കളം തിരിച്ചുപിടിക്കാന്‍ സാംസങ്ങ്, പുത്തന്‍ അപ്‌ഡേറ്റില്‍ ആപ്പിള്‍ വീഴും; എസ്24ന് മാറ്റങ്ങള്‍ ഇങ്ങനെ
ആപ്പിളിനോട് ഒന്നാം സ്ഥാനം നഷ്ടപ്പെട്ട് നില്‍ക്കുകയാണ് സാംസങ്ങ്. ദീര്‍ഘകാലം സ്മാര്‍ട്ട്‌ഫോണ്‍ വിപണി അടക്കി വാണിരുന്ന സാംസങ്ങിന് അപ്രതീക്ഷിതമായി ഏറ്റുവാങ്ങേണ്ടി വന്നതായിരുന്നു ഈ തിരിച്ചടി. സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന പിന്നോട്ട് പോയിട്ടും ഇത് എങ്ങനെ സംഭവിച്ചു എന്നതാണ് അത്ഭുതപ്പെടുത്തിയത്.
യഥാര്‍ത്ഥത്തില്‍ ആപ്പിള്‍ ലോകത്ത് എല്ലായിടത്തും തിരിച്ചടി നേരിട്ടിരുന്നു. എന്നാല്‍ ഇന്ത്യയില്‍ വന്‍ വളര്‍ച്ച നേടിയത് ആപ്പിളിനെ രക്ഷിക്കുകയായിരുന്നു. നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ബ്രാന്‍ഡും ആപ്പിള്‍ തന്നെയാണ്. എന്നാല്‍ സാംസങ്ങ് ഇപ്പോള്‍ തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. അവരുടെ ഗ്യാലക്‌സി എസ്24 ഇപ്പോള്‍ എല്ലാ പ്രശ്‌നങ്ങളും ഒരൊറ്റ അപ്‌ഡേറ്റിലൂടെ പരിഹരിച്ചിരിക്കുകയാണ്.

ആപ്പിള്‍ ഐഫോണ്‍ പതിനഞ്ചിനെ നേരിടുകയെന്ന ദൗത്യത്തോടെയാണ് സാംസങ്ങ് എസ്24 സീരീസുകള്‍ പുറത്തിറക്കിയത്. മികച്ച സ്മാര്‍ട്ട്‌ഫോണ്‍ എന്ന പേര് ലഭിച്ചെങ്കിലും ഐഫോണ്‍ പതിനഞ്ചിന് അവര്‍ക്ക് വീഴ്ത്താനായിട്ടില്ല. അതുപോലെ നിരവധി പ്രശ്‌നങ്ങള്‍ എസ്24 സീരീസുകളില്‍ റിപ്പോര്‍ട്ടും ചെയ്യപ്പെട്ടിരുന്നു.
ഇതോടെ സാംസങ്ങിന് വലിയ തിരിച്ചടി നേരിട്ടിരുന്നു. ക്യാമറയ്ക്ക് അടക്കം മികവ് പുലര്‍ത്താന്‍ സാധിക്കുന്നില്ലെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മെയ് മാസത്തില്‍ പുതിയ അപ്‌ഡേറ്റ് വന്നതോടെ യൂസര്‍മാരെല്ലാം ഇപ്പോള്‍ ഡബിള്‍ ഹാപ്പിയാണ്. എസ്24ന്റെ പെര്‍ഫോമന്‍സില്‍ കാര്യമായ മാറ്റങ്ങള്‍ ഈ അപ്‌ഡേറ്റിന് ശേഷം വന്നിട്ടുണ്ടെന്നാണ് യൂസര്‍മാര്‍ അഭിപ്രായപ്പെടുന്നത്.
ബാറ്ററി ലൈഫിലും ഫോണിന്റെ മൊത്തം പെര്‍ഫോമന്‍സിലും അമ്പരപ്പിക്കുന്ന മാറ്റങ്ങളാണ് പലര്‍ക്കും അപ്‌ഡേറ്റിന് ശേഷം വന്നിരിക്കുന്നത്. സ്‌ക്രീന്‍ ഓണ്‍ ടൈമില്‍ വിചാരിച്ചതിലും എത്രയോ വലിയ മാറ്റമാണ് വന്നിരിക്കുന്നത് ഒരു യൂസര്‍ റെഡിറ്റില്‍ കുറിച്ചു. 4 മുതല്‍ അഞ്ച് മണിക്കൂര്‍ വരെയായിരുന്നു സ്‌ക്രീന്‍ ഓണ്‍ ടൈം ഗ്യാലക്‌സ് എസ്24 അള്‍ട്രയില്‍ ലഭിച്ചിരുന്നത്.
അപ്‌ഡേറ്റ് വന്നതോടെ എട്ട് മണിക്കൂറായി ഇത് മാറിയിരിക്കുകയാണ്. ഇപ്പോഴും 26 ശതമാനം ബാറ്ററി ബാക്കിയുണ്ടെന്നും ഈ യൂസര്‍ അവകാശപ്പെട്ടു. നിരവധി യൂസര്‍മാര്‍ ഇപ്പോള്‍ ആപ്പുകള്‍ ക്രാഷാവുന്നില്ലെന്നും, സ്‌ക്രീനിലെ പ്രശ്‌നങ്ങളോ ഫോണിന്റെ വേഗത കുറയുകയോ ചെയ്യുന്നില്ലെന്ന് വ്യക്തമാക്കി.
മള്‍ട്ടി ടാസ്‌കിംഗ് പെര്‍ഫോമന്‍സിനെ ബാധിക്കുന്നില്ലെന്നും ഇവര്‍ വ്യക്തമാക്കി. പുത്തനൊരു ഫോണ്‍ പോലെയാണ് ഇപ്പോള്‍ എസ്24 പെര്‍ഫോമന്‍സ് അനുഭപ്പെടുന്നതെന്ന് മറ്റൊരു യൂസറും അഭിപ്രായപ്പെട്ടു. അതേസമയം ആപ്പിള്‍ ഐഫോണ്‍ പതിനഞ്ചിനെ ഇനി ധൈര്യമായി തന്നെ എസ്24ന് വെല്ലുവിളിക്കാന്‍ സാധിക്കും.
അതേസമയം ഈ അപ്‌ഡേറ്റ് എല്ലാ മേഖലയിലും എത്തുമെന്ന പ്രതീക്ഷയിലാണ് യൂസര്‍മാര്‍. ഇന്ത്യയില്‍ ഈ അപ്‌ഡേറ്റ് വൈകാതെ തന്നെ എത്തിയേക്കും. ആപ്പിളിന്റെ കുത്തകയെ തകര്‍ക്കാന്‍ പുതിയ അപ്‌ഡേറ്റ് വരുന്നതോടെ എസ്24നെ സഹായിച്ചേക്കും. കൂടുതല്‍ പേര്‍ ഈ ഫോണ്‍ വാങ്ങാനും താല്‍പര്യപ്പെട്ടേക്കും.












Click it and Unblock the Notifications