Get Updates
Get notified of breaking news, exclusive insights, and must-see stories!

സാംസങ് വരുന്നെടാ മക്കളേ; ഗ്യാലക്‌സി എസ്25ന്റെ ചിപ്സെറ്റ് വേറെ ലെവൽ, ഇനി മാർക്കറ്റ് ഭരിക്കും

പ്രീമിയം ഫ്ലാഗ്ഷിപ്പ് ഫോണുകളുടെ തള്ളിക്കയറ്റമാണ് ഇന്ത്യൻ വിപണി ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. പല മുൻനിര കമ്പനികളും മാർക്കറ്റിനെ വരുതിയിലാക്കാൻ ഈ സെഗ്‌മെന്റ് കീഴടക്കണം എന്നാഗ്രഹിക്കുന്നവരാണ്. എന്നാൽ ഇവിടെ ആപ്പിളും സാംസങും തമ്മിലാണ് പോരാട്ടം എന്നതാണ് യാഥാർഥ്യം. അതിൽ തന്നെ സാംസങിന് ഇന്ത്യയിൽ സവിശേഷമായ ഒരിടം തന്നെ ഉപഭോക്താക്കളുടെ മനസിലുണ്ട്.

അപ്പോൾ അവരുടെ മോഡലുകളിൽ തിരിച്ച് ആ സ്നേഹം ഫീച്ചറുകളുടെയും മറ്റ് സ്പെസിഫിക്കേഷനുകളുടെയും രൂപത്തിൽ ആവും പ്രകടമാക്കുക. അതുകൊണ്ട് തന്നെ ഇന്ത്യൻ വിപണി ഒന്നാകെ കാത്തിരിക്കുന്ന ഒരു സാംസങ് അത്ഭുതമാണ് ഗ്യാലക്‌സി എസ്25 സീരീസ്. ഈ ഫോൺ അടുത്ത ജനുവരിയോടെ ഇന്ത്യയിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്. എങ്കിലും വളരെ നേരത്തെ തന്നെ ഇതിന്റെ ഫീച്ചറുകളുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്.

s25chipset

തങ്ങളുടെ പ്രീമിയം ഫോണിനായി പതിവില്ലാത്ത വിധം മീഡിയടെക് ഡൈമൻസിറ്റി ചിപ്പുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് കമ്പനി ആലോചിക്കുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. മീഡിയടെക് ചിപ്പുകൾ മാത്രമല്ല, മീഡിയടെക് ഡൈമെൻസിറ്റി ചിപ്പുകൾ (ഡൈമെൻസിറ്റി 9400 ആവാനാണ് സാധ്യത) സ്‌നാപ്ഡ്രാഗൺ 8 ജെൻ 4, സാംസങ്ങിന്റെ സ്വന്തം എക്‌സിനോസ് 2500 എന്നിവയ്‌ക്കൊപ്പം എത്തുമ്പോൾ വലിയ മാറ്റമാണ് കാത്തിരിക്കുന്നത്.

ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 ജെൻ 4ന്റെ വില വർദ്ധനവും എക്‌സിനോസ് 2500മായുള്ള കൂട്ടുകെട്ടിലെ പോരായ്‌മകളും സാംസങിനെ മാറി ചിന്തിപ്പിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇത് വിദൂര സാധ്യതകൾ മാത്രമാണെന്ന് പറയുന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. അതേസമയം, ഈ ഫോണുമായി ബന്ധപ്പെട്ട ഒട്ടേറെ ഫീച്ചറുകൾ അടുത്തിടെ പലരും പുറത്തുവിട്ടിരുന്നു.

സാംസങ് ഗ്യാലക്‌സി എസ്25 ഫീച്ചറുകൾ

ഗ്യാലക്‌സി എസ്24 മോഡലിലേതിന് സമാനമായി 4,000എംഎഎച്ച് ബാറ്ററി തന്നെ പുതിയ ഫോണിലും സാംസങ് അവതരിപ്പിക്കുമെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്‌. ഈ ഫോണിന്റെ ബാറ്ററിക്ക് 3,881mAh കപ്പാസിറ്റി ആവും ഉണ്ടായിരിക്കുക, എങ്കിലും 4000 എംഎഎച്ച് എന്ന രീതിയിൽ ആയിരിക്കും കമ്പനി ഇതിനെ ബ്രാൻഡ് ചെയ്യുക.

കൂടാതെ അൾട്രാ മോഡലിൽ അടക്കം ക്യാമറയിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. അൾട്രാ-വൈഡ് ആംഗിൾ, ടെലിഫോട്ടോ സെൻസറുകൾ എന്നിവയ്ക്ക് മാറ്റമുണ്ടാകും എന്നാണ് സൂചന. ഗ്യാലക്‌സി എസ് 24 അൾട്രായിൽ നിലവിലുള്ള അൾട്രാ വൈഡ് ആംഗിൾ സെൻസറിന് പകരം 1/2.76 ഇഞ്ച് ജെഎൻ1 സെൻസറിന്റെ വരവും ചിലർ പ്രവചിക്കുന്നു.

വാനില മോഡലിന് 6.36 ഇഞ്ച് വലിയ ഡിസ്‌പ്ലേ ഉണ്ടായിരിക്കുമെന്നാണ് ഇപ്പോഴത്തെ സൂചന. നിലവിലുള്ള മോഡലിന് 6.2 ഇഞ്ച് സ്‌ക്രീൻ മാത്രമാണുള്ളത്. അതിനൊപ്പം ഡിസൈനിലും ചെറിയ മാറ്റങ്ങൾ ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഫോണിന്റെ വില എന്തായാലും മുൻഗാമിയായ എസ്24നേക്കാൾ കൂടുതലായിരിക്കും എന്ന് തന്നെയാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+