Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഫോണ്‍ പ്രൊ മാക്‌സിനേക്കാള്‍ കേമന്‍, എസ്24 അള്‍ട്ര ഈ ഫീച്ചറുകളില്‍ മുന്നില്‍, ആപ്പിളിന് വീഴ്ച്ച

സാംസങ്ങ് എസ്24 ലോഞ്ച് ചെയ്തതിന് പിന്നാലെ പുറത്തുവരുന്നത് വമ്പന്‍ റിപ്പോര്‍ട്ടുകള്‍. ഐഫോണ്‍ പതിനഞ്ച് പ്രൊ മാക്‌സിനെ മറികടക്കുന്നതാണ് ഇതുവരെയുള്ള പെര്‍ഫോമന്‍സ് എന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്. എസ്24 അള്‍ട്രയാണ് ഇപ്പോള്‍ ഏഴോളം ഫീച്ചറുകള്‍ ഐഫോണ്‍ പതിനഞ്ച് പ്രൊ മാക്‌സിനെ കടത്തിവെട്ടിരിക്കുന്നത്.

സോഫ്റ്റ് വെയറിലാണ് സാംസങ്ങ് കൂടുതല്‍ ശ്രദ്ധിച്ചിരിക്കുന്നത്. ഗ്യാലക്‌സി എഐ ഫീച്ചറുകള്‍ എസ്24 അള്‍ട്രയ്ക്ക് കരുത്ത് പകരുന്നതാണ്. അത് മാത്രമല്ല ചെലവിന്റെ കാര്യത്തില്‍ ആപ്പിളിനേക്കാള്‍ 8300 രൂപയെങ്കിലും കുറവുമുണ്ട് എസ്23 സീരീസുകള്‍ക്ക്.

samsung-s24-ultra

സാംസങ്ങിന്റെ ഗ്യാലക്‌സി എസ്24 അള്‍ട്ര മികച്ച് നില്‍ക്കുന്നത് ക്യാമറയിലാണ്. ഐഫോണ്‍ പതിനഞ്ച് ഇതിന്റെ അടുത്തെങ്ങും ബാറ്ററി പെര്‍ഫോമന്‍സില്‍ എത്തില്ല. വലിയ സൈസിലുള്ള ബാറ്ററിയൊന്നും ആവശ്യമില്ലെന്ന് എസ്24 അള്‍ട്ര തെളിയിച്ചിരിക്കുകയാണ്. സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3യുടെ കരുത്തും ഈ ചാര്‍ജ് നിലനില്‍ക്കുന്നതിന് കാരണമായിട്ടുണ്ട്.

അടുത്തൊന്നും ഒരു ഫ്‌ളാഗ്ഷിപ്പ് ഫോണിന് ഇത്രയും മികച്ച ബാറ്ററി ബാക്കപ്പ് ലഭിച്ചിട്ടില്ല. ഇത് സാംസങ്ങ് എസ്24 അള്‍ട്രയ്ക്ക് ഏത് ഫോണിനേക്കാളും മികവ് സമ്മാനിക്കുന്നു. ഐഫോണ്‍ പതിനഞ്ച് പ്രൊ മാക്‌സ് 14 മണിക്കൂര്‍ രണ്ട് മിനുട്ടാണ് ബാറ്ററി ലൈഫ് ലഭിക്കുക. എസ്24 അള്‍ട്രയ്ക്ക് 16 മണിക്കൂര്‍ 45 മിനുട്ട് വരെ ചാര്‍ജ് കിട്ടും. ഡിസ്‌പ്ലേ റേറ്റ് ഒരിക്കലും ഇവിടെ ചാര്‍ജ് തീര്‍ക്കുന്ന വില്ലനാവുന്നില്ല.

ഗ്യാലക്‌സി എസ്24 അള്‍ട്രയുടെ മറ്റൊരു പ്രത്യേക എസ് പെന്നാണ്. ഇക്കാര്യത്തിലും 15 പ്രൊ മാക്‌സിനെ എസ്24 മറികടക്കുന്നുണ്ട്. നോട്ടുകളും, ചിത്രങ്ങള്‍ വരയ്ക്കാനും, മൗസ് കര്‍സറായിട്ടുമെല്ലാം ഇവ ഉപയോഗിക്കാം. യൂടിലിറ്റി പെന്‍ ആയിട്ടാണ് ഇവ അറിയപ്പെടുന്നത്. നാവിഗേഷന്‍ ടൂളായും ഇവ ഉപയോഗിക്കാം. പേജുകള്‍ സ്‌ക്രോള്‍ ചെയ്യാനും എസ് പെന്‍ ഉപയോഗിക്കാം.

കിടിലിന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫീച്ചറുകളില്‍ ഐഫോണ്‍ പതിനഞ്ച് പ്രൊ മാക്‌സ് എസ്24 അള്‍ട്രയോട് വീണിരിക്കുകയാണ്. ആപ്പിളിന്റെ സിരി ഗ്യാലക്‌സി എഐ ഫീച്ചറിന്റെ അടുത്തെങ്ങുമില്ല എന്ന് ഉറപ്പിച്ച് പറയാം. നിങ്ങളുടെ സമയം വളരെയധികം ലാഭിക്കാന്‍ ഈ ഫീച്ചര്‍ കൊണ്ട് സാധിക്കും.

ഫോട്ടോ എഡിറ്റിംഗ് ജനറേറ്റീവ് എഡിറ്റിലേക്കാണ് എത്തിയിരിക്കുന്നത്. ഒരുപാട് ഓപ്ഷനുകള്‍ വേറെയുമുണ്ട്. നിങ്ങള്‍ ഉപയോഗിക്കുമ്പോള്‍ തന്നെ അതറിയാന്‍ സാധിക്കും. ഐഫോണ്‍ പതിനഞ്ച് പ്രൊ മാക്‌സിനേക്കാള്‍ വേഗമേറിയ ചാര്‍ജും എസ്24ലുണ്ട്. 45 വോള്‍ട്ടാണ് ഇതിനുള്ളത്. പക്ഷേ 30 മിനുട്ട് കൊണ്ട് 71 ശതമാനം ചാര്‍ജിലെത്തും.

എന്നാല്‍ ഇതേസമയം കൊണ്ട് ഐഫോണ്‍ പതിനഞ്ച് 41 ശതമാനത്തിലേ എത്തൂ. ഏഴ് നിറങ്ങളില്‍ ഇവ ലഭ്യമാകും. പതിനഞ്ച് പ്രൊ മാകസ് വെറും നാല് നിറങ്ങളിലേ ലഭ്യമാവൂ. ഗ്രാഫിക് പെര്‍ഫോമന്‍സിലും മുന്നിലുള്ളത് എസ്24 അള്‍ട്രയാണ് മികച്ച പ്രൊസസര്‍ തന്നെയാണ് ഇതിന്റെ കരുത്ത്. 20627 ആണ് ഗ്രാഫിക് സ്‌കോര്‍. 15399 ആണ് ഐഫോണ്‍ പതിനഞ്ച് പ്രൊ മാക്‌സ് സ്‌കോര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+