Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിളിനെ അടിച്ചിടാന്‍ സാംസങ്ങ്, എസ്25 ഐഫോണ്‍ പതിനാറിനെ വീഴ്ത്തും ഇക്കാര്യങ്ങളില്‍; വിപണി പിടിക്കും

ആപ്പിളിനെ ഇന്ത്യയിലെ അടക്കമുള്ള കുതിപ്പിന് തടയിടാന്‍ സാംസങ്ങ്. പുത്തന്‍ മോഡലില്‍ ഏറ്റവും മികച്ച ഫീച്ചര്‍ തന്നെ കൊണ്ടുവരാനാണ് സാംസങ്ങ് ഒരുങ്ങുന്നത്. ഗ്യാലക്‌സി എസ്25 മോഡലാണിത്. ഇതിലെ ചിപ്‌സെറ്റിലും ക്യാമറയും അതു പോലെ വിലയിലുമെല്ലാം അമ്പരപ്പിക്കുന്ന മാറ്റങ്ങളുണ്ടാവും.

ഈ വര്‍ഷം ആപ്പിളിന്റെ ഐഫോണ്‍ പതിനാറ് റിലീസ് ചെയ്യാനുണ്ട്. ആപ്പിള്‍ പതിനഞ്ചിന്റെ വരവോടെ അവര്‍ വിപണിയില്‍ തന്നെ ഏറ്റവും വിറ്റുപോകുന്ന കമ്പനിയായി മാറിയിരുന്നു. അതുപോലൊരു നേട്ടമാണ് എസ്25 പുറത്തിറങ്ങുന്നതിലൂടെ സാംസങ്ങ് ലക്ഷ്യമിടുന്നത്. എസ്24ന് ഇപ്പോള്‍ തന്നെ ഐഫോണ്‍ പതിനഞ്ചുമായി മത്സരമുണ്ട്. ഈ യുദ്ധം എസ്25ലേക്കും എത്തും.

samsung-s24

ഗ്യാലക്‌സി എസ്25 സീരീസ് അടുത്ത തോനും മാസങ്ങള്‍ക്കുള്ളില്‍ തന്ന ലോഞ്ച് ചെയ്യും. ഐഫോണിന്റെ പതിനാറും മാസങ്ങള്‍ക്കുള്ളില്‍ ലോഞ്ച് ചെയ്യാനായി കാത്തിരിക്കുകയാണ്. പെര്‍ഫോമന്‍സ് വര്‍ധിപ്പിക്കുന്നതിന് ചിപ്‌സെറ്റില്‍ അടക്കമാണ് മാറ്റം കൊണ്ടുവരിയെന്ന് അനലിസ്റ്റുകള്‍ പറയുന്നു. എക്‌സിനോസിന്റെ അടുത്ത തലമുറ ചിപ്‌സെറ്റുകള്‍ പൂര്‍ണമായും ഒഴിവാക്കിയാണ് എസ്25ല്‍ എത്തുക.

ടിഎഫ് ഇന്റര്‍നാഷണ്‍ സെക്യൂരിറ്റീസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചിപ്‌സെറ്റ് മാറ്റിയതിലൂടെ യൂസര്‍മാരെ തിരികൊണ്ടുവരാന്‍ കൂടിയാണ് ആപ്പിള്‍ ലക്ഷ്യമിടുന്നത്. അതേസമയം എക്‌സിിനോസ് 2500 എസ്ഒസി എന്ന ചിപ്‌സെറ്റ് എസ്25ല്‍ പ്രതീക്ഷിക്കേണ്ടതില്ല.

എക്‌സിനോസില്‍ നിന്ന് പ്രതീക്ഷിച്ച ഫലം സാംസങ്ങിന് ലഭിച്ചിട്ടില്ല. ആകെ ലഭിക്കുന്നത് 3എന്‍എം പ്രൊസസ് സാങ്കേതികവിദ്യ മാത്രമാണ്. ഇത് സാംസങ്ങ് വിചാരിച്ചതിലും താഴെയാണ്. ഇതോടെ സാംസങ്ങിന് ചിപ്‌സെറ്റ് വിതരണം ചെയ്യുനതിനായി ക്വാല്‍ക്കോം മാത്രമാണ് ഉണ്ടാവുക. എസ്25 സീരീസീലെ എല്ലാ ഫോണും വരുന്നത് ക്വാല്‍ക്കോം പ്രൊസസറിലായിരിക്കും.

ജനുവരിയിലാണ് എസ്24 റിലീസ് ചെയ്യുന്നത്. അതിന്റെ മുകളില്‍ നില്‍ക്കുന്ന ഫീച്ചറുകള്‍ എസ്25ല്‍ പ്രതീക്ഷിക്കാം. ക്വാല്‍ക്കേമിന്റെ സ്‌നാപ്ഡ്രാഗണ്‍ ജെന്‍ 4 പ്രൊസസറാണ് ഉള്‍പ്പെടുത്തകയെന്നാണ് റിപ്പോര്‍ട്ട്. സാംസങ്ങിന്റെ വരാനിരിക്കുന്ന എല്ലാ ഫ്‌ളാഗ്ഷിപ്പ് മോഡലിലും ക്വാല്‍കോം തന്നെയാണ് ചിപ്‌സെറ്റ് നല്‍കുക.

ഗ്യാലക്‌സി എസ്24 മോഡലുകളില്‍ വെറും 40 ശതമാനം മാത്രമാണ് ക്വാല്‍ക്കോം പ്രൊസസറില്‍ പുറത്തിറക്കിയത്. ഇതാണ് ആപ്പിള്‍ ഐഫോണ്‍ പതിനഞ്ചിനെ വീഴ്ത്തുന്നതില്‍ നിന്ന് സാംസങ്ങിനെ പിന്നോട്ടടിച്ചത്. അതേസമയം പുതിയ ചിപ്‌സെറ്റ് വരുന്നതോടെ നിര്‍മാണ ചെലവ് മുപ്പത് ശതമാനത്തോളം ഉയര്‍ന്നിരിക്കുകയാണ്. ഇതോടെ എസ്25 വിലയേറിയതാവുമെന്ന് ഉറപ്പാണ്. 79000 രൂപയില്‍ അധികമായിരുന്നു എസ്24 ബേസ് മോഡല്‍ ലോഞ്ച് ചെയ്തപ്പോള്‍ വില.എസ്25 ഇതിനെയെല്ലാം മറികടക്കും.

സാംസങ്ങിന്റെ ഏറ്റവും വിലയേറിയ ബേസ് മോഡലായി ഇത് മാറും. അതേസമയം ചൈനയടക്കമുള്ള മാര്‍ക്കറ്റുകള്‍ പിടിക്കാനും സാംസങ്ങിന് പ്ലാനുണ്ട്. ആപ്പിള്‍ കഴിഞ്ഞ ദിവസം വാവെയ്ക്ക് മുന്നില്‍ വീണ്ടും വീണിരുന്നു. ഇതെല്ലാം അവര്‍ക്ക് നേട്ടമായി മാറുമെന്നാണ് പ്രതീക്ഷ. ഐഫോണുകള്‍ ഡിസ്‌കൗണ്ടിനെ തുടര്‍ന്ന് ചൈനയില്‍ നേട്ടുണ്ടാക്കിയിരുന്നു. ഒന്നാം സ്ഥാനത്ത് പക്ഷേ വാവെയ് തിരിച്ചുപിടിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+