Get Updates
Get notified of breaking news, exclusive insights, and must-see stories!

സാംസങിന്റെ ഓരോ ഫാഷനേ; ഫോൾഡബിൾ ഫോണിൽ ഞെട്ടിക്കുന്ന മാറ്റം, ഈ മോഡൽ അമ്പരപ്പിക്കും

പുത്തൻ പരീക്ഷണങ്ങൾ നടത്തുന്നതിൽ യാതൊരു മടിയും കാണിക്കാത്ത സ്‍മാർട്ട് ഫോൺ കമ്പനിയാണ് സാംസങ്. ഓരോ സെഗ്‌മെന്റുകളിലും വ്യത്യസ്‌തത കൊണ്ട് വരാൻ അവർ എന്നും ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ സാംസങ് എന്ത് പുതുമയാണ് ഇനി അവതരിപ്പിക്കുക എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. ഇപ്പോഴിതാ അവരുടെ ഏറ്റവും പുതിയ ഇന്നൊവേറ്റീവ് ഐഡിയകളിൽ ഒന്നായ ഫോൾഡബിൾ ഫോൺ മാർക്കറ്റിൽ ഞെട്ടിക്കുന്ന മാറ്റവുമായി അവർ വീണ്ടും വരികയാണ്.

സാംസങ് ഗ്യാലക്‌സി ഇസെഡ് ഫോൾഡ് 6 എന്ന മോഡലാണ് ഇനി അവരുടെ ആയുധം. ഈ മോഡലിൽ കിടിലം ഫീച്ചറുകളുമായാണ് സാംസങ് വരുന്നത്. മുൻ മോഡലുകളിൽ നിന്ന് വ്യത്യസ്‌തമായി ഏറെ പുതുമകളോടെയാണ് ഇതിന്റെ വരവ്. സാംസങ് ഗ്യാലക്‌സി എസ് 24 അൾട്രായിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നതാവും പുതിയ ഡിസൈൻ.

samsungfold6

പരന്ന പ്രതലങ്ങളും മൂർച്ചയുള്ള അരികുകളും അവതരിപ്പിക്കുന്ന പുതിയ ഫോൺ മുമ്പത്തെ മോഡലുകളിൽ നിന്ന് തികച്ചും വ്യത്യസ്‌തമാണ്. ഫോണിന്റെ ഔദ്യോഗിക ലോഞ്ച് ഇനിയും മാസങ്ങൾ ബാക്കിയുണ്ടെങ്കിലും ഫീച്ചറുകളുടെ കാര്യത്തിൽ ഇപ്പോൾ തന്നെ പല കാര്യങ്ങളും പുറത്തുവന്നിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം.

മുമ്പത്തെ ഇസെഡ് ഫോൾഡ് മോഡലുകളുടെ ഇടുങ്ങിയ ഡിസൈനിൽ നിന്ന് കാര്യമായ മാറ്റമുണ്ടാകും എന്നതിന്റെ ആശ്വാസത്തിലാണ്‌ പല സ്‍മാർട്ട്ഫോൺ പ്രേമികളും.ഗ്യാലക്‌സി ഇസെഡ് ഫോൾഡ് 6 അൽപ്പം വിശാലമായ ഔട്ടർ ഡിസ്‌പ്ലേയോട് കൂടിയാണ് വരുന്നതെന്നാണ് ലഭ്യമായ വിവരം. ഡിസ്‌പ്ലേയിൽ മാത്രമല്ല ക്യാമറയുടെ ഉൾപ്പെടെ കാര്യത്തിൽ ചില മാറ്റങ്ങൾക്ക് സാധ്യത ഉണ്ടെന്നാണ് വിലയിരുത്തൽ.

മുൻ മോഡലായ ഇസെഡ് ഫോൾഡ് 5ന്റെ ക്യാമറ പക്ഷേ പ്രീമിയം ഫോൾഡബിളിൽ നിന്ന് പ്രതീക്ഷിച്ച ഗുണനിലവാരം നൽകിയില്ല എന്ന വിമർശനം ശക്തമായിരുന്നു. എന്നാൽ ഇതിനെ മറികടക്കാൻ കഴിയുന്ന മിതമായ ക്യാമറ മെച്ചപ്പെടുത്തലുകളോടെ ഇസെഡ് ഫോൾഡ് 6 സമാനമായ പാറ്റേൺ തന്നെ പിന്തുടരുമെന്ന് സൂചിപ്പിക്കുന്നു.

കൂടുതൽ ഫീച്ചറുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. എങ്കിലും മുൻ മോഡലുകളിൽ നിന്ന് ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ഈ പ്രീമിയം ഫോൾഡബിൾ ഫോൺ ആരെയും ഞെട്ടിക്കുന്ന തരത്തിൽ ഉള്ളതായിരിക്കും എന്നുറപ്പാണ്. എന്നാൽ ഇതിന്റെ വിലയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒന്നും തന്നെ ലഭ്യമല്ല.

അതേസമയം, ഫോൾഡബിൾ ഫോൺ മാർക്കറ്റ് കൂടുതൽ വികസിക്കുന്ന സമയത്താണ് സാംസങ് തങ്ങളുടെ പുത്തൻ മോഡലിനെ ഇറക്കാൻ ഒരുങ്ങുന്നത്. ഈ സെഗ്‌മെന്റിൽ മുടിചൂടാമന്നനായി വാണിരുന്ന സാംസങിന് പക്ഷേ വലിയ വെല്ലുവിളിയായി മാറാൻ ഒരുങ്ങുകയാണ് ഗൂഗിളും വൺ പ്ലസുമൊക്കെ. ഇതോടെ മത്സരം കൂടുതൽ കഠിനമാകും എന്നുറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+