വിപണിയിൽ ആറ്റംബോംബ് ഇടാൻ സാംസങ്; ഈ ഫ്ലാഗ്ഷിപ്പ് വണ്ടർ ആപ്പിളിനെയും വൺ പ്ലസിനെയും മുട്ടുകുത്തിക്കും
ആരാണ് കേമൻ എന്ന ചർച്ചകൾ സ്‍മാർട്ട് ഫോൺ വിപണിയിൽ കാലങ്ങളായി ഉള്ളതാണ്. അവിടെ പലപ്പോഴും മത്സരിച്ചിരുന്നത് സാംസങും ആപ്പിളും തന്നെയാണ്. കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി മറ്റേതൊക്കെ കമ്പനികൾ തമ്മിലുള്ള വൈരത്തിന്റെ കണക്ക് എടുത്താലും സാംസങും ആപ്പിളും തമ്മിലുള്ള മത്സരത്തിന്റെ തട്ട് താണു തന്നെ ഇരിക്കും. അപ്പോൾ പിന്നെ രണ്ട് കമ്പനികൾക്കും വിട്ടുകൊടുക്കാൻ പറ്റില്ലാലോ.
ആപ്പിളിന് പുതിയ ഫോണുകൾ അടിക്കടി അവതരിപ്പിക്കുന്നതിൽ പരിമിതികളുണ്ട്. എന്നാൽ സാംസങിന് ആവട്ടെ അത് ഒട്ടുമില്ല. അവർ ഓരോ സെഗ്‌മെന്റിലും ചെറിയ ഇടവേളകൾ കൂടുമ്പോൾ ഫോണുകൾ അവതരിപ്പിക്കുകയാണ്. അതിന് യാതൊരു കുറവുമില്ല. ഇപ്പോഴിതാ സാംസങിന്റെ മറ്റൊരു മുൻനിര മോഡലിനെ കുറിച്ചുള്ള വിവരങ്ങളാണ് പറഞ്ഞു കേൾക്കുന്നത്.

സാംസങ് അടുത്തിടെ വിപണിയിൽ എത്തിച്ച എസ്24 മോഡലിന്റെ എഫ്ഇ വേർഷനാണ് വൈകാതെ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ലോഞ്ച് ടൈം ലൈൻ കൃത്യമായി അറിയിച്ചിട്ടില്ലെങ്കിലും വൈകാതെ അവതരിപ്പിക്കപ്പെടും എന്നാണ് സൂചന. കൂടാതെ ഇതിന്റെ ചില ഫീച്ചറുകൾ കുറിച്ചും വിവരങ്ങൾ പുറത്തു വരുന്നുണ്ട്.
സാംസങ് തങ്ങളുടെ മറ്റൊരു പ്രീമിയം ഫോണായിരുന്നു എസ്23 എഫ്ഇ വേർഷൻ കഴിഞ്ഞ ഒക്‌ടോബർ മാസമാണ് പുറത്തിറക്കിയത്. ഈ സാഹചര്യത്തിൽ എസ്24 എഫ്ഇ അധികം വൈകില്ലെന്നാണ് ലഭ്യമായ വിവരം. വാനില ഗ്യാലക്‌സി എസ് 24ന്റെ ടോൺ-ഡൗൺ പതിപ്പായി പുതിയ ഗ്യാലക്‌സി എസ്24 എഫ്ഇ അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷ.
ഇതുവരെയുള്ള റിപ്പോർട്ടുകൾ പ്രകാരം ഫോണിന് 6.1 ഇഞ്ച് AMOLED ഡിസ്‌പ്ലേ ആയിരിക്കും ലഭിക്കുക, Exynos 2400 SoC അല്ലെങ്കിൽ Snapdragon 8 Gen 3 SoC എന്നിവയിൽ ഏതെങ്കിലും ഒരു ചിപ്സെറ്റ് ആവും ഇതിന് കരുത്ത് പകരുക. കൂടാതെ 12GB LPDDR5X റാം ഫോണിൽ ഫീച്ചർ ചെയ്യുമെന്ന് കരുതപ്പെടുന്നു. 128ജിബി, 256ജിബി UFS 3.1 സ്‌റ്റോറേജ് ഓപ്ഷനുകളിൽ ഫോൺ വന്നേക്കും.
ഈ സെഗ്‌മെന്റിൽ മോശമല്ലാത്ത 4,500mAh ബാറ്ററിയാണ് ഇതിന് പിന്തുണ നൽകുന്നതെന്നാണ് സൂചന. എന്നാൽ ഫോണിന്റെ വിലയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഒന്നും തന്നെ ഇതുവരെ പുറത്ത് വന്നിട്ടില്ല. 54000 രൂപ മുതലാണ് ഇതിന്റെ മുൻഗാമിയായ സാംസങ് ഗ്യാലക്‌സി എസ്23 എഫ്ഇയുടെ വില എന്നതിനാൽ തന്നെ അതിലും കൂടുതലായിരിക്കും പുതിയ ഫോണിന്റെ വില എന്ന കാര്യത്തിൽ തർക്കമില്ല.












Click it and Unblock the Notifications