Get Updates
Get notified of breaking news, exclusive insights, and must-see stories!

സാംസങ് അല്ലേ അപ്പൊ പിന്നെ ഇത്തിരി റിച്ചാവാം; ഈ ഫ്ലാഗ്ഷിപ്പ് സ്‍മാർട്ട്ഫോൺ വരുന്നു കളം പിടിക്കാൻ

നമ്മുടെ നാട്ടിലെ സ്‍മാർട്ട് ഫോൺ മാർക്കറ്റ് അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ സ്‍മാർട്ട്ഫോൺ-ഗാഡ്‌ജറ്റ് വിപണികളിൽ ഒന്നാണ് ഇന്ത്യയെന്ന് നമുക്ക് നിസംശയം പറയാം. അത് ശരിവച്ചുകൊണ്ട് തന്നെ ധാരാളം വൻകിട കമ്പനികൾ ഇവിടുത്തെ സ്വാധീനം ശക്തിപ്പെടുത്താൻ നിരന്തരം ശ്രമിക്കുന്നുണ്ട്, അക്കൂട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്നവരാണ് സാംസങ്. അവർക്കാവട്ടെ ഇന്ത്യയിൽ ധാരാളം ഉപഭോക്താക്കളുണ്ട് താനും.

എന്നിട്ടും സാംസങ് ആപ്പിളുമായി നിരന്തരം ഏറ്റുമുട്ടുകയാണ് ഇവിടെ. രണ്ടും വ്യത്യസ്‌ത തലത്തിൽ നിൽക്കുന്ന ഫോണുകൾ ആയിരുന്നിട്ടും ഇവ തമ്മിലുള്ള മത്സരത്തിന് യാതൊരു കുറവുമില്ല. അടുത്തിടെയാണ് സാംസങ് തങ്ങളുടെ പ്രീമിയം മോഡലായ ഗ്യാലക്‌സി എസ്24 വിപണിയിൽ അവതരിപ്പിച്ചത്. എന്നാൽ അതുകൊണ്ടൊന്നും മത്സരം അവസാനിപ്പിക്കാൻ അവർ തയ്യാറല്ലെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

s25

സാംസങ് ഏറ്റവും പുതിയ മോഡലായ ഗ്യാലക്‌സി എസ്25ന്റെ പണിപ്പുരയിലാണ് എന്നാണ് ലഭ്യമാകുന്ന വിവരം. ആപ്പിളിന്റെ വരാനിരിക്കുന്ന സമ്പൂർണ പ്രീമിയം മോഡൽ ഐഫോൺ 16നെ മലർത്തിയടിക്കാൻ ലക്ഷ്യമിട്ടാണ് സാംസങ് തങ്ങളുടെ പുതിയ മോഡലിനെ ഒരുക്കുന്നതെന്ന് വ്യക്തം. അതുകൊണ്ട് തന്നെ വിപണിയിൽ ഒരു ശക്തമായ മത്സരം തന്നെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.

സാംസങ് ഗ്യാലക്‌സി എസ്25

സാംസങിന്റെ വരാനിരിക്കുന്ന ഈ മോഡലിനെ കുറിച്ചുള്ള അഭ്യൂഹങ്ങൾ കുറച്ചധികം കാലമായി കേട്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ സാംസങ് ഗ്യാലക്‌സി എസ് 25ലെ ക്യാമറകളെയും ചിപ്‌സെറ്റിനെയും കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവന്നിരുന്നു. ഇപ്പോൾ ഫോണിന്റെ ബാറ്ററിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പുറത്തുവന്നിരിക്കുകയാണ്.

ഗ്യാലക്‌സി എസ്24 മോഡലിലേതിന് സമാനമായി 4,000എംഎഎച്ച് ബാറ്ററി തന്നെ പുതിയ ഫോണിലും സാംസങ് അവതരിപ്പിക്കുമെന്നാണ് വിവരം. അതായത് ഈ ഫോണിന്റെ ബാറ്ററിക്ക് 3,881mAh കപ്പാസിറ്റി ആവും ഉണ്ടായിരിക്കുക എന്ന് ചുരുക്കം, എങ്കിലും കണക്കുകളിൽ 4000എംഎഎച്ച് എന്നാവും രേഖപ്പെടുത്തുക.

കമ്പനിയുടെ മുൻ ലോഞ്ച് ഷെഡ്യൂളുകളെ അടിസ്ഥാനമാക്കി പറയുകയാണെങ്കിൽ 2025 ജനുവരിയിൽ കാര്യമായ ഡിസൈൻ മാറ്റങ്ങളോടെ തന്നെ സാംസങ് തങ്ങളുടെ പ്രീമിയം ഫോൺ വിപണിയിൽ അവതരിപ്പിച്ചേക്കും. അപ്പോഴേക്കും ഈ വർഷം സെപ്റ്റംബർ മാസത്തോടെ ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോൺ 16 രംഗത്ത് വരുമെന്നാണ് കരുതപ്പെടുന്നത്.

അതേസമയം, സാംസങ് ഗ്യാലക്‌സി എസ്25 മോഡലിന്റെ വിവരങ്ങൾ നേരത്തെ തന്നെ പല വെബ്‌സൈറ്റുകളും പുറത്തുവിട്ടിരുന്നു. വാനില മോഡലിന് 6.36 ഇഞ്ച് വലിയ ഡിസ്‌പ്ലേ ഉണ്ടായിരിക്കുമെന്നാണ് സൂചന. നിലവിലുള്ള മോഡലിന് 6.2 ഇഞ്ച് സ്‌ക്രീൻ ആണുള്ളത്. ഇത് എക്‌സിനോസ് 2500 ചിപ്‌സെറ്റിന്റെ സഹായത്തിൽ പ്രവർത്തിക്കാനാണ് സാധ്യത.

ഇതിന് പുറമെ ക്യാമറയിലും കാര്യമായ മാറ്റത്തിന് സാംസങ് ഒരുങ്ങുന്നുണ്ട്. ഗ്യാലക്‌സി എസ് 25, ഗ്യാലക്‌സി എസ് 25+ എന്നിവയിൽ സാംസങ് ഐസോസെൽ സെൻസറുകൾ ഒഴിവാക്കി സോണി ഇമേജ് സെൻസറുകൾ പ്രധാന ക്യാമറയായി ഉപയോഗിക്കുമെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ അതൊരു നിർണായക മാറ്റം തന്നെയായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+