Get Updates
Get notified of breaking news, exclusive insights, and must-see stories!

മുട്ടാൻ നിൽക്കണ്ട മുട്ടോളമെത്തില്ലെന്ന് സാംസങ്; ഗ്യാലക്‌സി എസ്25 മെലിയും, ബാറ്ററി ഒക്കെ സ്ട്രോങ്ങ് ആവും

സാംസങ് പ്രീമിയം ഫ്ലാഗ്ഷിപ്പ് വിപണിയിൽ കരുത്ത് തെളിയിച്ചിട്ട് കാലമേറെയായി. ആപ്പിളിനെ പോലുള്ള വമ്പന്മാരോട് മുട്ടി നിൽക്കാൻ അവർക്ക് ശക്തി നൽകുന്നത് പ്രീമിയം എസ് മോഡലുകളിലെ വിവിധ വേരിയന്റുകളാണ്. അതിൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ എസ്24 വരെ വൻ ജനപ്രീതി സ്വന്തമാക്കി കൊണ്ടാണ് വിൽപ്പന കണക്കുകളിൽ മുന്നേറ്റം നടത്തുന്നത്.

ഇപ്പോഴിതാ അവരുടെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡലിനെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ഏറെനാളായി അഭ്യൂഹങ്ങളിൽ നിറഞ്ഞുനിൽക്കുന്ന സാംസങ് ഗ്യാലക്‌സി എസ്25 അൾട്രയാണ് ആരാധകർ ഉറ്റുനോക്കുന്ന മോഡൽ. ഈ ഫോണുമായി ബന്ധപ്പെട്ട ഒരുപാട് വിവരങ്ങൾ നേരത്തെ തന്നെ പല വെബ്‍സൈറ്റുകളും പുറത്തുവിട്ടതാണ്.

samsunggalaxys25feature

ഓരോ തവണ വിവരങ്ങൾ പുറത്തുവരുമ്പോഴും ഞെട്ടിക്കുന്ന ഫീച്ചറുകളെ കുറിച്ചുള്ള റിപ്പോർട്ടുകളാണ് ഈ ഫോണിനെ സംബന്ധിച്ചുള്ള പ്രതീക്ഷയ്ക്ക് വളമിടുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം സാംസങ് ഗ്യാലക്‌സി എസ്25 ഫോണിന്റെ ഡിസൈനിലും അതിന്റെ ഡൈമൻഷനുകളിലും ചില നിർണായക മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.

സാംസങ് ഗ്യാലക്‌സി എസ്25 അൾട്രാ ഫീച്ചറുകൾ

ഗ്യാലക്‌സി എസ്25 അൾട്രാ അതിന്റെ മുൻഗാമിയായ ഗ്യാലക്‌സി എസ്25 അൾട്രായേക്കാൾ ഭാരം കുറഞ്ഞതായിരിക്കുമെന്ന് സൂചനയുണ്ട്. കൂടാതെ വരാനിരിക്കുന്ന മോഡൽ ഇത് വരെയുള്ള ഏറ്റവും കനംകുറഞ്ഞ ഗ്യാലക്‌സി അൾട്രാ വേരിയന്റായിരിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, നിലവിലെ മോഡലിന്റെ പരന്ന അരികുകളിൽ നിന്ന് മാറി ഗാലക്‌സി എസ് 21 അൾട്രായെ അനുസ്മരിപ്പിക്കുന്ന വളഞ്ഞ അരികുകൾ ഉപകരണത്തിൽ നൽകിയേക്കും.

പുതിയ അൾട്രാ വേരിയന്റിന് 8.4 എംഎം കനം ഉണ്ടാകുമെന്ന് ചില ലീക്ക്ഡ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, സീരീസിലെ ഏറ്റവും മെലിഞ്ഞ പതിപ്പായി ഇതോടെ ഫോൺ മാറുമെന്നാണ് പ്രതീക്ഷ. എന്നാൽ ഇക്കാര്യത്തിൽ സാംസങ് ഔദ്യോഗിക സ്ഥിരീകരണം നടത്തുകയോ വിവരങ്ങൾ പുറത്തുവിടുകയോ ചെയ്‌തിട്ടില്ല എന്ന കാര്യം പ്രത്യേകം ഓർക്കണം.

കഴിഞ്ഞ ദിവസം ഫോണുമായി ബന്ധപ്പെട്ട മറ്റൊരു നിർണായക വിവരവും പുറത്തുവന്നിരുന്നു. തങ്ങളുടെ പ്രീമിയം ഫോണിനായി മീഡിയടെക് ഡൈമൻസിറ്റി ചിപ്പുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് കമ്പനി ആലോചിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

മീഡിയടെക് ഡൈമെൻസിറ്റി ചിപ്പുകൾ (ഡൈമെൻസിറ്റി 9400 ആവാനാണ് സാധ്യത) സ്‌നാപ്ഡ്രാഗൺ 8 ജെൻ 4, സാംസങ്ങിന്റെ സ്വന്തം എക്‌സിനോസ് 2500 എന്നിവയ്‌ക്കൊപ്പം എത്തുമ്പോൾ വലിയ മാറ്റമാണ് പ്രതീക്ഷിക്കുന്നത്. ബാറ്ററിയിൽ ഇതുവരെ വന്ന റിപ്പോർട്ടുകൾ എല്ലാം നിരാകരിക്കുന്ന ലീക്കുകളും ഇപ്പോൾ പുറത്തുവരുന്നുണ്ട്. ശക്തമായ 5500 എംഎഎച്ച് ബാറ്ററി ഈ ഫോണിൽ നൽകുമെന്നാണ് കരുതപ്പെടുന്നത്.

അൾട്രാ മോഡലിൽ ക്യാമറയിൽ ഉൾപ്പെടെ വലിയ മാറ്റങ്ങൾ ഉണ്ടാവുമെന്നാണ് കണക്ക് കൂട്ടൽ. അൾട്രാ-വൈഡ് ആംഗിൾ, ടെലിഫോട്ടോ സെൻസറുകൾ എന്നിവയ്ക്ക് മാറ്റമുണ്ടാകും എന്നാണ് സൂചന. ഗ്യാലക്‌സി എസ് 24 അൾട്രായിൽ നിലവിലുള്ള അൾട്രാ വൈഡ് ആംഗിൾ സെൻസറിന് പകരം 1/2.76 ഇഞ്ച് ജെഎൻ1 സെൻസറിന്റെ വരവും ചില ലീക്ക്ഡ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

വാനില മോഡലിന് 6.36 ഇഞ്ച് വലിയ ഡിസ്‌പ്ലേ ഉണ്ടായിരിക്കുമെന്നാണ് ഇപ്പോഴത്തെ സൂചന. നിലവിലുള്ള മോഡലിന് 6.2 ഇഞ്ച് സ്‌ക്രീൻ മാത്രമാണുള്ളത്. അതിനൊപ്പം ഡിസൈനിലും ചെറിയ മാറ്റങ്ങൾ ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വർഷം ജനുവരിയോടെ ഈ മോഡൽ വിപണിയിൽ എത്തുമെന്നാണ് കരുതുന്നത്. സാംസങിന്റെ ലോഞ്ച് ടൈംലൈൻ അനുസരിച്ചാണ് ഈ സാധ്യത.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+