‌മാർട്ട്‌ഫോണുകളിലേക്ക് മാറാൻ ഈ ഫീച്ചറുകൾ ഉപയോക്താക്കളെ പ്രേരിപ്പിക്കും എന്നാണ് സാംസങ് പ്രതീക്ഷിക്കുന്നത്.
അത് മാത്രമല്ല സാംസങ് തങ്ങളുടെ ഫോണുകൾക്ക് കാര്യമായ വിലക്കുറവും അടുത്ത കാലത്തായി നൽകി വരുന്നുണ്ട്. ഇറങ്ങിയിട്ട് രണ്ട് വർഷം ആയെങ്കിലും എസ്24 സീരീസിലെ ഫോണുകൾക്ക് ആവശ്യക്കാർ ഏറെയാണ്. ഇപ്പോഴിതാ കുറഞ്ഞ വിലയിൽ ആ ഫോൺ സ്വന്തമാക്കാൻ അവസരം തെളിയുകയാണ്. എന്തൊക്കെയാണ് ഓഫറുകൾ എന്നും എങ്ങനെ പ്രയോജനമാവുമെന്നും നോക്കാം.
ഗ്യാലക്‌സി എസ്24 ഓഫറുകൾ
സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പ് ഫോണായ ഗ്യാലക്‌സി എസ്24 ഇപ്പോൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരം വന്നിരിക്കുകയാണ്. 2024-ൽ പുറത്തിറങ്ങിയ ഈ മോഡൽ, ആമസോൺ പോലുള്ള ഇ-കൊമേഴ്‌സ് വെബ്സൈറ്റുകളിൽ പ്രാരംഭ വിലയുടെ ഏകദേശം പകുതിയോളം കുറവിൽ ലഭ്യമാണ്. ബാങ്ക് ഓഫറുകളോടുകൂടിയാണ് ഈ സാംസങ് ഫോൺ ഇപ്പോൾ വിൽപ്പനയ്ക്ക് എത്തുന്നത്.
തുടക്കത്തിൽ 74,999 രൂപയ്ക്ക് വിപണിയിലെത്തിയ ഗ്യാലക്‌സി എസ്24 നിലവിൽ 43,999 രൂപ മുതലാണ് ലഭ്യമാകുന്നത്. കൂടാതെ, ഈ ഫോൺ വാങ്ങുമ്പോൾ ആമസോൺ 1500 രൂപയുടെ ബാങ്ക് ഡിസ്‌കൗണ്ടും നൽകുന്നുണ്ട്. ഇത് പരിഗണിച്ചാൽ, ഉപഭോക്താക്കൾക്ക് ഈ ഫോൺ 41,499 രൂപയുടെ പ്രാരംഭ വിലയിൽ സ്വന്തമാക്കാനാകും.
സാംസങ് ഗ്യാലക്‌സി എസ്24 ഫീച്ചറുകൾ
സാംസങ് ഗ്യാലക്‌സി എസ്24-ന്റെ പ്രധാന സവിശേഷതകൾ ആരെയും ആകർഷിക്കുന്നതാണ്. 6.2 ഇഞ്ച് ഡൈനാമിക് അമോലെഡ് 2X ഡിസ്പ്ലേയും, 120Hz റിഫ്രഷ് റേറ്റും ഈ ഫോണിനുണ്ട്. പഞ്ച്-ഹോൾ ഡിസൈനോടുകൂടിയ മോഡലിൽ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറുമുണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ ഫോണിന് 8 ജിബി റാം വരെയും 256 ജിബി ഇന്റേണൽ സ്‌റ്റോറേജ് വരെയും ലഭിക്കുന്നു.












Click it and Unblock the Notifications