സാംസങ്ങിന്റെ ടാബ് ചക്രവര്‍ത്തി വരുന്നു: പ്രത്യേകതകളുമായി ഗ്യാലക്‌സി ടാബ് എസ്9, ആപ്പിളിന് വെല്ലുവിളി
ടാബ്ലെറ്റുകളുടെ ലോകത്തും സാംസങ്ങ് തരംഗം തീര്‍ത്ത് കൊണ്ടിരിക്കുകയാണ്. ആപ്പിളിന്റെ ടാബുകളോടെല്ലാം പിടിച്ചുനില്‍ക്കുന്നതാണ് സാംസങ്ങിന്റെ ഓരോ മോഡലും. ഇന്ത്യയില്‍ ആപ്പിള്‍ ടാബിനേക്കാളും ജനപ്രീതി സാംസങ്ങിന്റെ ടാബ്ലെറ്റുകള്‍ നേടി കഴിഞ്ഞു. അക്കൂട്ടത്തിലേക്ക് പുതിയ രണ്ട് ടാബുകള്‍ ആണ് വരുന്നത്. ഗ്യാലക്‌സി ടാബ് എസ്9, ഗ്യാലക്‌സി ടാബ് എസ്9എഫ്ഇ എന്നീ മോഡലുകളാണ് പുറത്തിറക്കുന്നത്.
ആരാധകര്‍ ആവേശത്തോടെയാണ് ഇവയെ കാത്തിരിക്കുന്നത്. ഇതിനൊപ്പം സ്മാര്‍ട്ട്‌ഫോണില്‍ എസ്23 എഫ്ഇ കൂടി പുറത്തിറക്കി ഞെട്ടിക്കാന്‍ സാംസങ്ങ് പ്ലാന്‍ ചെയ്തിട്ടുണ്ട്. അടുത്ത വര്‍ഷം മുഴുവനുമുള്ള ലോഞ്ചിംഗ് അടക്കം സാംസങ്ങ് പ്ലാന്‍ ചെയ്തു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.സാംസങ്ങ് ഗ്യാലക്‌സ് ടാബ് 9 എഫ് ഈ വര്‍ഷം അവസാനത്തോടെ പുറത്തിറക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

എന്നാല്‍ ഇത് അധികം ആര്‍ഭാടമൊന്നുമില്ലാത്ത ലോഞ്ച് ആയിരിക്കുമെന്നാണ് സൂചന. ഏതെങ്കിലും വമ്പന്‍ ഹോളിഡേ ഷോപ്പിംഗ് സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് ഇത് പുറത്തിറക്കുകയാവും സാംസങ്ങ് പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒക്ടോബറോ, നവംബറോ അങ്ങനെയെങ്കില്‍ ലോഞ്ച് സംഭവിക്കും. ദീപാവലി അടക്കമുള്ള വലിയ ഉത്സവങ്ങള്‍ വരാനിരിക്കുകയാണ്. രണ്ട് വേര്‍ഷനുകളാണ് പുറത്തിറക്കാന്‍ പദ്ധതിയിടുന്നത്.
ഗ്യാലക്‌സി ടാബ് എസ്9, എസ്9 എഫ് ഇ എന്നിവയാണിത്. ഇവ ഒരുമിച്ച പുറത്തിറക്കുമോ എന്നും ഉറപ്പില്ല. ഗ്യാലക്‌സി ടാബ് എസ്9 എഫ്, എസ്9 എഫ്ഇ മോഡലുകള്‍ ഈ വര്‍ഷത്തിന്റെ അവസാന സാമ്പത്തിക പാദത്തില്‍ പുറത്തിറക്കുമെന്നാണ് സൂചന. ഈ രണ്ട് ടാബുകളും വലിയ തരംഗമുണ്ടാക്കുമെന്നാണ് ഉറപ്പാണ്. എക്‌സിനോസ് 1380 പ്രൊസസറാണ് ഈ രണ്ട് ടാബുകളും ഉപയോഗിക്കുക. 8 ജിബി, 12 ജിബി, 128, 256 ജിബി എന്നിങ്ങനെയുള്ള സ്‌റ്റോറേജുകളും ലഭ്യമാണ്.
മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും ടാബിലുണ്ടാവും. ഗ്യാലക്‌സി ടാബ് എസ്9 എഫ്ഇക്ക് 10.9 ഇഞ്ച് സ്‌ക്രീനാണ് ഉണ്ടാവുക. സിംഗിള്‍ റിയര്‍ ക്യാമറയും ലഭ്യമാകും. അതേസമയം ഗ്യാലക്‌സി ടാബ് എസ്9 എഫ്ഇ പ്ലസില്‍ 12.4 ഇഞ്ച് ഡിസ്‌പ്ലേയാണ് ഉണ്ടാവുക. ഡ്യൂവല്‍ റിയര്‍ ക്യാമറയും ഉണ്ടാവും. അതേസമയം രണ്ട് ടാബ്ലെറ്റുകളിലും എസ് പെന്‍ ഉണ്ടാവും. സ്റ്റീരിയോ സ്പീക്കറുകളും ഉണ്ടാവും. ആന്‍ഡ്രോയിഡ് 13 ഒഎസ്സിലാണ് ഇവ പ്രവര്‍ത്തിക്കുക. സാംസങ്ങ് ഗ്യാലക്‌സി ബഡ്‌സ് 3, ഗ്യാലക്‌സി സ്മാര്‍ട്ട് ടാഗ് 2 എന്നിവയും ഇതോടൊപ്പം പുറത്തിറക്കുന്നുണ്ട്.
ഗ്യാലക്‌സി സെഡ് ഫ്‌ളിപ്പ് 5നൊപ്പമായിരിക്കും ബഡ്‌സ് 3 പുറത്തിറക്കുകയെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ അതുണ്ടായില്ല. പുതിയ ബ്ലൂടൂത്ത് സ്പീക്കര്‍, എല്‍ഇ ഓഡിയോ, എന്നിവയും ബഡ്‌സിലുണ്ടാവും. സ്മാര്‍ട്ട്ടാഗില്‍ ഇന്‍ ബിള്‍ഡ് ബ്ലൂടൂത്തുണ്ടാവും. ടാബുകളും, പുതിയ ഫ്‌ളാഗ്ഷിപ്പും അടങ്ങുന്ന പുതിയ ലോഞ്ച് വരുന്നതോടെ ശരിക്കും ആപ്പിള്‍ പ്രതിരോധത്തിലാവും.












Click it and Unblock the Notifications