ഐഫോണിന്റെ നെഞ്ചിടിപ്പ് കൂടും; സാംസങ് എസ്25 പ്ലസ് കാണാൻ ഒടുക്കത്തെ ഗ്ലാമറാ, പക്ഷേ ഒരു പ്രശ്‌നമുണ്ട്
അടുത്തിടെ വന്ന ആപ്പിൾ ഐഫോൺ 16 മോഡലിനെ കുറിച്ചുള്ള ചർച്ചകളാണ് എങ്ങോട്ട് തിരിഞ്ഞാലും. എന്നാൽ അക്കൂട്ടത്തിൽ പലരും മറന്നുപോവുന്ന ഒരു പേരാണ് സാംസങിന്റേത്. അതുകൊണ്ടാവണം ഒന്ന് ഓർമ്മകൾ പൊടി തട്ടിയെടുക്കാൻ സാംസങ് തങ്ങളുടെ ഉപഭോക്താക്കളുടെ മുന്നിലേക്ക് പ്രീമിയം മോഡലായ എസ്25 സീരീസിന്റെ ചില വിവരങ്ങൾ പുറത്തുവിട്ടത്. ഔദ്യോഗികമല്ലെങ്കിൽ കൂടി ഈ സീരീസിലെ ചില നിർണായക മോഡലുകളുടെ വിവരങ്ങൾ ഇപ്പോൾ ലീക്കായിരിക്കുകയാണ്.
അതിൽ ഏറ്റവും പ്രധാനം സാംസങ് ഗ്യാലക്‌സി എസ്25 പ്ലസ് മോഡലിന്റെ വിശേഷങ്ങളാണ്. ആഗോള സ്‍മാർട്ട് ഫോൺ വിപണിയിൽ നേർക്കുനേർ ഏറ്റുമുട്ടുന്ന ആപ്പിൾ-സാംസങ് എന്നീ കമ്പനികളുടെ ബദ്ധവൈര്യം കൂടുതൽ പ്രകടമാവുക ഈ രണ്ട് പ്രീമിയം ഫ്ലാഗ്ഷിപ്പ് മോഡലുകളുടെ വരവിന്റെ സമയത്താണ് എന്നത് ആർക്കും അറിയാവുന്ന കാര്യമാണ്.

അതുകൊണ്ട് തന്നെ ഐഫോൺ 16 അവതരിപ്പിച്ച് അധികം വൈകാതെ എത്തുന്ന ഗ്യാലക്‌സി എസ്25 അപ്‌ഡേറ്റ് ഫോൺ പ്രേമികൾ ഏറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. പക്ഷേ ആ പ്രതീക്ഷയ്ക്ക് ഒത്ത പ്രകടനമാണോ ഓൺ കാഴ്‌ചവയ്ക്കുന്നതെന്ന കാര്യത്തിൽ മാത്രമാണ് സംശയമുള്ളത്. എന്തെന്നാൽ ഏറ്റവും പുതിയ ചില വിവരങ്ങൾ അത്ര പ്രതീക്ഷ നൽകുന്നതല്ല എന്നതാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സാംസങ് ഗ്യാലക്‌സി എസ്25 പ്ലസ്
സാംസങിന്റെ പ്രീമിയം ഫോണായ ഗ്യാലക്‌സി എസ് 25, ഗാലക്‌സി എസ് 25 അൾട്രാ എന്നിവ ബാറ്ററി അപ്‌ഗ്രേഡുകളൊന്നും വരുത്താതെയാവും അടുത്ത വർഷം വിപണിയിൽ എത്തുകയെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇത് ആൻഡ്രോയിഡ് പ്രേമികൾക്ക് ഉണ്ടാക്കിയ നിരാശ ചെറുതൊന്നുമല്ല. ഇപ്പോഴിതാ ഗ്യാലക്‌സി എസ്25 പ്ലസും ഇതേ പാത പിന്തുടരും എന്നാണ് ലഭ്യമായ വിവരം.
4,900 എംഎഎച്ച് ശേഷിയുമുള്ള ബാറ്ററി ആയിരിക്കും ഈ ഫോണിലും വരികയെന്നാണ് വിവിധ ലീക്ക്ഡ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതായത് ഗ്യാലക്‌സി എസ്24 പ്ലസിൽ നൽകിയ ബാറ്ററി ശേഷിയിൽ നിന്ന് കാര്യമായ മാറ്റമില്ലെന്ന് ഉറപ്പിക്കാം. ഐഫോണിനെ അടിച്ചു വീഴ്‌ത്താൻ സാംസങ് ഒരുക്കുന്ന ഈ മോഡലിൽ ഇത്രയും അലംഭാവം കാണിക്കുമെന്ന് ഉപഭോക്താക്കൾ പോലും പ്രതീക്ഷിച്ചിട്ടില്ല എന്നതാണ് വാസ്‌തവം.
കാരണം ഐഒഎസ്-ആൻഡ്രോയിഡ് പോരാട്ടത്തിൽ സാംസങിന് മേൽക്കൈ നേടാൻ എളുപ്പത്തിൽ കഴിയുമായിരുന്ന സാഹചര്യമാണ് ഇതെന്ന് ചില ഉപഭോക്താക്കൾ ചൂണ്ടിക്കാണിക്കുന്നത്. കാര്യമായ അപ്‌ഡേഷനുകൾ ഇല്ലാതെയാണ് ഐഫോൺ 16 എത്തിയതെന്നും അതാണ് അതിന്റെ പ്രീ ബുക്കിങ്ങിൽ ഉൾപ്പെടെ പ്രതിഫലിക്കുന്നതെന്നും അഭിപ്രായം ഉയരുന്നുണ്ട്.
സാംസങ് ഗ്യാലക്‌സി എസ്25 പ്ലസ് റെൻഡറുകൾ പുറത്ത്
സാംസങ് ഗ്യാലക്‌സി ഇസഡ് ഫോൾഡ് 6 മോഡലിന്റെ രൂപകൽപ്പനയോട് സാമ്യത പുലർത്തുന്ന ഡിസൈനാണ് നിലവിൽ ഈ ഫോണുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത്. എന്നാൽ ക്യാമറ സംവിധാനം ഉൾപ്പെടെ പഴയ ഗ്യാലക്‌സി എസ് 24 പ്ലസ് മോഡൽ പോലെ തന്നെയാവും. എങ്കിലും ഫോണിന്റെ ഫീച്ചറുകളിൽ ധാരാളം വ്യത്യാസങ്ങൾ പ്രതീക്ഷിക്കാം.












Click it and Unblock the Notifications