Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഫോൺ 16 അധികനാൾ വിലസില്ല; സാംസങ് അതിന് അനുവദിക്കില്ല, എസ്25 അൾട്രയുടെ ഡിസൈൻ അപാരം

പ്രീമിയം ഫോൺ പോരാട്ടത്തിൽ ഇന്ത്യയിൽ എന്നല്ല ലോകത്തിൽ എവിടെയും സാംസങിന്റെ ഏറ്റവും വലിയ എതിരാളിയാണ് ഐഫോൺ. അടുത്തിടെ ഇന്ത്യൻ വിപണിയിൽ ഐഫോൺ 16 ലോഞ്ച് ചെയ്‌തതിന് ശേഷം അതിനെ കുറിച്ച് മാത്രമേ ഉപഭോക്താക്കൾക്ക് എപ്പോഴും പറയാനുള്ളൂ. ഉത്സവകാല ഓഫറുകൾ കൂടി ചേർന്നതോടെ ഫോൺ വമ്പിച്ച വിലക്കുറവിലാണ് ലഭ്യമാവുന്നത്. വിവിധ മോഡലുകൾക്ക് കാര്യമായ ഓഫറുകൾ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ നൽകുന്നുമുണ്ട്.

എന്നാൽ ഇത് കൊണ്ടൊന്നും സാംസങിനെ തളർത്താൻ കഴിയുമെന്ന് ആരും കരുതണ്ട. ആപ്പിളിന്റെ ഓരോ നീക്കങ്ങളും കൃത്യമായി വീക്ഷിക്കുന്ന സാംസങ് തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫോണിന്റെ അണിയറയിലാണ് ഏറെക്കാലമായി. ഈ ഫോണിന്റെ വിശദാംശങ്ങൾ പലപ്പോഴായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

galaxys25ultraleaked

അതിൽ ഫോണുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങളും ഉൾപെട്ടിട്ടുണ്ട്. ലോഞ്ച് ചെയ്യാൻ ഇനിയും മൂന്ന് മാസം മാത്രമാണ് ബാക്കിയുള്ളതെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതായത് ജനുവരി മാസത്തോടെ ഈ ഫോൺ വിപണിയിൽ എത്തിയേക്കും. അതിനിടയിൽ ഇപ്പോഴിതാ ഫോണിന്റെ ഡിസൈനുമായി ബന്ധപ്പെട്ട ചില വിവരങ്ങളും ലീക്കായിരിക്കുകയാണ്.

സാംസങ് ഗ്യാലക്‌സി എസ്25 അൾട്ര: കൂടുതൽ വിവരങ്ങൾ

കഴിഞ്ഞയാഴ്‌ച ഈ ഫോണിന്റെ ഡമ്മി ചിത്രങ്ങൾ വലിയ തോതിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിലാണ് ഞെട്ടിക്കുന്ന ചില മാറ്റങ്ങൾ കൂടി ദൃശ്യമാവുന്നത്. പുറത്തുവന്ന ചിത്രങ്ങൾ എത്രത്തോളം ആധികാരികമാണെന്ന് പറയാൻ കഴിയില്ലെങ്കിലും ഇത് നൽകുന്ന പ്രതീക്ഷ ആരാധകരെ സംബന്ധിച്ചിടത്തോളം വളരെ വലുതാണ്.

സീരീസിലെ മുൻ അപേക്ഷിച്ച് കൂടുതൽ നീളമേറിയതും എന്നാൽ മെലിഞ്ഞതുമായ ഡിസൈൻ ആയിരിക്കും വരാനിരിക്കുന്ന ഫോണിന്റേത്. കൂടാതെ ചെറിയ രീതിയിലുള്ള കർവ്ഡ് എഡ്‌ജുകൾ ആയിരിക്കും ഫോണിന് ലഭിക്കുക. പിൻ ഭാഗത്ത് ക്യാമറ മോഡ്യൂളിൽ അഞ്ചോളം റൗണ്ട് ഡിസൈനുകൾ കൂടി വരുന്നതാവും പുതിയ ഫോണിന്റെ രൂപം.

കൂടാതെ മറ്റ് ചില ഡിസൈൻ മാറ്റങ്ങളും ഫോണിൽ ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. പ്രധാനമായും സാംസങ് ഇതിൽ മുൻ മോഡലിൽ നിന്ന് വ്യത്യസ്‌തത കൊണ്ട് വരാനാണ് ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ പല വിഭാഗങ്ങളിലും ആദ്യമായ് കാണാൻ കഴിയുന്ന മാറ്റങ്ങളും പ്രകടമാണ്. കൂടുതൽ മെച്ചപ്പെട്ട പുതിയൊരു ഫോണിനായി കാത്തിരിക്കുകയാണ് ആരാധകർ.

എസ്25 അൾട്ര: സ്പെസിഫിക്കേഷനുകൾ

കരുത്തേറിയ സ്‌നാപ്ഡ്രാഗൺ 8 ജെൻ 4 എസ്ഒസിയിൽൽ ഇത് പ്രവർത്തിക്കുമെന്നാണ് പുറത്തുവന്ന സവിശേഷതകൾ സൂചിപ്പിക്കുന്നത്. എസ് 25 അൾട്രായിൽ 12 ജിബി റാം ആയിരിക്കും ഉണ്ടാവുക. ക്യാമറ ഉൾപ്പെടെയുള്ളവയിൽ കാര്യമായ മാറ്റങ്ങളും സാംസങ് വരുത്തുമെന്നാണ് എല്ലാവരും കരുതുന്നത്. എന്നാൽ ഫോണിന്റെ വിലയെ സംബന്ധിച്ച കൃത്യമായ ധാരണ ഇതുവരെയും ലഭിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+