Get Updates
Get notified of breaking news, exclusive insights, and must-see stories!

സാംസങിന്റെ കില്ലർ ഫോൺ അണിയറയിൽ; ഐഫോൺ ഒരുങ്ങി നിന്നോ, ക്യാമറ കൊണ്ട് അടിച്ചു വീഴ്ത്തും

സാംസങും ആപ്പിളും തമ്മിലുള്ള നേരിട്ട് ഏറ്റുമുട്ടലാണ് പലപ്പോഴും നമ്മൾ ഇന്ത്യൻ വിപണിയിൽ കാണുന്നത്. തികച്ചും വ്യത്യസ്‌തമായ രണ്ട് ഫോണുകൾ ആയിരുന്നിട്ട് കൂടി അവയുടെ മത്സരം കൂടുതൽ ശക്തമാവുകയാണ്. ആപ്പിളും സാംസങും ഈ മത്സരത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് ഇപ്പോൾ.

ആപ്പിൾ തങ്ങളുടെ പ്രീമിയം ഫ്ലാഗ്ഷിപ്പ് മോഡലായ ഐഫോൺ 15 മോഡലിന്റെ അണിയറയിൽ ആണ്. എന്നാൽ അത് എപ്പോൾ പുറത്തിറങ്ങുമെന്ന് പറയാൻ കഴിയില്ല. അതേസമയം സാംസങ് ആവട്ടെ അടുത്തിടെ അവരുടെ മോഡലായ സാംസങ് എസ്24 പുറത്തിറക്കിയതുമാണ്. എങ്കിലും ഇപ്പോഴിതാ സാംസങിന്റെ അടുത്ത പ്രീമിയം ഫോണായ സാംസങ് എസ്25 അണിയറയിൽ ഒരുങ്ങുകയാണ് എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

s25

ഗ്യാലക്‌സി എസ് 25 അൾട്രായ്‌ക്ക് ഒരു പ്രധാന ക്യാമറ ഓവർഹോൾ ലഭിക്കും. നാല് പിൻ ക്യാമറകൾക്ക് പകരം മൂന്ന് പിൻ ക്യാമറകൾ ഘടിപ്പിച്ചാണ് സാംസങ് അടുത്ത വർഷത്തെ ഫ്ലാഗ്ഷിപ്പ് പരീക്ഷിക്കുന്നത്. വരാനിരിക്കുന്ന മോഡലിന് നിലവിലെ ഫോണിൽ നിലവിലുള്ള 3x ഒപ്റ്റിക്കൽ സൂം ഉള്ള 10-മെഗാപിക്സൽ ടെലിഫോട്ടോ സെൻസർ ഇല്ലായിരിക്കാം. 200 മെഗാപിക്സൽ പ്രൈമറി സെൻസർ നിലനിർത്താൻ സാധ്യതയുണ്ട്.

പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഗ്യാലക്‌സി എസ് 25 അൾട്രയിൽ ഒരു പ്രധാന ക്യാമറ മാറ്റം ഉണ്ടാവും. നാല് പിൻ ക്യാമറകൾക്ക് പകരം മൂന്ന് പിൻ ക്യാമറകൾ ഉൾപ്പെടുത്തിയാകും ഫോൺ എത്തുകയെന്നാണ് സൂചന. വരാനിരിക്കുന്ന മോഡലിന് നിലവിലെ ഫോണിൽ ഉള്ള 3x ഒപ്റ്റിക്കൽ സൂം ഉള്ള 10-മെഗാപിക്‌സൽ ടെലിഫോട്ടോ സെൻസർ ആയിരിക്കും ഒഴിവാക്കുക.

കൂടാതെ 200 മെഗാപിക്‌സൽ പ്രൈമറി സെൻസർ മോഡലിൽ നിലനിർത്താനാണ് സാധ്യത. 200 മെഗാപിക്‌സൽ വൈഡ് ക്യാമറ, 12 മെഗാപിക്‌സൽ അൾട്രാ വൈഡ് ഷൂട്ടർ, 5x ഒപ്റ്റിക്കൽ സൂം ഉള്ള 50 മെഗാപിക്‌സൽ ടെലിഫോട്ടോ ഷൂട്ടർ, 10 മെഗാപിക്‌സൽ ടെലിഫോട്ടോ ഷൂട്ടർ, 10 മെഗാപിക്‌സൽ ടെലിഫോട്ടോ ഷൂട്ടർ എന്നിവയായിരുന്നു എസ്24 മോഡലിൽ ഉണ്ടായിരുന്നത്.

ഇത് കൂടാതെ അടുത്തിടെ പുറത്തുവന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ബാറ്ററി ലൈഫിന്റെ 10 ശതമാനം വരെ ലാഭിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ബാറ്ററി എഐ എന്ന് വിളിക്കപ്പെടുന്ന ഒരു പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) പവർ ഫീച്ചറിന്റെ പിന്നാലെയാണ് സാംസങ് ഇപ്പോഴുള്ളതെന്നാണ് ലഭ്യമായ വിവരം.

ഇത് കൂടി എത്തിയാൽ സാംസങിനെ പിന്നെ പിടിച്ചാൽ കിട്ടില്ല എന്നതാണ് സത്യം. ഉപയോക്താക്കളുടെ സ്ഥിരം ഉപയോഗ രീതിയും സമയവും ഒക്കെ കണക്കിലെടുത്ത് ഓട്ടോമാറ്റിക്കലി കാര്യങ്ങൾ പ്രവർത്തിപ്പിക്കുന്ന നിലയിലാവും ഈ സാങ്കേതിക വിദ്യയുടെ രീതി എന്നാണ് ചില റിപ്പോർട്ടുകൾ നൽകുന്ന വിവരം. എന്നാൽ ഇതിൽ കൂടുതൽ സ്ഥിരീകരണം സാംസങിന്റെ ഭാഗത്ത് നിന്ന് വരേണ്ടതുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+