Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉന്നാലെ മുടിയാത് ഐഫോണേ; ഇത് സാംസങ് ഒരുക്കുന്ന ബ്രഹ്മാസ്ത്രം, ഡിസൈനിൽ ഞെട്ടിക്കാനുള്ള വരവ്

എല്ലാവരും കാത്തിരിക്കുന്ന ഒരു വമ്പൻ ലോഞ്ച് അടുത്തമാസം നടക്കാനിരിക്കുകയാണ്. മറ്റാരുടേയുമല്ല നമ്മുടെ ആപ്പിൾ ഐഫോണിന്റെ ഏറ്റവും പുതിയ പതിപ്പ് തന്നെയാണ് കക്ഷി. അതായത് ആപ്പിൾ ഐഫോൺ 16 സീരീസ് എന്ന ഫ്ലാഗ്ഷിപ്പ് മോഡൽ വരുന്നത് ഏറെ പ്രതീക്ഷയോടെയാണ്. എന്നാൽ ഇതിനെ വെല്ലാനും കടത്തിവെട്ടാനുമായി ആൻഡ്രോയിഡ് രാജാക്കന്മാരായ സാംസങ് വലിയ തന്ത്രങ്ങളാണ് അണിയറയിൽ പയറ്റി കൊണ്ടിരിക്കുന്നത്.

അതിൽ അവരുടെ വജ്രായുധം എന്നോ ബ്രഹ്മാസ്ത്രം എന്നോ വിശേഷിപ്പിക്കാൻ കഴിയുന്ന മോഡലുകളിൽ ഒന്നാണ് ഗ്യാലക്‌സി എസ്25. അടുത്ത വർഷം ആദ്യം വിപണിയിൽ എത്തുമെന്ന് കരുതപ്പെടുന്ന ഈ മോഡലിലെ മുൻനിര വേരിയന്റ് ആയ ഗ്യാലക്‌സി എസ്25 അൾട്ര തന്നെയാണ് ഐഫോണിനോട് നേരിട്ട് മുട്ടാൻ തയ്യാറായി നിൽക്കുന്നത്. രണ്ടും രണ്ട് രീതിയിലുള്ള ഫോണുകൾ ആണെന്ന് പറയാമെങ്കിലും ഇവ നേരിട്ട് വിപണിയിൽ ഏറ്റുമുട്ടാൻ പോവുന്നവയാണ്.

galaxys25ultranewfeatures

ആപ്പിളിനെ സംബന്ധിച്ച് വർഷത്തിൽ ഒരിക്കൽ ഒരുമിച്ച് മൂന്നോ നാലോ മോഡലുകൾ ലോഞ്ച് ചെയ്‌ത്‌ കഴിഞ്ഞ് അടുത്ത ഫോണിന്റെ പിന്നാലെ പോവുകയാണ് രീതി. മറിച്ച് സാംസങ് ആവട്ടെ വർഷത്തിൽ ഉടനീളം തങ്ങളുടെ വിവിധ വിഭാഗങ്ങളിലെ ഉപഭോക്താക്കളെ ആകർഷിക്കാൻ ലക്ഷ്യമിട്ട് ധാരാളം ഫോണുകൾ രംഗത്തിറക്കാറുണ്ട്. എങ്കിലും എസ് സീരീസ് എന്നും അവർക്ക് ഏറെ പ്രധാനപ്പെട്ടൊരു ഫോൺ തന്നെയാണ്.

സാംസങ് ഗ്യാലക്‌സി എസ്‌25 അൾട്രാ

പറഞ്ഞുവന്നത് സാംസങിന്റെ ഈ മുൻനിര മോഡലിന്റെ ചില പുതിയ വിശേഷങ്ങളെ കുറിച്ചാണ്. വളരെയധികം മാറ്റങ്ങളോടെയാണ് ഈ ഫോൺ വിപണിയിൽ എത്തുന്നത്. നേരത്തെ തന്നെ ഫോണുമായി ബന്ധപ്പെട്ട ഒട്ടേറെ അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ പുതിയ വിവരങ്ങൾ ഈ മോഡലിന്റെ ഡിസൈൻ മാറ്റവും മറ്റ് പ്രത്യേകതകളും ഒക്കെ അടയാളപ്പെടുത്തുന്ന കാര്യമാണ്.

ഏറ്റവും പുതിയ റെൻഡറുകൾ സൂചിപ്പിക്കുന്നത് ഗ്യാലക്‌സി എസ് 25 അൾട്രാ വൃത്താകൃതിയിലുള്ള അരികുകളും പരന്ന വശങ്ങളും അവതരിപ്പിക്കുന്നതാണ്. അതിന്റെ മുൻഗാമിയായ ഗ്യാലക്‌സി എസ് 24 അൾട്രായിൽ നിന്നുള്ള കൃത്യമായ ഡിസൈൻ വ്യതിചലനം കൂടിയാണിത്. ഈ മാറ്റങ്ങൾക്ക് ഇടയിലും ഡിസ്പ്ലേയുടെ മുകൾ ഭാഗത്തായി വരുന്ന ഒരു സെൽഫി ക്യാമറ കട്ട്ഔട്ട് ഉപകരണം നിലനിർത്തുന്നുവെന്ന കാര്യം ശ്രദ്ധേയമാണ്.

തടികുറഞ്ഞ വശങ്ങളുള്ള, മെലിഞ്ഞ ബെസലുകളും പഞ്ച്-ഹോൾ ഡിസ്പ്ലേയും ഉള്ള രീതിയിലാണ് ഫോണിന്റെ രൂപം കാണാനാവുക. മൂന്ന് മോഡലുകളാണ് ഈ സീരിസിൽ സാംസങ് അവതരിപ്പിക്കുന്നത്. ഈ മോഡലുകൾ സ്‌നാപ്ഡ്രാഗൺ 8 ജെൻ 4 എസ്ഒസി പവർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ എഐ അധിഷ്‌ഠിത സവിശേഷതകളാൽ ഫോണുകൾ സജ്ജീകരിക്കും.

സാംസങ് ഗ്യാലക്‌സി എസ്25 അൾട്ര ഫീച്ചറുകൾ

ഗ്യാലക്‌സി എസ്25 അൾട്ര16ജിബി റാമും UFS 4.1 സ്‌റ്റോറേജും, ഒപ്പം മെച്ചപ്പെടുത്തിയ ക്വാഡ് ക്യാമറ സിസ്‌റ്റവുമായാവും ഫോൺ എത്തുക. ഇതിൽ 200എംപി പ്രൈമറി സെൻസർ, 5x ഒപ്റ്റിക്കൽ സൂം ഉള്ള 50എംപി സെൻസർ, രണ്ട് അധിക 50എംപി അൾട്രാ വൈഡ്, ടെലിഫോട്ടോ ലെൻസുകൾ എന്നിവ കൂടി ഉൾപ്പെടുന്നു. 45W ഫാസ്‌റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000 എംഎച്ച് ബാറ്ററിയും ഈ ഉപകരണത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

എന്തായാലും വിപണിയിൽ നേരിട്ടൊരു ഏറ്റുമുട്ടൽ ലക്ഷ്യമിട്ട് തന്നെയാവും ആപ്പിൾ ഐഫോൺ 16ഉം സാംസങ് ഗ്യാലക്‌സി എസ്25 മോഡലും എത്തുക എന്നുറപ്പാണ്. എങ്കിലും ഡിസൈൻ, ക്യാമറ സവിശേഷതകളിൽ കൂടി ആപ്പിളിനെ മറികടക്കാം എന്ന വിശ്വാസത്തിലാണ് സാംസങ് ഉള്ളത്. പക്ഷേ പെർഫോമൻസ് കൊണ്ട് സാംസങിനെ വീഴ്ത്താം എന്ന് ആപ്പിളും മനകണക്ക് കൂട്ടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+