Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയന്റ് കില്ലറുമായി സാംസങ്ങ്, ഗ്യാലക്‌സി എസ്24 പുറത്തിറക്കി; ഐഫോണ്‍ പതിനഞ്ചിനും മുകളില്‍ ഫീച്ചറുകള്‍

സാംസങ്ങിന്റെ ജയന്റ് കില്ലര്‍ സ്മാര്‍ട്ട് ഫോണ്‍ ഗ്യാലക്‌സി എസ്24 സീരീസ് പുറത്തിറങ്ങി. ഇന്ത്യയില്‍ അല്ല ഇവയെ അവതരിപ്പിച്ചിരിക്കുന്നത്. യുഎസ്സിലെ ന്യൂയോര്‍ക്കിലാണ് ആദ്യമായി എസ്24 അവതരിപ്പിച്ചിരിക്കുന്നത്. ഫ്‌ളാഗ്ഷിപ്പില്‍ മൂന്ന് മോഡലുകളാണ് സാംസങ്ങ് പുറത്തിറക്കുന്നത്. ആപ്പിളിന്റെ ഐഫോണ്‍ പതിനഞ്ചിനുള്ള സാംസങ്ങിന്റെ മറുപടിയാണിത്.

ഐഫോണ്‍ പതിനഞ്ചിനെ എല്ലാ ഫീച്ചറിലും ഇവ മറികടക്കുമെന്നാണ് സൂചന. ഗ്യാലക്‌സി എസ്24, എസ്24 പ്ലസ്, എസ്24 അള്‍ട്ര എന്നിങ്ങനെയുള്ള മൂന്ന് മോഡലുകളാണ് ഈ സീരീസിലുള്ളത്. എഐ ഫീച്ചറുകള്‍ അടക്കം ഇതിലുണ്ട്. ഡുവല്‍ ചിപ്‌സെറ്റുകളും, ഉള്‍പ്പെടുത്തിയിട്ടുണ്ട്.

samsung-s24-series

സാംസങ്ങ് എസ്24 സീരീസിന്റെ വില ഇതുവരെ അറിഞ്ഞിടത്തോളം അത്ര ഉയരത്തില്‍ അല്ല. എസ്24 സീരീസിന് 799 യുഎസ് ഡോളറാണ് വില. ഇന്ത്യന്‍ രൂപയില്‍ 64500 രൂപ വരും. ഇത് ബേസ് മോഡലിന്റെ വിലയാണ്. 8 ജിബി റാം, 128 ജിബി സ്‌റ്റോറേജ് എന്നിവ ഇതിലുണ്ട്. 512 ജിബിയുടെ വേര്‍ഷന്‍ വരെ ഈ സീരീസില്‍ ലഭ്യമാണ്.

എസ്24 പ്ലസിന് 999 ഡോളറാണ് വില. 82500 രൂപ വരും ഇതിന് ഇന്ത്യന്‍ രൂപയില്‍. 12 ജിബി റാമും 256 ജിബി സ്റ്റോറേജും ഇവയില്‍ കിട്ടും. ഗ്യാലക്‌സി എസ്24 അള്‍ട്രയുടെ വില 1300 ഡോളറാണ്. 1,05000 ലക്ഷം രൂപ വരും ഇതിന് ഇന്ത്യയില്‍. 12 ജിബി റാമും, 256 ജിബി സ്റ്റോറേജുമാണ് ഇതില്‍ ലഭ്യമാവുക. അതേസമയം ഇന്ത്യയില്‍ ഈ മോഡലുകള്‍ക്ക് എന്ത് വില വരുമെന്ന് സാംസങ്ങ് പ്രഖ്യാപിച്ചിട്ടില്ല. വൈകാതെ തന്നെ ഇത് പുറത്തുവിടും.

എസ്24 ഫീച്ചര്‍ കേട്ടാല്‍ ആരും ഒന്ന് ഞെട്ടിടും. എസ്24 പ്ലസില്‍ 6.2 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ്, ക്യൂഎച്ച്ഡി ഡൈനാമിക് ആമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. എസ്24നും ഇതേ ഫീച്ചറാണ് ഉള്ളത്. രണ്ടിനും എക്‌സിനോസ് 2400 ചിപ്‌സെറ്റ് ആണ് കരുത്ത് പകരുന്നത്. 12 ജിബി വരെ റാമും, 512 ജിബി സ്റ്റോറേജും ലഭ്യമാവും. ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ തന്നെ നിങ്ങളെ ഇതില്‍ കാത്തിരിക്കുന്നുണ്ട്.

ഏഴ് വര്‍ഷത്തേക്ക് ഒഎസ് അപ്‌ഗ്രേഡുകളും ലഭിക്കും. അതായത് ഗൂഗിളിനോട് മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് സാംസങ്ങ്. ഏഴ് വര്‍ഷത്തേക്ക് ഗൂഗിള്‍ പിക്‌സല്‍ 8 സീരീസുകള്‍ക്ക് അപ്‌ഡേറ്റുകള്‍ ലഭ്യമാവും. ഇതിനോട് പിടിച്ച് നില്‍ക്കാനാണ് സാംസങ്ങും ഏഴ് വര്‍ഷംവരെ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റുകള്‍ നല്‍കുന്നത്. ഇത് ഉറപ്പായും സാംസങ്ങിന്റെ ജനപ്രീതി ഉയര്‍ത്തും.

ട്രിപ്പിള്‍ ക്യാമറയാണ് ഇതിലുള്ളത്. 50 എംപി പ്രൈമറി വൈഡ് സെന്‍സര്‍, 12 എംപി അള്‍ട്ര വൈഡ് സെന്‍സര്‍, 10 എംപി ടെലിഫോട്ടോ സെന്‍സര്‍ എന്നിങ്ങനെയാണ് ഇതിലെ ട്രിപ്പിള്‍ ക്യമാമറ സംവിധാനം. 12 എംപി ഷൂട്ടര്‍ സെല്‍ഫി ക്യാമറയായിട്ടുമുണ്ട്. 4000 എംഎച്ചഎച്ച്, 4900 എന്നിങ്ങനെയാണ് ഇവയിലെ ബാറ്ററികള്‍.ഫാസ്റ്റ് ചാര്‍ജിംഗും ഇതിലുണ്ട്.

ഗ്യാലക്‌സി എസ്24 അള്‍ട്രയ്ക്ക് ഡിസ്‌പ്ലേ 6.8 ഇഞ്ചാണ്. ഇതില്‍ 200 എംപി വൈഡ് ക്യാമറ സെന്‍സറും ലഭ്യമാണ്. ഇതിനൊപ്പം തന്നെ 50 എംപി ടെലിഫോട്ടോ സെന്‍സറും 10 എംപി ടെലിഫോട്ടോ ലെന്‍സും ലഭിക്കും. 5000 എംഎഎച്ചാണ് ബാറ്ററി. മികച്ച സെല്‍ഫിയും ഇതില്‍ ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+