Get Updates
Get notified of breaking news, exclusive insights, and must-see stories!

സാംസങ്ങിന്റെ എസ്23 വാങ്ങിയാലോ? ഇപ്പോള്‍ കിടിലന്‍ ഡിസ്‌കൗണ്ടുണ്ട്; ഫാന്‍ എഡിഷന്‍ ഈ തുകയ്ക്ക് വാങ്ങാം

മുംബൈ: സാംസങ്ങ് ഫോണുകള്‍ ഇപ്പോള്‍ ഓഫറുകളുടെ പെരുമഴക്കാലമാണ്. അവരുടെ ഫ്‌ളാഗ്ഷിപ്പ് ഫോണുകള്‍ക്കും ബജറ്റ് ഫോണുകള്‍ക്കുമെല്ലാം ഇപ്പോള്‍ വിലക്കുറഞ്ഞിരിക്കുകയാണ്. വലിയൊരു ഡിസ്‌കൗണ്ട് മേളയാണ് ഈ ഫോണുകള്‍ക്ക് ലഭിച്ചിരിക്കുന്നത്. ഗ്യാലക്‌സി എസ്24ന്റെ ഫാന്‍ എഡിഷന്‍ വരുന്നതിന് മുമ്പാണ് ഇപ്പോള്‍ പുതിയൊരു ഡിസ്‌കൗണ്ട് ലഭിച്ചിരിക്കുന്നത്.

പ്രധാന കാരണം ഫ്‌ളിപ്പ്കാര്‍ട്ടില്‍ അടക്കം നടക്കുന്ന ഫ്രീഡം സെയിലാണ്. ഗ്യാലക്‌സി എസ്24 എഫ്ഇ എന്ന മോഡലാണ് ഫാന്‍ എഡിഷന്‍. എന്തായാലും അത് വരുന്നതിന് മുമ്പ് എസ്23യും ഫാന്‍ എഡിന്റെ വില കാര്യമായി തന്നെ കുറഞ്ഞിട്ടുണ്ട്.

samsung-galaxy-s23-fe

ഫ്‌ളിപ്പ്കാര്‍ട്ടില്‍ സാംസങ്ങിന്റെ ഗ്യാലക്‌സി എസ്23 ഫാന്‍ എഡിഷന് വലിയ രീതിയില്‍ വില കുറഞ്ഞിട്ടുണ്ട്. 33000 രൂപയില്‍ താഴേക്ക് ഈ ഫോണിന്റെ നിരക്ക് കുറഞ്ഞിട്ടുണ്ട്. സാംസങ്ങിന്റെ ഫ്‌ളാഗ്ഷിപ്പുകളില്‍ ഏറ്റവും ജനപ്രിയമായവയാണ് എസ്23 ഫോണുകള്‍. അതിന്റെ ഫാന്‍ എഡിഷനും അതോടൊപ്പം മികവ് പുലര്‍ത്തുന്നതാണ്. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ഫ്‌ളാഗ്ഷിപ്പ് സെയിലാണ് ഇപ്പോള്‍ നടക്കുന്നത്.

ഇതിന്റെ ഭാഗമായിട്ടാണ് എസ്23 ഫാന്‍ എഡിഷന് ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിച്ചത്. ഓഗസ്റ്റ് ആറിനാണ് ഈ സെയില്‍ ആരംഭിച്ചത്. ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യെസ് ബാങ്ക് എന്നിവരുമായി കൈകോര്‍ത്ത് പത്ത് ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ക്രെഡിറ്റ് കാര്‍ഡ്, ഇഎംഐ ഇടപാടുകള്‍ക്ക് നല്‍കുന്നുണ്ട്.

2023 ഒക്ടോബറിലാണ് ഈ ഫോണ്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്നത്. 59999 രൂപയാണ് ഈ ഫാന്‍ എഡിഷന്റെ വില. എന്നാല്‍ സാംസങ്ങിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റില്‍ ഈ ഫോണിന്റെ ഇപ്പോഴത്തെ വില 35999 രൂപയാണ്. ഫ്‌ളിപ്പ്കാര്‍ട്ട് വഴി വാങ്ങുന്നവര്‍ക്ക് രണ്ടായിരം രൂപയുടെ അധിക വിലക്കുറവും ലഭിക്കും. അതായത് ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഈ ഫോണിന് വില 33999 രൂപയ്ക്കാണ്.

ഇതിന് പുറമേ ഒരു ശതമാനം അധിക ഡിസ്‌കൗണ്ടും നല്‍കുന്നുണ്ട്. ഫ്‌ളിപ്പ്കാര്‍ട്ട് യുപിഐയില്‍ ഈ ഫോണ്‍ വാങ്ങിയാല്‍ ആയിരം രൂപയുടെ അധിക ഡിസ്‌കൗണ്ട് ലഭിക്കും. ഇതോടെ 33500 ആയി കുറയും. എക്‌സ്‌ചേഞ്ച് ഓഫറുകളെല്ലാം ചേരുമ്പോള്‍ ഈ ഫാന്‍ എഡിഷന്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങാനാവും.

എസ്23യുടെ ഫാന്‍ എഡിഷന്‍ ചില്ലറക്കാരനല്ല. കിടിലന്‍ ഫീച്ചറുകള്‍ തന്ന ഈ ഫോണിലുണ്ട്. 6.4 ഇഞ്ച് ഡൈനാമിക് അമോലെഡ് 2എക്‌സ് ഡിസ്‌പ്ലേ ഫാന്‍ എഡിഷനുണ്ട്. മികച്ച ഔട്ട്‌ഡോര്‍ വിസിബിളിറ്റിയും ഈ ഫോണിന് ലഭിക്കും. ഗംഭീര ഫോട്ടോയെടുക്കാനും ഈ ഫോണ്‍ നിങ്ങളെ സഹായിക്കും. കാരണം 50 മെഗാപിക്‌സലാണ് പ്രധാന ക്യാമറ.

12 എംപി അള്‍ട്രാ വൈഡ് സെന്‍സറും, 8 എംപി 3 എക്‌സ് ഒപ്ടിക്കല്‍ സൂമില്‍ വരുന്ന ക്യാമറയും ഈ ഫോണിന്റെ പ്രത്യേകതയാണ്. എക്‌സിനോസ് 2200ന്റെ ചിപ്പും ഈ ഫോണിന്റെ പെര്‍ഫോമന്‍സ് മികവ് കാണിക്കുന്നതാണ്. 8 ജിബി റാമും, 256 ജിബി വരെ സ്‌റ്റോറേജും ഈ ഫോണിലുണ്ട്. 4500 എംഎഎച്ച് ബാറ്ററിയും ഈ ഫോണിനുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+