Get Updates
Get notified of breaking news, exclusive insights, and must-see stories!

സാംസങ്ങേ ഇത്രയും പ്രതീക്ഷിച്ചില്ല; എല്ലാവരും ഞെട്ടാൻ റെഡിയായിക്കോ, എസ്25 സീരീസിൽ ഈ മോഡലില്ല

സാംസങിന്റെ ഫ്ലാഗ്ഷിപ്പ് അത്ഭുതമായ എസ്25 സീരീസിന് വേണ്ടി ആരാധകർ കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ഫോണുമായി ബന്ധപ്പെട്ട പല അഭ്യൂഹങ്ങളും അതിന്റെ ഫീച്ചറുകൾ കുറിച്ചുള്ള റിപ്പോർട്ടുകളും ഇടയ്ക്കിടെ വരുന്നതാണ് ഏക ആശ്വാസം. എന്നാൽ ഏറ്റവും ഒടുവിൽ വന്നിരിക്കുന്ന ഒരു വാർത്ത സാംസങ് ആരാധകരുടെ നെഞ്ച് തകർക്കുന്നതാണ്. ഗ്യാലക്‌സി എസ്25 സീരിസിനെ കുറിച്ചുള്ളതാണ് ഈ ഞെട്ടിക്കുന്ന റിപ്പോർട്ട്.

സാധാരണ ഗതിയിൽ സാംസങ് എസ് സീരീസിൽ മൂന്ന് മോഡലുകളാണ് അവതരിപ്പിക്കാറുള്ളത്. അടിസ്ഥാന വേരിയന്റായ എസ്25, ഇതിന് ശേഷം മിഡ് റേഞ്ച് മോഡൽ എസ്25 പ്ലസ്, ഏറ്റവും ഒടുവിൽ പ്രീമിയം ഹൈ എൻഡ് വേരിയന്റായ എസ്25 അൾട്രാ എന്നിങ്ങനെ ആയിരുന്നു ലോഞ്ചിംഗ് പ്രതീക്ഷിച്ചിരുന്നത്.

samsungs25plus

എന്നാൽ ഈ പ്രതീക്ഷകളെ ഒക്കെ തകിടം മറിച്ചുകൊണ്ട് ഇതിൽ ഒരു മോഡൽ സാംസങ് ഒഴിവാക്കുമെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ട്. സാംസങ് ഗ്യാലക്‌സി എസ്25 പ്ലസ് ആയിരിക്കും ഇതെന്നാണ് സൂചന. ഔദ്യോഗികമായി ഇക്കാര്യം കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും 2025 ജനുവരിൽ നടക്കുന്ന ലോഞ്ചിൽ ഈ ഫോൺ ഉണ്ടാവില്ലെന്നാണ് ലഭ്യമായ വിവരം.

ഈ സീരീസിലെ ഐഎംഇഐ രജിസ്ട്രിയിൽ മോഡലിന്റെ പേരില്ലെന്നാണ് ഇതിന്റെ കാരണമായി ചിലർ ചൂണ്ടിക്കാണിക്കുന്നത്. വാനില മോഡൽ( അടിസ്ഥാന വേരിയന്റ്), അൾട്രാ മോഡൽ എന്നിവ മാത്രമാണ് ഇതിൽ ലിസ്‌റ്റ് ചെയ്‌തിരിക്കുന്നതാണ് വിവിധ വെബ്‍സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇക്കാര്യത്തിൽ സാംസങ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഗ്യാലക്‌സി എസ്25 പ്ലസ്: ഒഴിവാക്കാനുള്ള കാരണം എന്താവും?

കഴിഞ്ഞ കുറച്ച് വർഷങ്ങളായി എസ്-സീരീസിൽ ഏറ്റവും കുറഞ്ഞ വിൽപ്പനയുള്ള വേരിയൻ്റാണ് പ്ലസ് എന്നതാണ് ഏറ്റവും പ്രധാന കാര്യം. ഗ്യാലക്‌സി എസ്20 പ്ലസിന്റെ വിൽപ്പന 3.5 ദശലക്ഷം മാത്രമായിരുന്നു. ഇത് എസ് 10 പ്ലസിന്റെ വിൽപ്പന കണക്കുകളേക്കാൾ (5.1 ദശലക്ഷം) കുറവാണ്. ഇത്തരത്തിൽ ഓരോ വകഭേദത്തിലും ഗണ്യമായ കുറവാണ് റിപ്പോർട്ട് ചെയ്യുന്നത്.

മെച്ചപ്പെട്ട സ്‌പെസിഫിക്കേഷനും വില അനുപാതവും കാരണം ഗാലക്‌സി എസ് 24 പ്ലസ് വിൽപ്പന അതിന്റെ മുൻഗാമിയേക്കാൾ മികച്ചതായിരുന്നുവെങ്കിലും, എസ് 24 സീരീസ് ഫോണുകളിൽ മോശം പ്രകടനമാണ് ഇത് കാഴ്‌ച വച്ചത്. സ്‌റ്റാൻഡേർഡ് ഗ്യാലക്‌സി എസ് 24ന് 27 ശതമാനം വിൽപ്പനയും ഗ്യാലക്‌സി എസ് 24 പ്ലസിന് 21 ശതമാനം വിൽപ്പനയും ഗ്യാലക്‌സി എസ് 24 അൾട്രായ്ക്ക് 52 ശതമാനം വിൽപ്പനയുമാണ് ഉണ്ടായിരുന്നത്.

ഗ്യാലക്‌സി എസ്25 സീരീസ് പ്രതീക്ഷകൾ

ക്യാമറയിൽ ഉൾപ്പെടെ കാര്യമായ മാറ്റങ്ങളുമായി ആവും സാംസങ് ഗ്യാലക്‌സി എസ്25 സീരീസ് അടുത്ത ജനുവരിയിൽ വിപണിയിൽ എത്തുകയെന്നാണ് സൂചന. പ്രൊസസറിൽ ഉൾപ്പെടെ മാറ്റങ്ങൾ ഉണ്ടാവുമെന്ന് അഭ്യൂഹമുണ്ട്. കൂടാതെ ബാറ്ററിയിൽ ഇതുവരെ വന്ന റിപ്പോർട്ടുകൾ എല്ലാം നിരാകരിക്കുന്ന ലീക്കുകളും പുറത്തുവരുന്നുണ്ട്. ശക്തമായ 5500 എംഎഎച്ച് ബാറ്ററി ഈ ഫോണിന് നൽകുമെന്നാണ് റിപ്പോർട്ടുകൾ.

ഫോണിന്റെ ഡിസൈനും മറ്റും മാറുമെന്നും സൂചനകളുണ്ട്. സ്ലിം മോഡലായാവും ഇത് വിപണിയിൽ എത്തുക. അങ്ങനെയെങ്കിൽ ഭാരവും കുറഞ്ഞേക്കും. കഴിഞ്ഞ ദിവസമാണ് ഈ പ്രീമിയം ഫോണിനായി മീഡിയടെക് ഡൈമൻസിറ്റി ചിപ്പുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് കമ്പനി ആലോചിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നത്. ഇതിൽ എത്രത്തോളം വാസ്‌തവം ഉണ്ടെന്ന് അറിയില്ലെങ്കിലും സാംസങ് ആരാധകർ ആകാംക്ഷയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+