Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് സാംസങ് ആണ് മക്കളേ; ഈ വരവ് വെറുതെ ആവില്ല, രണ്ട് ഫോൾഡബിൾ ഫോണുകളും ഒന്നിനൊന്ന് മെച്ചം

മറ്റെല്ലാ മേഖലകളിലും സാംസങ് ആൻഡ്രോയിഡ് കമ്പനികളിൽ നിന്ന് കടുത്ത വെല്ലുവിളികൾ നേരിടുമ്പോഴും അവർ ഒരിക്കലൂം പതറാത്ത ഒരു വിഭാഗമേ ഉള്ളൂ. അതാണ് ഫോൾഡബിൾ സെഗ്‌മെന്റ്. ഒട്ടേറെ പ്രത്യേകതകളുമായി എത്തുന്ന ഈ സെഗ്‌മെന്റിലെ ഫോണുകൾ എല്ലാ കമ്പനികൾക്കും എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ കഴിയുന്നതല്ല. നിലവിൽ സാംസങ് തന്നെയാണ് ഈ വിഭാഗത്തിലെ മുടിചൂടാമന്നൻ.

അങ്ങനെയുള്ള സാംസങ് ഫോൾഡബിൾ ഫോണുകളുമായി വരുമ്പോൾ കാര്യമായി എന്തെങ്കിലും പ്രതീക്ഷിക്കാതെ പിന്നെങ്ങനെയാണ്. അതിനെ സാധൂകരിക്കുന്ന നടപടികളാണ് സാംസങിന്റെ ഭാഗത്ത് നിന്ന് വരുന്നത്. ഏറ്റവും ഒടുവിൽ അവർ രണ്ട് ഫോൾഡബിൾ ഫോണുകൾ പുറത്തിറക്കുമെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു.

zfold6andflip6

ഇപ്പോഴിതാ ഈ രണ്ട് ഫോണുകളുടെയും സുപ്രധാനമായ ചില ഫീച്ചറുകൾ പുറത്തുവന്നിരിക്കുകയാണ്. ജൂലൈ പത്തിന് പാരീസിൽ നടക്കുന്ന അൺപാക്ക്ഡ് ഇവന്റിൽ ആയിരിക്കും സാംസങ് തങ്ങളുടെ ഏറ്റവും പുതിയ ഫോൾഡബിൾ ഫോണുകൾ രംഗത്തിറക്കുക എന്നാണ് സൂചന. ഈ ഫോണുകൾക്ക് ഒപ്പം മറ്റ് ചില ഡിവൈസുകളും ഇവന്റിൽ സാംസങ് അവതരിപ്പിക്കും.

സാംസങ് ഗ്യാലക്‌സി ഇസഡ് ഫോൾഡ് 6, സാംസങ് ഗ്യാലക്‌സി ഇസഡ് ഫ്ലിപ് 6 എന്നിവയാണ് ഈ രണ്ട് മോഡലുകൾ. ഇവയെ കുറിച്ചുള്ള പല ഫീച്ചറുകളുടെയും വാർത്തകൾ നേരത്തെ തന്നെ ഒട്ടേറെ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ലോഞ്ചിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഫോണുകളുടെ ഏറ്റവും പുതിയ വിശദാംശങ്ങൾ അറിയാം.

സാംസങ് ഗ്യാലക്‌സി ഇസഡ് ഫോൾഡ് 6

ഈ ഫോണിൽ ക്വാൽകോമിന്റെ 2024ലെ മുൻനിര ചിപ്‌സെറ്റായ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ആണ് നൽകുന്നത്, കൂടാതെ ഈ ഫോണിന്റെ മുൻഗാമിയേക്കാൾ 14 ഗ്രാം ഭാരം കുറവായിരിക്കും ഈ ഫോണിനെന്നും സൂചനയുണ്ട്. ഫോണിൽ 7.6 ഇഞ്ച് ഇന്നർ ഡിസ്‌പ്ലേ നിലനിർത്തുമെങ്കിലും, ഔട്ടർ ഡിസ്‌പ്ലേയുടെ വലുപ്പം 6.2 ഇഞ്ചിൽ നിന്ന് 6.3 ഇഞ്ചായി കമ്പനി ഉയർത്തിയേക്കാം എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

ഇസഡ് ഫോൾഡ് 6നെ അതിന്റെ മുൻഗാമിയേക്കാൾ അൽപ്പം ചെറുതും കനംകുറഞ്ഞതുമാക്കിയ സാംസങ് പക്ഷേ ഇതിന്റെ വീതി രണ്ട് മില്ലിമീറ്റർ വർധിപ്പിച്ചേക്കും. ഈ ഫോണിന്റെ അടിസ്ഥാന വേരിയന്റിന്റെ വില 1.60 ലക്ഷം വരെ ആയിരിക്കാമെന്നാണ് കരുതപ്പെടുന്നത്. ഏറ്റവും ഉയർന്ന വേരിയന്റിന് ഏതാണ്ട് 1.88 ലക്ഷം രൂപ വരെയും വില ഉണ്ടായേക്കും എന്നാണ് കഴിഞ്ഞ ദിവസം വന്ന റിപ്പോർട്ടുകൾ പോലും സൂചിപ്പിക്കുന്നത്.

സാംസങ് ഗ്യാലക്‌സി ഇസഡ് ഫ്ലിപ് 6

നിങ്ങൾ മടക്കാവുന്ന ക്ലാംഷെൽ ശൈലിയിലാണ് താൽപര്യപ്പെടുന്നതെങ്കിൽ, ഗ്യാലക്‌സി ഇസഡ് ഫ്ലിപ് 6 തന്നെയാവും നിങ്ങളെ തൃപ്‌തിപെടുത്തുക. പുതിയ ചിപ്‌സെറ്റിന് (സ്‌നാപ്ഡ്രാഗൺ 8 ജെൻ 3) പുറമെ, ഫ്ലിപ് ഫോണിന് ചില നല്ല ഹാർഡ്‌വെയർ അപ്‌ഗ്രേഡുകൾ ലഭിക്കുമെന്നും പ്രതീക്ഷിക്കുനുണ്ട്. നേരത്തെ റിപ്പോർട്ട് ചെയ്‍തത് പോലെ തന്നെ ഫോണിൽ 3.9 ഇഞ്ച് സൂപ്പർ അമോഎൽഇഡി പുറം സ്‌ക്രീനും 6.7 ഇഞ്ച് ഡൈനാമിക് അമോഎൽഇഡി ഇന്നർ സ്ക്രീനും ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

അതിന് പുറമെ ബാറ്ററിയിൽ ഉൾപ്പെടെ മാറ്റങ്ങൾ പ്രതീക്ഷിക്കുനുണ്ട്. 12 ജിബി വരെ റാമും 4000 എംഎഎച്ച് ബാറ്ററിയും ഈ ഫോണിന് ലഭിക്കും. മുൻ ഫ്ലിപ് മോഡലിൽ വെറും 8 ജിബി റാമും 3,700 എംഎഎച്ച് ബാറ്ററിയും നൽകിയ സ്ഥാനത്താണ് ശ്രദ്ധേയമായ ഈ മാറ്റം സാംസങ് നടപ്പാക്കുന്നത്. ഫോണിൽ 50എംപി പ്രൈമറി സെൻസറും 12എംപി അൾട്രാ വൈഡ് ആംഗിൾ ഷൂട്ടറും നൽകിയേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+