ഐഫോൺ വില കുറച്ചാൽ ഞങ്ങളും കുറയ്ക്കുമെന്ന് സാംസങ്; എസ്24 അൾട്രയ്ക്ക് വൻ ഡിസ്‌കൗണ്ട്, 28699 രൂപ ലാഭം..!
ഇന്ത്യൻ സ്‍മാർട്ട് ഫോൺ വിപണിയിൽ ഇത് ഡിസ്‌കൗണ്ടുകളുടെ കാലമാണെന്ന് തോന്നുന്നു. ഒട്ടുമിക്ക എല്ലാ കമ്പനികളും വിൽപ്പന ഉണർത്താൻ ഇപ്പോൾ വിവിധ തരത്തിലുള്ള ഓഫറുകളും ഡിസ്‌കൗണ്ടുകളും വാഗ്‌ദാനം ചെയ്യുന്നുണ്ട്. മുൻനിര കമ്പനികളായ ആപ്പിളും സാംസങും ഒന്നും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല. നിലവിൽ ആപ്പിൾ തങ്ങളുടെ പ്രീമിയം മോഡലായ ഐഫോൺ 15 സീരീസിലെ വിവിധ വേരിയന്റുകൾക്ക് വിലക്കുറവ് പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്.
അതും തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ഐഫോൺ 16 വരാനിരിക്കെയാണ് ആപ്പിളിന്റെ പ്രഖ്യാപനം. ഇതിനെ ചുവട് പിടിച്ചാണ് ഇപ്പോൾ സാംസങും ഉപഭോക്താക്കൾക്കായി മികച്ച ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനിയുടെ ഏറ്റവും മുന്തിയ മോഡലായ ഗ്യാലക്‌സി എസ്24 അൾട്രയിലാണ് വൻ ഡിസ്‌കൗണ്ടുമായി അവർ ഉപഭോക്താക്കളെ സ്വാധീനിക്കാനായി വന്നിരിക്കുന്നത്.

നിലവിൽ വിപണിയിൽ ഏറ്റുമുട്ടുന്ന മോഡലുകളാണ് സാംസങ് ഗ്യാലക്‌സി എസ്24 അൾട്രയും ആപ്പിൾ ഐഫോൺ 15 പ്രോ മാക്‌സും, അതുകൊണ്ട് തന്നെ ഇവയുടെ വിലയിലെ കുറവ് ഉപഭോക്താക്കൾ ഉറ്റുനോക്കുന്ന കാര്യമാണ്. അത് അറിയുന്നത് കൊണ്ടാവണം ആപ്പിളിന്റെ ഓഫർ അറിഞ്ഞതിന് പിന്നാലെ സാംസങും ഈ പാത പിന്തുടരുന്നത്. എന്തൊക്കെ ഓഫറുകളാണ് സാംസങ് ഒരുക്കിയതെന്ന് നോക്കാം.
സാംസങ് ഗ്യാലക്‌സി എസ്24 അൾട്രാ: ഓഫറുകൾ
സാംസങിന്റെ ഈ മുൻനിര ഉപകരണം കൂടുതൽ ഡിസ്‌കൗണ്ടുമായി ആമസോണിൽ നിന്നാണ് നിങ്ങൾക്ക് വാങ്ങാൻ കഴിയുക. നിലവിൽ ഈ ഫോണിന് വിപണിയിൽ 1,34,999 രൂപയാണ് വില. എന്നാൽ നിങ്ങൾക്ക് ആമസോണിൽ നിന്ന് 21 ശതമാനം വിലക്കുറവ് ലഭ്യമാവും. അതായത് 28,699 രൂപയുടെ കുറവ് ഈ ഫോണിന്റെ വിലയിൽ നിങ്ങൾക്ക് ഉണ്ടാവും. ഇത് പരിമിത കാല ഓഫർ മാത്രമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ഇത് മാത്രമല്ല നിങ്ങൾക്ക് ആമസോണിൽ നിന്ന് കൂടുതൽ ഓഫറുകൾ ഈ ഫോണിന്റെ കാര്യത്തിൽ ലഭ്യമാവും. അത് എക്സ്ചേഞ്ച് ഓഫറുകളുടെ രൂപത്തിലാണ് ലഭ്യമാവുക. ഏകദേശം 17,250 രൂപയോളം നിങ്ങൾക്ക് എക്സ്ചേഞ്ച് ഇനത്തിൽ ലഭ്യമാവും. പക്ഷേ ഫോൺ ഏത് രൂപത്തിൽ ആണെന്നത് അതിന് പ്രധാന ഘടകമാണ്.
സാംസങ് ഗ്യാലക്‌സി എസ്24 അൾട്രാ: ഫീച്ചറുകൾ
ഈ വർഷം ഇറങ്ങിയ ഏറ്റവും മികച്ച പ്രീമിയം ഫോണുകളിൽ ഒന്നാണ് ഇതെന്ന് നിസംശയം പറയാം. ഈ മോഡൽ മികച്ച് നില്‍ക്കുന്നത് ക്യാമറയിലാണ്. കൂടാതെ കരുത്തുറ്റ ബാറ്ററി ശേഷിയും ഫോണിനെ വേറിട്ട് നിർത്തുന്നു. സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3യുടെ കരുത്തും ഫോണിന് മുതൽക്കൂട്ടാണ്. 200എംപി പ്രധാന ക്യാമറ, 12എംപി അൾട്രാവൈഡ് ക്യാമറ, 10എംപി 3x ടെലിഫോട്ടോ ക്യാമറ എന്നിവ ഉൾക്കൊള്ളുന്ന എസ്24 അൾട്രായിലെ ക്യാമറ സിസ്‌റ്റം ആരെയും ഞെട്ടിക്കും.
6.8 ഇഞ്ച് AMOLED സ്‌ക്രീനോടെയാണ് ഈ ഫോൺ വിപണിയിൽ എത്തിയത്. ഈ ഫോൺ മൊബൈൽ ഗെയിമിംഗ് പ്രേമികൾക്ക് വളരെ അനുയോജ്യമാണെന്ന് തെളിയിച്ചതാണു. നിങ്ങൾ തിരഞ്ഞെടുക്കുന്ന സ്‌റ്റോറേജ് ഓപ്‌ഷനുകൾ പരിഗണിക്കാതെ തന്നെ (256ജിബി, 512ജിബി, അല്ലെങ്കിൽ 1ടിബി) സാംസങ് ഗ്യാലക്‌സി അൾട്ര 12 റാം തന്നെ നിങ്ങൾക്ക് നൽകുന്നുണ്ട്.












Click it and Unblock the Notifications