Get Updates
Get notified of breaking news, exclusive insights, and must-see stories!

സാംസങിന്റെ കില്ലാഡി ഫോൺ വരുന്നു; ഇനി ഐഫോണിന്റെ കളി നടക്കില്ല, ഫീച്ചറുകളിൽ ഇവനൊരു കേമൻ

സാംസങ് വെറുതെ ഒരു സ്‍മാർട്ട് ഫോൺ ഇറക്കിയാൽ പോലും ആളുകൾ അത് ഏറ്റെടുക്കുകയും വലിയ നിലയിൽ വിറ്റഴിക്കപ്പെടുകയും ഒക്കെ ചെയ്‌തിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്നത് മാറി, വിപണിയിൽ കൂടുതൽ കടുത്ത മത്സരമാണ് നടക്കുന്നത്. ധാരാളം ബ്രാൻഡുകൾ വിപണിയിലേക്ക് എത്തി കഴിഞ്ഞു. അവർ കൂടുതൽ മെച്ചപ്പെട്ട ഫീച്ചറുകൾ അവതരിപ്പിച്ചു കൊണ്ട് കൈയ്യടി നേടുകയാണ്.

പക്ഷേ അതുകൊണ്ടൊന്നും സാംസങ് തളരില്ല. അതിന്റെ തെളിവാണ് ബജറ്റ്, മിഡ് ബജറ്റ് സെഗ്‌മെന്റുകളിൽ മാത്രമല്ല പ്രീമിയം വിഭാഗത്തിലും ഒരേ പോലെ മികവ് പുലർത്തുന്ന സാംസങ് മാജിക് ഇപ്പോഴും തുടരുന്നത്. ഇപ്പോഴിതാ അതിനെ അടിവരയിടുന്ന കൂടുതൽ വാർത്തകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

samsunggalaxyfes24

കമ്പനി ഈ വർഷം ആദ്യമാണ് തങ്ങളുടെ പ്രീമിയം ഫ്ലാഗ്ഷിപ്പ് ഫോണായ ഗ്യാലക്‌സി എസ് 24 സീരീസ് സ്‌മാർട്ട്‌ഫോണുകൾ പുറത്തിറക്കിയത്. സാംസങ്ങിന്റെ മുൻനിര ഫോണിന്റെ അഫോർഡബിൾ പതിപ്പായ ഗ്യാലക്‌സി എസ്24 എഫ്ഇ ഈ വർഷാവസാനം എത്തുമെന്നാണ് അറിയിച്ചത്. കൃത്യമായ ലോഞ്ച് തീയതി പുറത്തുവിട്ടിട്ടില്ലെങ്കിലും അധികം വൈകില്ലെന്നാണ് സൂചന.

ഫോണിന്റെ നിർമ്മാതാവിന്റെ പേര്, വിപണി നാമം, ബ്രാൻഡ്, മോഡൽ നമ്പറുകൾ എന്നിവ അടുത്തിടെ ഓൺലൈനിൽ പ്രചരിച്ചിരുന്നു. SM-S721B, SM-S721U, SM-S721W, SM-S721N എന്നീ മോഡൽ നമ്പറുകളോടെയാണ് ഗ്യാലക്‌സി എസ്24 എഫ്ഇ പട്ടികപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ ഒന്നും ഇതിനോടൊപ്പം അവർ പുറത്തുവിട്ടിട്ടില്ല.

സാംസങ്ങിൽ നിന്ന് വരാനിരിക്കുന്ന സ്‌മാർട്ട്‌ ഫോണിനെക്കുറിച്ച് വളരെക്കുറച്ച് വിവരങ്ങൾ മാത്രമേ ലഭ്യമായിട്ടുള്ളൂ. എന്നാൽ ഗ്യാലക്‌സി എസ് 24 എഫ്ഇ 6.1 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ അവതരിപ്പിക്കുമെന്ന് മുമ്പ് സൂചന ലഭിച്ചിരുന്നു. വിപണിയെ ആശ്രയിച്ച് ഫോൺ എക്‌സിനോസ് 2400 അല്ലെങ്കിൽ സ്‌നാപ്പ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റിൽ പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതിനോപ്പം 12ജിബി LPDDR5X റാം ഫോണിൽ ഫീച്ചർ ചെയ്യുമെന്ന് കരുതപ്പെടുന്നു. 128ജിബി, 256ജിബി UFS 3.1 സ്‌റ്റോറേജ് ഓപ്ഷനുകളിൽ ഫോൺ അവതരിപ്പിക്കുമെന്നാണ് സൂചന. 4,500 എംഎഎച്ച് ബാറ്ററിയാണ് ഇതിന് പിന്തുണ നൽകുക എന്നാണ് സൂചന. എന്നാൽ ഫോണിന്റെ വിലയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഒന്നും തന്നെ ഇതുവരെ പുറത്ത് വന്നിട്ടില്ല. 54,000 രൂപ മുതലാണ് ഇതിന്റെ മുൻഗാമിയായ സാംസങ് ഗ്യാലക്‌സി എസ്23 എഫ്ഇയുടെ വില. അതിൽ കുറയാൻ ഇടയില്ലെന്നാണ് വിലയിരുത്തൽ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+