Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ ഗ്യാലക്‌സി എസ്24നോട് അങ്ങോട്ട് മാറിനിൽക്കാൻ പറയൂ; അടുത്ത തലമുറ വരുന്നു..! കണ്ണ് തള്ളിക്കുന്ന ഫീച്ചറുകളുമായി

ഇന്ത്യൻ സ്‍മാർട്ട്ഫോൺ വിപണിയിൽ എന്നല്ല ലോകത്ത് എവിടെയാണെങ്കിലും ആപ്പിൾ എന്ന അതികായരോട് നേരിട്ട് ഏറ്റുമുട്ടി നിൽക്കാൻ ശേഷിയുള്ള ഒരേയൊരു കമ്പനിയേ ഉള്ളൂ, അത് സാംസങ് ആണ്. നമ്മൾ പ്രതീക്ഷിക്കുന്നതിലും അപ്പുറമാണ് ഇരു കമ്പനികളും തമ്മിലുള്ള മത്സരത്തിന്റെ വ്യാപ്‌തി. അങ്ങനെയുള്ളപ്പോൾ ഒരു കാര്യത്തിലും പിന്നിലേക്ക് പോവാൻ കമ്പനികൾക്ക് താൽപര്യം ഉണ്ടാവാത്തത് സ്വാഭാവികം.

അതുകൊണ്ടാവണം ആപ്പിൾ തങ്ങളുടെ അടുത്ത ഫ്ലാഗ്ഷിപ്പ് അത്ഭുതമായ ഐഫോൺ 16 സീരീസ് ഏറ്റവും മികച്ചതാക്കാൻ ശ്രമിക്കുമ്പോൾ സാംസങ് ഒരുമുഴം മുന്നേ എറിയാൻ ശ്രമിക്കുന്നത്. പറഞ്ഞുവരുന്നത് സാംസങിന്റെ ഫ്ലാഗ്ഷിപ്പ് സംഭവമായ എസ് സീരീസിലെ അടുത്ത അതിഥിയെ കുറിച്ചാണ്. ഈ വർഷമാദ്യമാണ് സാംസങ് എസ്24 സീരീസ് വിപണിയിൽ എത്തിച്ചത്.

galaxys25

ഇപ്പോഴിതാ രണ്ട് മാസം പിന്നിടുമ്പോഴേക്കും അടുത്ത ഫോണിനെ കുറിച്ചുള്ള ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും തുടക്കമായിരിക്കുകയാണ്. സാംസങ് ഗ്യാലക്‌സി എസ്25 അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കൂടാതെ ഈ ഫോൺ ഫീച്ചറുകൾ കൊണ്ട് ആരെയും അമ്പരപ്പിക്കുമെന്നും സൂചനയുണ്ട്.

വരാനിരിക്കുന്ന ഗാലക്‌സി എസ് 25 സീരീസ് മുതൽ സാംസങ് അതിന്റെ ഫ്ലാഗ്ഷിപ്പ് നിരയിൽ ഒരു സുപ്രധാന മാറ്റം പരിഗണിക്കുന്നതായി സൂചനയുണ്ട്. നൂതന ഫീച്ചറുകൾക്കും അത്യാധുനിക സാങ്കേതിക വിദ്യയ്ക്കും പേരുകേട്ട ദക്ഷിണ കൊറിയയിൽ നിന്നുള്ള ടെക് ഭീമൻ, ക്വാൽകോം സ്‌നാപ്ഡ്രാഗൺ പ്രൊസസറുകളുടെ ഉപയോഗം പൂർണമായും ഉപേക്ഷിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഗ്യാലക്‌സി എസ് 25 സീരീസ് എക്‌സിനോസ് ചിപ്‌സെറ്റിന്റെ മാത്രം സഹായത്തോടെ പ്രവർത്തിക്കാനുള്ള സാധ്യതയെക്കുറിച്ച് സൂചന നൽകിയ ഈ റിപ്പോർട്ട് എത്രത്തോളം വിശ്വാസ യോഗ്യമാണെന്ന് പറയാൻ കഴിയില്ലെങ്കിലും ഇത് സ്‍മാർട്ട് ഫോൺ പ്രേമികൾക്ക് ഇടയിൽ വലിയ രീതിയിലുള്ള ചർച്ചകൾക്കാണ് വഴിയിറക്കിയത്.

വരുന്ന വാർത്തകൾ ശരിയാണെങ്കിൽ ഈ നീക്കം സാംസങ് അടുത്തിടെ പുറത്തിറക്കിയ ഗ്യാലക്‌സി എസ്24 സീരീസിൽ നിന്നുള്ള കൃത്യമായ വ്യതിചലനത്തെ അടയാളപ്പെടുത്തും. ഈ ഫോണിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 പ്രോസസറിന്റെയും എക്‌സിനോസ് 2400 ചിപ്‌സെറ്റിന്റെയും ഒരുമിച്ചുള്ള ഉപയോഗമാണ് ഉണ്ടായിരുന്നത്. ഇതിന് പകരമായി അടുത്ത മോഡലിൽ മുതൽ സാംസങ് തങ്ങളുടെ സ്വന്തം എക്‌സിനോസിനെ ജോലി ഏൽപ്പിക്കുമെന്നാണ് സൂചന.

അതേസമയം, ഈ വർഷം ജനുവരിയിലാണ് സാംസങ് എസ്24 സീരീസ് അവതരിപ്പിച്ചത്. ഈ മോഡൽ മികച്ച് നില്‍ക്കുന്നത് ക്യാമറയിലാണ്. കൂടാതെ കരുത്തുറ്റ ബാറ്ററി ശേഷിയും ഫോണിനെ സവിശേഷമാക്കുന്നു. 200എംപി പ്രധാന ക്യാമറ, 12എംപി അൾട്രാവൈഡ് ക്യാമറ, 10എംപി 3x ടെലിഫോട്ടോ ക്യാമറ എന്നിവ ഉൾക്കൊള്ളുന്ന എസ്24 അൾട്രായിലെ ക്യാമറ സിസ്‌റ്റം ആരെയും അമ്പരപ്പിക്കുന്നതാണ്. മികച്ച വിൽപ്പനയാണ് ഇന്ത്യയിൽ ഈ ഫോണിന് ഇപ്പോഴുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+