Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടിക്കാം മടക്കാം കീശയിൽ വെക്കാം; സാംസങിന്റെ ഈ ഫോൾഡബിൾ വേറെ ലെവൽ, എല്ലാരും ഹാപ്പി അല്ലേ

കുറച്ചുനാൾ മുൻപ് വരെ ഫോൾഡബിൾ ഫോൺ എന്നൊക്കെ കേട്ടാൽ നമ്മൾ ഒന്ന് നെറ്റിചുളിച്ചെന്ന് വരും. എന്തെന്നാൽ ഇങ്ങനെയൊരു ഡിസൈൻ വരുമെന്നോ അത് ഇത്രകണ്ട് ജനകീയമാവുമെന്നോ നാം ഒരിക്കലും അറിഞ്ഞിരുന്നില്ല. എന്നാൽ അത് കൃത്യമായി മനസിലാക്കി കൊണ്ട് ആ സെഗ്‌മെന്റിനെ ഏറ്റെടുത്ത ഒരു കമ്പനിയായിരുന്നു കൊറിയൻ സ്‍മാർട്ട്ഫോൺ നിർമ്മാതാക്കളായ സാംസങ്.

അതുകൊണ്ട് തന്നെ ഫോൾഡബിൾ ഫോൺ സെഗ്‌മെന്റിൽ സാംസങിന് കൃത്യമായ ഒരു മേൽക്കൈ പ്രകടമാണ്. വൺ പ്ലസ് ഉൾപ്പെടെയുള്ള കമ്പനികൾ ഈ വിഭാഗത്തിൽ വരാൻ ശ്രമിക്കുന്നുണ്ടെങ്കിലും കാര്യമായ ചലനം സൃഷ്‌ടിക്കാൻ കഴിഞ്ഞിട്ടില്ല. അതിനിടെയാണ് സാംസങ് വമ്പനൊരു പ്രഖ്യാപനം കഴിഞ്ഞ ദിവസം നടത്തിയത്.

zfold6samsung

തങ്ങളുടെ ഏറ്റവും പുതിയ മോഡലായ സാംസങ് ഗ്യാലക്‌സി ഇസെഡ് ഫോൾഡ് 6 ഫോൺ മാർക്കറ്റ് കീഴടക്കാൻ എത്തുകയാണ് എന്ന പ്രഖ്യാപനമാണ് സാംസങ് നടത്തിയത്. കൂടെ മറ്റൊരു ഫോൾഡബിൾ ഫോണായ സാംസങ് ഗ്യാലക്‌സി ഇസെഡ് ഫ്ലിപ് 6 കൂടി ഉണ്ടാവുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജൂലൈ പത്തിനാണ് ഈ ഫോണുകൾ ലോഞ്ച് ചെയ്യുക.

ലോഞ്ചിലേക്കുള്ള ദൂരം കുറഞ്ഞുവരുന്നതിനിടെ ഗ്യാലക്‌സി ഇസെഡ് ഫോൾഡ് 6ന്റെ വിവരങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ഇപ്പോൾ. ഏറ്റവും പുതിയ റിപ്പോർട്ടിൽ ഫോണിന്റെ കളർ ഓപ്‌ഷനുകളുമായി ബന്ധപ്പെട്ട വിവരങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. കൂടാതെ പുതിയ ചിത്രങ്ങൾ ഫോണിന്റെ മുൻഗാമിയിൽ നിന്ന് വ്യത്യസ്‌തമായ ഡിസൈൻ ശൈലിക്കുള്ള സാധ്യതയും മുന്നോട്ട് വയ്ക്കുന്നു എന്നതാണ് പ്രത്യേകത.

ഗ്യാലക്‌സി എസ് 24 അൾട്രായുടെ രൂപകൽപ്പനയ്ക്ക് സമാനമാണ് ഏറ്റവും പുതിയ ചിത്രങ്ങൾ സൂചിപ്പിക്കുന്ന ഡിസൈൻ. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും ഹോൾ പഞ്ച് ഇൻറർ ഡിസ്‌പ്ലേയും ഉള്ള മൂന്ന് നിറങ്ങളിലാണ് ഫോൺ റെൻഡറുകളിൽ കാണിച്ചിരിക്കുന്നത്. എന്നാൽ ഈ നിറങ്ങൾ തന്നെയാണോ ഔദ്യോഗികമായി കമ്പനി പ്രഖ്യാപിക്കുക എന്ന കാര്യം കണ്ടറിയണം.

ഏറ്റവും പുതിയ ചിത്രങ്ങൾ ഫോണിന് നീല, പിങ്ക്, ടൈറ്റാനിയം നിറങ്ങളിൽ പ്രദർശിപ്പിക്കുന്നു. വൃത്താകൃതിയിലുള്ളവയ്‌ക്ക് പകരം ചതുരാകൃതിയിലുള്ള ഷാർപ്പ് ആയ അരികുകളുള്ളതായി തോന്നുന്ന നിലയിലാണ് ഡിസൈൻ. ഇത് സാംസങിന്റെ ഫ്ലാഗ്ഷിപ്പ് ഫോണായ ഗ്യാലക്‌സി എസ് 24 അൾട്രായുടെ രൂപകൽപ്പനയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് വേണമെങ്കിൽ പറയാം.

നേരത്തെ ഈ ഫോണുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ഓൺലൈനിൽ നിരന്തരം പുറത്തുവന്നിരുന്നു. സാംസങ് ഗ്യാലക്‌സി ഇസെഡ് ഫോൾഡ് 6ന് 2160 x 1856 പിക്‌സൽ റെസല്യൂഷനുള്ള 7.6 ഇഞ്ച് ഡൈനാമിക്‌സ്‌ AMOLED ഡിസ്പ്ലേ ആയിരിക്കും കമ്പനി നൽകുക എന്നാണ് കരുതപ്പെടുന്നത്. കൂടാതെ 986 x 2376 പിക്‌സൽ റെസല്യൂഷനുള്ള 6.3 ഇഞ്ച് ഔട്ടർ ഡിസ്പ്ലേയും ഫോണിന് ദൃശ്യാനുഭവം പകരും.

പ്രൊസസറിലും മാറ്റം വന്നേക്കും. ഇസഡ് ഫോൾഡ് 6 ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റിനൊപ്പം എത്തുമെന്നാണ് റിപ്പോർട്ട്. കൂടാതെ ഇത് 12 ജിബി വരെ റാമും 512 ജിബി വരെ സ്‌റ്റോറേജും ഉൾക്കൊള്ളിച്ചേക്കും. ഈ ഫോണിന്റെ അടിസ്ഥാന വേരിയന്റിന്റെ വില 1.60 ലക്ഷം വരെ ആയിരിക്കാമെന്ന് കരുതപ്പെടുന്നു. എന്നാൽ വിലയുടെ കാര്യത്തിൽ സാംസങ് ആയത് കൊണ്ട് തന്നെ എന്ത് അത്ഭുതം വേണമെങ്കിലും പ്രതീക്ഷിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+