നല്ല ക്യാമറയിലാണോ നിങ്ങളുടെ നോട്ടം; എങ്കിൽ 25,000 രൂപയിൽ താഴെ വിലയുള്ള ഈ ഫോണുകൾ ഒന്ന് ഓർത്തുവെച്ചോളൂ...
ഇത്തവണത്തെ ഉത്സവ സീസൺ അവസാനിച്ചിരിക്കുകയാണ്. ദീപാവലി ഉൾപ്പെടെയുള്ള ആഘോഷ വേളകളിൽ മികച്ച ഓഫറുകളുമായി ആമസോൺ ഉൾപ്പെടെയുള്ള ഓൺലൈൻ വിൽപന സൈറ്റുകൾ വിപണിയിൽ സജീവമായിരുന്നു. നല്ല ഓഫറുകളും ഈ സമയത്ത് ലഭ്യമായിരുന്നു. എങ്കിലും നിങ്ങളൊരു ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ പ്രതീക്ഷ കൈവിടേണ്ട, ക്യാമറയാണ് നിങ്ങളുടെ പ്രഥമ പരിഗണയെങ്കിൽ ഈ വിശകലനം പൂർണമായും വായിച്ചു തീരുമ്പോൾ ഏത് ഫോൺ വേണമെന്ന തീരുമാനം ഉറപ്പായും നിങ്ങൾ എടുത്തിരിക്കും.
ക്യാമറ മാത്രമല്ല ഇവിടെ നമ്മൾ പരിഗണിക്കുന്നത് കൂടി പറയട്ടെ, ഒരു ഫോണിന് ഏറ്റവും അത്യാവശ്യമായ പ്രൊസസർ, സ്‌റ്റോറേജ് കപ്പാസിറ്റി എന്നിവ കൂടി പരിഗണിച്ചാണ് ഈ ഫോണുകളെ പട്ടികപ്പെടുത്തിയത്. ഈ ഫോണുകളുടെ വില 25,000 രൂപയിൽ താഴെയാണ്. അതിനാൽ തന്നെ ഇടത്തരം സെഗ്‌മെന്റിൽ ക്യാമറ, പെർഫോമൻസ് എന്നിവ നന്നായി സമന്വയിപ്പിച്ച ഈ ഫോണുകൾ നിങ്ങൾക്ക് ഗുണകരമാവും.

സാംസങ് ഗ്യാലക്‌സി എം34
ഫുൾ എച്ച്ഡി+ റെസല്യൂഷനോടുകൂടിയ 6.5-ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഈ ഫോണിലുള്ളത്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 ഇതിന്റെ സ്‌ക്രീനിന് ഇരട്ടി സംരക്ഷണം നൽകുന്നു. 50എംപി പ്രൈമറി ക്യാമറയും 6000mAh ബാറ്ററിയും ഇതിൽ സാംസങ് ഉൾപ്പെടുത്തിയിട്ടുണ്ട്. സാംസങ്ങിന്റെ എക്‌സിനോസ് 1280 ഒക്റ്റാ കോർ ചിപ്‌സെറ്റാണ് എം34 മോഡലിൽ നൽകിയിരിക്കുന്നത്. 21,999 രൂപയാണ് ഈ ഫോണിന്റെ വില.
iQOO Z7 പ്രോ
പട്ടികയിലെ മറ്റൊരു മികച്ച ഉത്‌പന്നമാണ് ഇത്. ഈ സ്‌മാർട്ട്‌ഫോണിൽ 6.78 ഇഞ്ച് അമോ എൽഇഡി ഡിസ്‌പ്ലേയാണ് കമ്പനി ഒരുക്കിയത്. ഇതിൽ 64എംപി ഓറ ലൈറ്റ് ഒഐഎസ് ക്യാമറയുടെ സാന്നിധ്യമുണ്ട്, ഇത് മികച്ച ഫോട്ടോകൾ എടുക്കാൻ നിങ്ങളെ അനുവദിക്കും. 66W ഫ്ലാഷ് ചാർജ് പിന്തുണയ്ക്കുന്ന 4600mAh ബാറ്ററിയാണ് ഈ ഫോണിന്റെ കരുത്ത്. നിലവിൽ 23,999 രൂപയാണ് ഈ ഫോണിന്റെ വില.
റിയൽമി നർസോ 60 പ്രോ
120 ഡിഗ്രി കർവ്ഡ് ഡിസ്‌പ്ലേയും 100 എംപി ക്യാമറയുടെ സാന്നിധ്യവും ഇതിന്റെ സവിശേഷതയാണ്. ഒക്റ്റാ കോർ മീഡിയടെക് ഡൈമെൻസിറ്റി 7050 പ്രൊസസറാണ് ഫോണിൽ നൽകിയിരിക്കുന്നത്, കൂടാതെ 5000 mAh ബാറ്ററിയും ഇതിലുണ്ട്. മികച്ച ക്യാമറ അനുഭവം പ്രദാനം ചെയ്യുന്ന ഫോണുകളിൽ ഒന്നാണിത്. നിലവിൽ ഈ ഫോണിന്റെ വില 2,3999 രൂപയാണ്.
ഇൻഫിനിക്‌സ് സീറോ 30
ക്യാമറയും പെർഫോമൻസും ഒരുപോലെ ഒത്തിണങ്ങിയ മറ്റൊരു ഫോണില്ല. 6.78 ഇഞ്ച് ഫുൾ എച്ച്‌ഡി+ ഡിസ്‌പ്ലേയാണ് ഈ ഫോണിനെ ആകര്ഷകമാക്കുന്നത്. ഡൈമെൻസിറ്റി 8020 പ്രൊസസർ, 5000 എംഎഎച്ച് ബാറ്ററി എന്നിവ ഈ ഫോണിന്റെ പ്രധാന ഫീച്ചറുകളാണ്. പിന്നിൽ 108എംപി, 13എംപി, 2എംപി ട്രിപ്പിൾ ക്യാമറ സജ്ജീകരിച്ചിരിക്കുന്നു. ഫോട്ടോഗ്രാഫി ഇഷ്‌ടപ്പെടുന്നവർക്കായി മെച്ചപ്പെട്ട 50എംപി ഫ്രണ്ട് ക്യാമറയും ഇതിൽ ഒരുക്കിയിട്ടുണ്ട്. 23,999 രൂപയാണ് ഈ ഫോണിന്റെ വില.
വൺപ്ലസ് നോർഡ് സിഇ 2
പെർഫോമൻസിലും ക്യാമറയ്ക്കും അപ്പുറം 65W സൂപ്പർവുക്ക് ചാർജിംഗ് ആണ് ഈ ഫോണിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ ഒന്ന്. ഇതിൽ മീഡിയടെക് ഡൈമെൻസിറ്റി 900 ചിപ്‌സെറ്റാണ് നൽകിയിരിക്കുന്നത്. 6.43-ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്‌പ്ലേ ഫോണിന് മികവേറ്റുന്നു. എഐ-ഇൻഫ്യൂസ്ഡ് ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തോടെയാണ് ഫോൺ വരുന്നത്, ഇത് നിങ്ങളുടെ ഫോട്ടോഗ്രാഫി കൂടുതൽ എളുപ്പമാക്കുമെന്ന് ഉറപ്പാണ്. 24,999 രൂപയാണ് ഈ ഫോണിന്റെ വില.












Click it and Unblock the Notifications