സാംസങ്ങ് എസ്23 അങ്ങ് വാങ്ങിയാലോ? 65000 രൂപയുടെ ഡിസ്‌കൗണ്ട്; ഈ വിലയ്ക്ക് വാങ്ങാം ഇപ്പോള്‍
മുംബൈ: സാംസങ്ങ് ഇപ്പോള്‍ മെഗാ ഓഫറുമായി ഫാന്‍സിനെ ഞെട്ടിക്കാനുള്ള വരവിലാണ്. എസ്23 സീരീസിലെ രണ്ട് പ്രമുഖ ഫ്‌ളാഗ്ഷിപ്പുകള്‍ക്ക് ഇപ്പോള്‍ വിലകുറഞ്ഞിരിക്കുകയാണ്. ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഇപ്പോള്‍ മികച്ച ഓഫര്‍ തന്നെ എസ്23 ഫാന്‍ എഡിഷനുണ്ട്. രക്ഷാബന്ധന്‍ ഓഫറും വിവിധ പ്ലാറ്റ്‌ഫോമിലുണ്ട്. ഫാന്‍ എഡിഷന്‍ ഇപ്പോള്‍ 34000 രൂപയില്‍ താഴെ മാത്രം നല്‍കിയാല്‍ മതിയാവും.
അതിനുള്ള ഓഫറുകളാണ് ഫ്‌ളിപ്പ്കാര്‍ട്ട് ഇപ്പോള്‍ നല്‍കുന്നത്. ഫാന്‍ എഡിഷന്‍ ലോഞ്ച് ചെയ്തത് 59999 രൂപയ്ക്കാണ്. ഈ ഫോണിന്റെ 128 ജിബി സ്‌റ്റോറേജ് എട്ട് ജിബി റാം മോഡലിന് 33999 രൂപയാണ് ഇപ്പോള്‍ ഫ്‌ളിപ്പ്കാര്‍ട്ടിലെ വില. 256 ജിബിക്ക് 38999 രൂപയും മാത്രമാണ് വരുന്നത്.

അതേസമയം ക്യാഷ്ബാക്ക് ഓഫറും ഫ്‌ളിപ്പ്കാര്‍ട്ടിലുണ്ട്. അഞ്ച് ശതമാനം ഡിസ്‌കൗണ്ട് ഫ്‌ളിപ്പ്കാര്‍ട്ട് ആക്‌സിസ് ബാങ്ക് കാര്‍ഡ് ഉപയോഗിച്ച് ഇടപാട് നടത്തിയാല്‍ ലഭിക്കും. രണ്ടായിരം രൂപയുടെ ഡിസ്‌കൗണ്ട് കോമ്പോ ഒാഫറുകളിലും ലഭിക്കും. 36450 രൂപയുടെ എക്‌സ്‌ചേഞ്ച് ക്യാഷ്ബാക്കും ഫ്‌ളിപ്പ്കാര്‍ട്ടിലുണ്ട്.
സാംസങ്ങിന്റെ മെഗാ ഓഫര്‍ പക്ഷേ ആമസോണിലാണ് ഉള്ളത്. ഗ്യാലക്‌സി എസ്23 അള്‍ട്രയ്ക്കാണ് മെഗാ ഡിസ്‌കൗണ്ടുള്ളത്. 65000 രൂപയാണ് ആമസോണില്‍ ഇപ്പോള്‍ ഡിസ്‌കൗണ്ടുള്ളത്. ഈ പ്രീമിയം ഫ്‌ളാഗ്ഷിപ്പ് ഇതോടെ വമ്പന്‍ വിലക്കുറവില്‍ തന്നെ വാങ്ങാന്‍ സാധിക്കും. ആരാധകര്‍ പ്രതീക്ഷിച്ചതിലും താഴേക്ക് വിലയും ഇതോടെ എത്തിയിരിക്കുകയാണ്.
2023 ഫെബ്രുവരി ഒന്നിനാണ് എസ്23 അള്‍ട്ര സാംസങ്ങ് പുറത്തിറക്കിയത്. ഈ ഡിവൈസ് പഴയതായി പോയി എന്ന് കരുതേണ്ട. ഏറ്റവും പുതിയ അപ്‌ഡേറ്റുകള്‍ ഈ ഫോണില്‍ ലഭ്യമാവും. സാംസങ്ങ് അവരുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ അടക്കം അപ്‌ഡേറ്റിലൂടെ ഈ സീരീസിന് അടക്കം നല്‍കുന്നുണ്ട്. അതുകൊണ്ട് എസ്24 സീരീസിലെ പല ഫീച്ചറുകളും ഈ ഫ്‌ളാഗ്ഷിപ്പിലും ലഭ്യമാവും.
ഇവ ലോഞ്ച് ചെയ്ത സമയത്ത് 1,24999 രൂപയായിരുന്നു വില. നിലവില്‍ ഡിസ്‌കൗണ്ടില്ലാതെ 1,49,999 രൂപയാണ് ആമസോണില്‍ ഈ ഫോണിന് വില. 43 ശതമാനമാണ് ആമസോണ്‍ നല്‍കുന്ന ഡിസ്‌കൗണ്ട്. അതായത് എസ്23 ഇപ്പോള്‍ 84999 രൂപയ്ക്ക് ആമസോണില്‍ വാങ്ങാന്‍ സാധിക്കും. എസ്23 അള്‍ട്ര പ്രീമിയം ഫോണാണ്.
ഈ തുകയ്ക്ക് വാങ്ങാന്‍ ലഭിക്കുന്നത് തീര്‍ച്ചയായും വന്‍ ലാഭമാണ്. ഇതിന് പുറമേ ആയിരം രൂപയുടെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും ലഭിക്കും. എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്-ഇഎംഐ ഇടപാടുകള്‍ക്കാണ് ഈ ഡിസ്‌കൗണ്ട് ല ഭിക്കുക. ഇതോടെ വില 83999 രൂപയായി കുറയും.












Click it and Unblock the Notifications