സെഡ് ഫോള്‍ഡ് 6 എത്തി മക്കളേ, സാംസങ്ങിന്റെ പൊളി മോഡല്‍ പുറത്തിറക്കി; ഫീച്ചറുകള്‍ എന്തൊക്കെയെന്നറിയുമോ?

സാംസങ്ങ് ആരാധകരെ കൈയ്യിലെടുക്കാന്‍ പുത്തന്‍ മോഡലുകള്‍ പുറത്തിറക്കി. രണ്ട് ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഗ്യാലക്‌സി സെഡ് ഫോള്‍ഡ് 6, ഗ്യാലക്‌സി സെഡ് ഫ്‌ളിപ്പ് 6 എന്നിവയാണ് പുറത്തിറക്കിയത്. ഏറ്റവും അത്യാധുനികമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫീച്ചറുകളാണ് ഈ ഫ്‌ളാഗ്ഷിപ്പുകളുടെ പ്രത്യേകത. എസ്24 മുതല്‍ എഐയ്ക്ക് മുന്‍തൂക്കം നല്‍കി കൊണ്ടാണ് ഓരോ ഡിവൈസും സാംസങ്ങും പുറത്തിറക്കുന്നത്. ഫോള്‍ഡബിള്‍ ഫോണ്‍ വിപണിയില്‍ ഇതോടെ സാംസങ്ങിനെ വെല്ലാന്‍ മറ്റൊരു ഫോണില്ലെന്ന് പറയേണ്ടി വരും. സാംസങ്ങിന്റെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ലോഞ്ചാണ് ഈ ഫോണ്‍.

ഫീച്ചറുകള്‍ പൊളിക്കും മോനേ

ഫോള്‍ഡബിള്‍ ഫോണിന്റെ കരുത്ത് വര്‍ധിപ്പിക്കുന്നതാണ് പുതിയ മോഡലുകള്‍. ഗ്യാലക്‌സി സെഡ് ഫോള്‍ഡ് 6, സെഡ് ഫ്‌ളിപ്പ് 6 എന്നിവയ്ക്ക് സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 പ്രൊസസറാണ് ഉള്ളത്. അതായത് പെര്‍ഫോമന്‍സില്‍ ഇവ പൊളിക്കും. എക്‌സിനോസില്‍ താല്‍പര്യമില്ലാത്തവര്‍ക്ക് സ്‌നാപ്ഡ്രാഗണ്‍ മോഡല്‍ സ്വന്തമാക്കാനുള്ള അവസരം കൂടിയാണിത്. ഈ കിടിലന്‍ ചിപ്‌സെറ്റിനൊപ്പം 12 ജിബി റാമും ആരാധകര്‍ക്കായി ലഭിക്കും. കാര്യങ്ങള്‍ വളരെ സ്മൂത്തായിരിക്കും. സാംസങ്ങ് ഗ്യാലക്‌സി എഐ സംവിധാനങ്ങള്‍ രണ്ടിലുമുണ്ടാവും. ഗൂഗിളിന്റെ സര്‍ക്കിള്‍ ടു സെര്‍ച്ചും, ജെമിനി എഐ ചാറ്റ്‌ബോട്ടും ഇതോടൊപ്പം സാംസങ്ങ് നല്‍കുന്നുണ്ട്. വളരെ ഇന്റലിജന്റായിട്ടുള്ള യൂസര്‍ എക്‌സ്പീരിയന്‍സാണ് ഇതിലൂടെ ലഭിക്കുക.

samsung-1

സോഫ്റ്റ്‌വെയര്‍ കിടുവാണ്

ആന്‍ഡ്രോയിഡ് 14 പ്ലാറ്റ്‌ഫോമിലാണ് ഈ ഫോള്‍ഡബിളുകള്‍ ലഭ്യമാവുക. യുഐ 6.1.1 എന്ന വേര്‍ഷനും ലഭ്യമാവും. സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റിന്റെ കാര്യത്തിലും ഇനി പേടി വേണ്ട. ഏഴ് വര്‍ഷത്തെ ആന്‍ഡ്രോയ്ഡ് ഒഎസ്സും, സെക്യൂരിറ്റി അപ്‌ഡേറ്റുകളും യൂസര്‍മാര്‍ക്ക് ലഭിക്കും. ദീര്‍ഘകാലയളവില്‍ ഫോണിന്റെ ഏറ്റവും കിടിലിനായി നിലനിര്‍ത്താന്‍ ഇവ സഹായിക്കും.

വിലയും ചെറുതല്ല

ഗ്യാലക്‌സി സെഡ് ഫ്‌ളിപ്പ് 6 അത്ര വില കുറഞ്ഞ ഫോണല്ല. 1099 ഡോളര്‍ ഈ ഫോണ്‍ വാങ്ങാനായി ചെലവിടേണ്ടി വരും. അതായത് 91769.25 രൂപ ഈ ഫോണ്‍ വാങ്ങാന്‍ ചെലവാകും. ഗ്യാലക്‌സി സെഡ് ഫോള്‍ഡ് 6ന് 1899 യുഎസ് ഡോളറാണ് വില. 1,58,580.27 ഈ ഫോണ് വാങ്ങാന്‍ ചെലവാകും. കുറച്ച് ചെലവേറിയതാണ് ഈ ഫ്‌ളാഗ്ഷിപ്പ് ഫോണ്‍.

ഏതെല്ലാം നിറങ്ങളില്‍ ലഭിക്കും

വിവിധ നിറങ്ങളില്‍ ഈ ഫോണ്‍ ലഭ്യമാവും. ഗ്യാലക്‌സി സെഡ് ഫോള്‍ഡ് 6 നാവി, പിങ്ക്, സില്‍വര്‍ ഷാഡോ, എന്നിവയില്‍ ലഭ്യമാവും. സെഡ് ഫ്‌ളിപ്പ് 6 ബ്ലൂ, മിന്റ്, സില്‍വര്‍ ഷാഡോ, യെല്ലോ നിറങ്ങളില്‍ ലഭ്യമാവും. പ്രീഓര്‍ഡറുകള്‍ ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈനില്‍ പീച്ച് നിറത്തിലുള്ള വേരിയന്റും ലഭ്യമാവും. ജൂലായ് 24 മുതല്‍ ഈ ഫോണ്‍ വിപണിയില്‍ ലഭ്യമായി തുടങ്ങും.

സെഡ് ഫോള്‍ഡിന്റെ ഗുണങ്ങള്‍

ഡുവല്‍ സിമ്മാണ് ഗ്യാലക്‌സി സെഡ് ഫോള്‍ഡ് 6ന് ഉള്ളത്. 6.3 ഇഞ്ച് എച്ച്ഡി പ്ലസ് ഡൈനാമിക് ആമോലെഡ് 2എക്‌സ് ഡിസ്‌പ്ലേയാണ് ഈ ഫോണിനുള്ളത്. ട്രിപ്പിള്‍ ക്യാമറയും ഈ ഫോണിനുണ്ട്. 50 മെഗാപിക്‌സല്‍ വൈഡ് ആംഗിള്‍ ക്യാമറയും അതിനൊപ്പം ഡുവല്‍ പിക്‌സല്‍ ഓട്ടോഫോക്കസ്, ഒപ്ടിക്കല്‍ ഇമേജ് സ്റ്റബിലൈസേഷനുമുണ്ടാവും. 12 എംപി അള്‍ട്ര വൈഡ് ആംഗിള്‍ ക്യാമറയും, 10 മെഗാപിക്‌സല്‍ ടെലിഫോട്ടോ ക്യാമറയും ഈഫോണിനുണ്ട്. ഫ്രണ്ടില്‍ പത്ത് എംപി ക്യാമറയാണ് ഉള്ളത്. കവര്‍ ഡിസ്‌പ്ലേയില്‍ 4 എംപി അണ്ടര്‍ ഡിസ്‌പ്ലേ ക്യാമറയുമുണ്ട്. 1 ടിബി വരെയാണ് സ്റ്റോറേജ് വേരിയന്റുകള്‍ ഉള്ളത്. 4000 എംഎഎച്ചാണ് ഇതിന്റെ ബാറ്ററി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+