Get Updates
Get notified of breaking news, exclusive insights, and must-see stories!

സാംസങ്ങ് ഡിസ്‌കൗണ്ടുമായി എത്തിപ്പോയി, ഗ്യാലക്‌സി എസ്24 ഈ തുകയ്ക്ക് ഇപ്പോള്‍ വാങ്ങാം

മുംബൈ: സാംസങ്ങ് ഇപ്പോള്‍ ആപ്പിളിനോട് പോരിനൊരുങ്ങുകയാണ്. വിലക്കുറവിന്റെ കാര്യത്തിലാണ് ഈ പോരാട്ടമുള്ളത്. സാംസങ്ങ് അവരുടെ ഫ്‌ളാഗ്ഷിപ്പ് മോഡലിനാണ് ഇപ്പോള്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആപ്പിള്‍ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇപ്പോഴും ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല.

എന്നാല്‍ സാംസങ്ങ് ഇപ്പോള്‍ അവരുടെ ഇന്ത്യയിലെ ഷോപ്പിംഗ് സൈറ്റിലാണ് വിലക്കുറച്ചിരിക്കുന്നത്. ആരും കൊതിക്കുന്ന നിരക്കില്‍ ഇപ്പോള്‍ സാംസങ്ങിന്റെ ഗ്യാലക്‌സി എസ്24 വാങ്ങാന്‍ സാധിക്കും. സാംസങ്ങിന്റെ ഫ്‌ളാഗ്ഷിപ്പ് സീരീസിലെ ഏറ്റവും മികച്ച ഫോണാണിത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ അടക്കം ഈ ഫോണിലുണ്ട്.

samsung-galaxy-s24

ഇപ്പോള്‍ എസ്24ന് 12000 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇന്‍ഡിപെന്‍ഡന്‍സ് ഡേയിലെ സ്‌പെഷ്യല്‍ ഓഫര്‍ പ്രകാരമാണ് ഇത്രയധികം വില കുറഞ്ഞിരിക്കുന്നത്. അതേസമയം ഈ ഓഫര്‍ പ്രകാരം സാംസങ്ങ് എസ്24ന്റെ ബേസ് മോഡല്‍ വെറും 62999 രൂപയ്ക്ക് വാങ്ങാം. 74999 രൂപയാണ് എസ്24ന്റെ ഡിസ്‌കൗണ്ടില്ലാത്ത വില.

ഇതിനൊപ്പം 24 മാസം വരെയുള്ള നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്. അതായത് തവണകളായി തുക അടയ്ക്കുമ്പോള്‍ രണ്ട് വര്‍ഷം വരെ പലിശയില്ലാതെ നിങ്ങള്‍ക്ക് അടയ്ക്കാന്‍ സാധിക്കും. ഇതിലൂടെ നിലവിലുള്ള ഡിസ്‌കൗണ്ട് തുകയ്ക്ക് തന്നെ നിങ്ങള്‍ക്ക് എസ്24 വാങ്ങാന്‍ സാധിക്കും. അധിക ചെലവുകള്‍ ഒന്നും തന്നെ വരില്ല.

എസ്24ന്റെ എല്ലാ വേരിയന്റിനും ഈ ഡിസ്‌കൗണ്ട് ഇപ്പോള്‍ ലഭ്യമാണ്. ഇതില്‍ എട്ട് ജിബി റാമും 128 ജിബി സ്‌റ്റോറേജും വരുന്നതിനാണ് 62999 രൂപ വില വരുന്നത്. അതേസമയം 8 ജിബി റാം, 256 ജിബി സ്റ്റോറേജിന് 67999 രൂപയാണ് വില വരുന്നത്. 8 ജിബി റാമില്‍ 512 ജിബി സ്റ്റോറേജ് വരുന്ന മോഡലിന് 77999 രൂപയുമാണ് വില.

സാംസങ്ങിന്റെ ഹൈ എന്‍ഡ് ഫീച്ചറുകള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങാന്‍ ഇത് സഹായിക്കും. ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളിലും വലിയ വിലക്കുറവുണ്ട്. ആമസോണില്‍ 56000 രൂപയാണ് എസ്24 ബേസ് മോഡലിന്റെ വില. അതേസമയം ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഇതിന് 62000 രൂപ വിലയുണ്ട്.

അതേസമയം സാംസങ്ങ് എസ്24 സീരീസിന് നിരവധി കിടിലന്‍ ഫീച്ചറുകളാണ് ഉള്ളത്. 6.2 ഇഞ്ചിന്റെ കിടിലന്‍ ഡിസ്‌പ്ലേ ഈ ഫോണിനുണ്ട്. സ്മൂത്തായിട്ടുള്ള പെര്‍ഫോമന്‍സ് ഇതിലൂടെ ലഭിക്കും. അതുപോലെ ഗ്യാലറി നല്ല കിടിലനാണ്. എസ്23യിലെ അതേ ക്യാമറയാണ് ഇതിലുമുള്ളത്. എന്നാല്‍ ക്യാമറാ മികവില്‍ ഇവ മുന്നിലാണ്.

50 മെഗാപിക്‌സല്‍ വൈഡ് ലെന്‍സ്, 10 മെഗാപിക്‌സല്‍ അതിനൊപ്പം 3എക്‌സ് ടെലിഫോട്ടോ ലെന്‍സ്, 12 എംപി അള്‍ട്രാവൈഡ് ലെന്‍സ് എന്നിവയാണ് പിന്നിലുള്ളത്. സെല്‍ഫിക്കായി 12 എംപി വേറെയുമുണ്ട്. എക്‌സിനോസിന്റെ 2400 പ്രൊസസറാണ് ഇതിനുള്ളത്. 4000 എംഎഎച്ച് ബാറ്ററിയും ഇതില്‍ ലഭ്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+