Get Updates
Get notified of breaking news, exclusive insights, and must-see stories!

സാംസങ് ഒരുക്കുന്നത് ഫോണോ അതോ..? ഈ ഫ്ലാഗ്ഷിപ്പ് മോഡലിൽ അതിശയിപ്പിക്കുന്ന ഫീച്ചർ, ആപ്പിൾ ഞെട്ടും

ആരും തൊടാത്ത ഉയരത്തിൽ നിൽക്കുകയാണ് ആൻഡ്രോയിഡ് ഫോണുകളുടെ തലതൊട്ടപ്പനായ സാംസങ് ഇന്ത്യൻ വിപണിയിൽ. മറ്റ് മോഡലുകൾ ഒക്കെയും സാംസങിന് ഒപ്പമെത്താൻ കിതച്ചുകൊണ്ട് ഓടുകയാണ്. എന്നാൽ സാംസങിന്റെ യഥാർത്ഥ എതിരാളി ആൻഡ്രോയിഡ് മേഖലയിൽ നിന്നുള്ള ആളല്ല, മറിച്ച് സ്വന്തം ഒഎസും സാങ്കേതിക വിദ്യയും ഒക്കെയുള്ള ആപ്പിളാണ്.

എന്നാൽ ആപ്പിളിനെ പോലും തറപറ്റിക്കാൻ ശേഷിയുള്ള ഒരു മാരക മോഡലുമായാണ് സാംസങിന്റെ വരവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മറ്റൊന്നുമല്ല അവരുടെ ഏറ്റവും വലിയ ഫ്ലാഗ്ഷിപ്പ് സീരീസായ എസ് സീരീസിൽ തന്നെയാണ് ഈ വമ്പൻ മോഡൽ ഒരുങ്ങുന്നത്. അതായത് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ എസ്24ന്റെ പുതിയ വകഭേദം.

samsungs25

അതാണ്‌ സാംസങ് രഹസ്യമായി ഒരുക്കുന്ന വജ്രായുധം ഗ്യാലക്‌സി എസ്25 സീരീസ്. ഈ ഫോണുമായി ബന്ധപ്പെട്ട ധാരാളം അഭ്യൂഹങ്ങളും വിവരങ്ങളും നേരത്തെ തന്നെ പുറത്തുവന്നിരുന്നു. എന്നാൽ ഏറ്റവും ഒടുവിൽ വരുന്ന സൂചനകൾ സാങ്കേതിക വിദ്യയുടെ എല്ലാ ഭാവങ്ങളും ഒത്തുചേർന്നാവും ഈ പ്രീമിയം ഫോൺ വരിക എന്നാണ്.

അടുത്ത വർഷം വിപണിയിൽ എത്തുമെന്ന് കരുതുന്ന ഗ്യാലക്‌സി എസ്25 സീരീസിലും ഭാവി ഫ്ലാഗ്‌ഷിപ്പുകളിലും ബാറ്ററി ലൈഫിന്റെ 10 ശതമാനം വരെ ലാഭിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ബാറ്ററി എഐ എന്ന് വിളിക്കപ്പെടുന്ന ഒരു പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) പവർ ഫീച്ചറിന്റെ പിന്നാലെയാണ് സാംസങ് ഇപ്പോഴുള്ളതെന്നാണ് ലഭ്യമായ വിവരം.

ഗ്യാലക്‌സി എസ്25, ഗ്യാലക്‌സി എസ് 25+, ഗ്യാലക്‌സി എസ്25 അൾട്രാ എന്നിവയിൽ കാര്യമായ ബാറ്ററി അപ്ഗ്രേഡുകൾ ഒന്നും തന്നെ ഉണ്ടാവില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഈ മോഡലുകൾ ആദ്യമായി സാംസങ് തങ്ങളുടെ പുത്തൻ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പത്ത് ശതമാനത്തോളം ബാറ്ററി സേവിംഗ് അവസരം ഒരുക്കുമെന്നാണ് കരുതപ്പെടുന്നത്.

ഉപയോക്താക്കളുടെ സ്ഥിരം ഉപയോഗ രീതിയും സമയവും ഒക്കെ കണക്കിലെടുത്ത് ഓട്ടോമാറ്റിക്കലി കാര്യങ്ങൾ പ്രവർത്തിപ്പിക്കുന്ന നിലയിലാവും ഈ സാങ്കേതിക വിദ്യയുടെ രീതി എന്നാണ് ചില റിപ്പോർട്ടുകൾ നൽകുന്ന വിവരം. അതായത് ഉപയോക്താവ് സാധാരണ ഉറങ്ങുന്ന സമയം കണക്കുകൂട്ടി കൂടുതൽ ചാർജ് പിൻവലിയുന്ന ചില സവിശേഷതകളെ ഓഫാക്കുക ഉൾപ്പെടെയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

എന്നാൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ലഭ്യമല്ല. മാറുന്ന കാലത്ത് എഐ സാങ്കേതിക വിദ്യയുടെ സഹായം കൊണ്ട് കൂടിയേ മാർക്കറ്റിൽ നിലനിൽക്കാൻ കഴിയൂ എന്ന തിരിച്ചറിവാണ് സാംസങിനെ ഈ മാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് വിലയിരുത്തൽ. ഇത്തരം രീതികൾ വൈകാതെ മറ്റ് കമ്പനികളുടെ ഏറ്റെടുത്തേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+