Get Updates
Get notified of breaking news, exclusive insights, and must-see stories!

എടാ മോനേ ഫോൾഡബിൾ മാർക്കറ്റ് സാംസങിന്റെ തട്ടകമാണെടാ; തെളിയിക്കാൻ വരുന്നു രണ്ട് കൊടൂര മോഡലുകൾ

ഇന്ത്യൻ സ്‍മാർട്ട്ഫോൺ വിപണി വ്യത്യസ്‌തതയുടെ പിന്നാലെയാണ് ഇപ്പോൾ പായുന്നത്. ഒട്ടുമിക്ക എല്ലാ പരീക്ഷണങ്ങളും ഇവിടെ നടപ്പാക്കി കഴിഞ്ഞുവെന്ന് കമ്പനികളും സമ്മതിക്കുന്നു. എന്നാൽ നിലവിൽ സാംസങ് സമഗ്രാധിപത്യം പുലർത്തുന്ന ഒരു സെഗ്‌മെന്റ് ആണ് ഫോൾഡബിൾ ഫോൺ മാർക്കറ്റ്. ഇപ്പോഴത്തെ സാഹചര്യത്തിൽ സാംസങിന് എതിരാളികൾ ഇല്ലെന്ന് തന്നെ പറയാം.

അവിടേക്കാണ് രണ്ട് പുതിയ മോഡലുകൾ കൂടി അവതരിപ്പിക്കാൻ കൊറിയൻ ഫോൺ നിർമ്മാതാക്കൾ ഒരുങ്ങുന്നത്. അടുത്ത മാസം പാരീസിൽ നടക്കുന്ന ചടങ്ങിൽ ഗ്യാലക്‌സി ഇസെഡ് ഫ്ലിപ് 6, ഗ്യാലക്‌സി ഇസെഡ് ഫോൾഡ് 6 എന്നിവ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

samsungfoldphones

അങ്ങനെയെങ്കിൽ ഈ മേഖലയിലെ സാംസങിന്റെ അപ്രമാദിത്തം ഊട്ടിയുറപ്പിക്കുന്ന നീക്കമാവും അതെന്ന് ഉറപ്പാണ്. ഔദ്യോഗികമായി ഈ ഫോണുകളുടെ ലോഞ്ച് പ്രഖ്യാപിക്കും മുൻപ് തന്നെ ഇവയുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങളെല്ലാം പുറത്തു വന്നിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഫീച്ചറുകളും മറ്റ് സ്പെസിഫിക്കേഷനുകളും ഉൾപ്പെടെ ഈ ഫോണുകളെ കുറിച്ച് ഒട്ടേറെ വിവരങ്ങൾ നേരത്തെ തന്നെ പലരും പുറത്തുവിട്ടിരുന്നു.

സാംസങ് ഗ്യാലക്‌സി ഇസെഡ് ഫോൾഡ് 6

ഈ നിരയിലെ കരുത്തനായി മാറുമെന്ന് കരുതപ്പെടുന്ന സാംസങ് ഗ്യാലക്‌സി ഇസെഡ് ഫോൾഡ് 6ന് 2160 x 1856 പിക്‌സൽ റെസല്യൂഷനുള്ള 7.6 ഇഞ്ച് ഡൈനാമിക്‌സ്‌ AMOLED ഡിസ്പ്ലേ ഉണ്ടായിരിക്കും എന്നാണ് കരുതപ്പെടുന്നത്. കൂടാതെ 986 x 2376 പിക്‌സൽ റെസല്യൂഷനുള്ള 6.3 ഇഞ്ച് ഔട്ടർ ഡിസ്പ്ലേയും ഫോണിൽ ഉണ്ടായിരിക്കും.

കൂടാതെ മുൻ മോഡലിനെ അപേക്ഷിച്ച് താരതമ്യേന കുറഞ്ഞ ഭാരമായിരിക്കും പുതിയ ഫോണിന് ഉണ്ടാവുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇസഡ് ഫോൾഡ് 6 ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റിനൊപ്പം എത്തുമെന്നാണ് കരുതുന്നത്. കൂടാതെ ഇത് 12 ജിബി വരെ റാമും 512 ജിബി വരെ സ്‌റ്റോറേജും ഉൾക്കൊള്ളിച്ചേക്കും.

ഈ ഫോണിന്റെ അടിസ്ഥാന വേരിയന്റിന്റെ വില 1.60 ലക്ഷം വരെ ആയിരിക്കാമെന്നാണ് കരുതപ്പെടുന്നത്. ഏറ്റവും ഉയർന്ന വേരിയന്റിന് ഏതാണ്ട് 1.88 ലക്ഷം രൂപ വരെയും വില ഉണ്ടായേക്കും എന്നാണ് കരുതപ്പെടുന്നത്.

ഗ്യാലക്‌സി ഇസെഡ് ഫ്ലിപ് 6

ഈ ഫോൺ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 എസ്ഒസിയുടെ ട്വീക്ക് ചെയ്‌ത പതിപ്പിനൊപ്പമാവും സാംസങ് വിപണിയിൽ അവതരിപ്പിക്കുക എന്നാണ് സൂചന. ഫോണിൽ 3.9 ഇഞ്ച് സൂപ്പർ AMOLED പുറം സ്‌ക്രീനും 6.7 ഇഞ്ച് ഡൈനാമിക് AMOLED ഇന്നർ സ്ക്രീനും ഉണ്ടാകുമെന്നാണ് കരുതുന്നത്.

കൂടാതെ 12 ജിബി വരെ റാമും 4000 എംഎഎച്ച് ബാറ്ററിയും ഈ ഫോണിൽ ഉണ്ടാകുമെന്നാണ് സൂചന. മുൻ ഫ്ലിപ്പ് ഫോണിൽ 8 ജിബി റാമും 3,700 എംഎഎച്ച് ബാറ്ററിയും നൽകിയ സ്ഥാനത്താണ് ശ്രദ്ധേയമായ ഈ മാറ്റം സാംസങ് നടപ്പാക്കുന്നത്. ഫോണിൽ 50എംപി പ്രൈമറി സെൻസറും 12എംപി അൾട്രാ വൈഡ് ആംഗിൾ ഷൂട്ടറും ലഭിക്കാൻ സാധ്യതയുണ്ട്.

25W ഫാസ്‌റ്റ് ചാർജിംഗ് സംവിധാനത്തോടെയാവും ഈ ഫോൺ എത്തുക. സാംസങ് ഗ്യാലക്‌സി ഇസെഡ് ഫ്ലിപ് 6 വില 256ജിബി സ്‌റ്റോറേജ് വേരിയന്റിന് 90,000 രൂപ വരെയും 512ജിബി സ്‌റ്റോറേജ് വേരിയന്റിന് ഒരു ലക്ഷം രൂപയും ആയിരിക്കും വില എന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+